10:17am 26/3/2016
ജോയിച്ചന്‍ പുതുക്കുളം
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മിസ്സൌറി സിറ്റിയിലെ ഗ്ലെന്‍ ലേക്ക്‌സ് പാര്‍ക്കില്‍ വച്ച് മാര്‍ച്ച് 19 ശനിയാഴ്ച രാവിലെ 10 മുതല്‍ 4 വരെ വളരെ വിപുലമായ രീതിയില്‍ പിക്‌നിക് സംഘടിപ്പിച്ചു. 30തോളം ചെറുപ്പക്കാരായ ഭാര്യാഭര്‍ത്താക്ക•ാരും കുട്ടികളും പങ്കെടുത്ത പിക്ക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കേരള തനിമ നിറഞ്ഞ കബഡി, ചക്കിലോട്ടം, വടംവലി, കസേര കളി തുടങ്ങി വിവിധങ്ങളായ കായിക മത്സരങ്ങളും നടത്തപ്പെട്ടു.
ക്‌നാനായ തനിമ ഒട്ടും കളയാതെ പ്രായ വിത്യാസമില്ലാതെ എല്ലാവരും സന്തോഷത്തോടെ ഒരു പകല്‍ മുഴുവനും ആടിയും ചാടിയും കളിച്ചും,കളിതമാശകള്‍ പറഞ്ഞും ആഘോഷിച്ചു. പരിപാടിക്ക് അജീഷ് തൊട്ടിയില്‍ , അനൂപ് മ്യാല്‍ക്കരപുറത്ത്, ജിനോ വെല്ലാംചെരിയില്‍, ജോസഫ് കൈതമാട്ടത്തില്‍, അജു കളപുരക്കില്‍, ഡാനി വെന്നിലശ്ശേരി, തുടങ്ങിയവര്‍ നേതൃത്വം നല്കി. ജിപ്‌സണ്‍ പിള്ളവീട്ടില്‍ അറിയിച്ചതാണിത്.