ഹെഡ് ലിയെ കണ്ടത് സേനാ ഭവനു പുറത്തെന്ന് രെഗെ

08:30am 14/02/2016
headly

മുംബൈ: ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ശിവസേനഭവനില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്‌ളെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെ പൊതു സമ്പര്‍ക്ക സെക്രട്ടറിയായിരുന്ന രാജാറാം രെഗെ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ വെള്ളിയാഴ്ച രെഗെ വഴി സേനഭവന്‍ സന്ദര്‍ശിച്ചതായും വിഡിയോയില്‍ പകര്‍ത്തിയതായും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.

വിലാസ് വര്‍ക് എന്ന ആള്‍ക്കൊപ്പം ഹെഡ്‌ലി തന്നെ കാണാന്‍ വന്നിരുന്നു എന്നും സേനഭവനു പുറത്തുവെച്ചാണ് കണ്ടതെന്നും രണ്ടു മിനിറ്റായിരുന്നു കൂടിക്കാഴ്ചയെന്നും രെഗെ കോടതിയില്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണ ശേഷം ഹെഡ്‌ലിയുടെ പങ്ക് വെളിപ്പെട്ടതോടെ പൊലീസ് തന്നെ ചോദ്യംചെയ്തിരുന്നതായും രെഗെ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ശിവസേന നേതൃത്വം തന്നോട് വിശദീകരണം തേടിയിട്ടില്‌ളെന്നും ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രെഗെ പറഞ്ഞു.
സേനഭവനും ബാല്‍താക്കറെയെയും ആക്രമിക്കാന്‍ ലശ്കറിന് താല്‍പര്യം കാണുമെന്ന് കരുതിയാണ് രാജാറാം രെഗെയുമായി പരിചയമുണ്ടാക്കിയതെന്നാണ് ഹെഡ്‌ലി പറഞ്ഞത്.