09:25 am 3/11/2016
ഫിലഡൽഫിയ ∙ ഹെവൻലി ബീറ്റ്സ് റേഡിയോയുടെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയായിൽ നവംബർ 5 ശനിയാഴ്ച വൈകിട്ട് 5.30 ന് സംഗീത ശുശ്രൂഷ നടക്കും. പ്രസിദ്ധ ഗായകർ സാംസൺ കോട്ടൂർ, സാംസൺ ഹെവൻലി ബീറ്റ്സ്, സോണി വർഗീസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
സാബു, സാറ, എബി, അലക്സ് സി. ജിൻസി, രമ്യാ, തോമസ്, ജൂലിയ, മില്ലി, സജിൻ, ജോബി, ഷിബു, ബിജു, നോബി എന്നിവർ ഗാനങ്ങൾ ആലപിക്കും.
ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് (7781 Craig Street Philadelphia, 19136) ഹാളിൽ ആണു സംഗീത സന്ധ്യ നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ വെസ്ലി ഡാനിയേൽ : 2159641452