09;20 am 12/11/2016
ഹ്യൂസ്റ്റന്‍: സ്റ്റാഫോര്‍ഡ് :ഗ്രേറ്റ് ഹ്യൂസ്റ്റന്‍ മലയാളി അസോസിയേഷന് ഹാളില്‍ വെച്ച് കൂടിയ മുതിര്‍ന്ന പത്തനംതിട്ട നിവാസികളുടെ യോഗത്തില്‍ വെച്ച് നാടിന്റെ സാമൂഹ്യവും സാസ്കാരിക തനിമയും നിലനിര്‍ത്തുവാനും ഭാവി തലമുറക്കു നാടിന്റെ പൈത്യകും പകര്‍ന്നു നല്‍കുന്നതിനും നാടിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും വേണ്ടി ഹ്യൂസ്റ്റന്‍ കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ ആസോസിയേഷന് രൂപീകരിക്കാന്‍ തീരുമാനിച്ചു.
ഫൊക്കാന മുന്‍ പ്രസിഡന്റ് ശശിധരന് നായര്‍ പ്രസിഡന്റായും ഒഐസിസി മുന്‍ ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍ ജനറല്‍ സെക്രട്ടറിയായും അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്കി .വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി ഡോ :ജോര്‍ജ് കാക്കനാടന് , മലയാളി അസോസിയേഷന് പ്രസിഡന്റ് .അബ്രഹാം .കെ .ഈപ്പന് ,മുന്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് പൊന്നു പിള്ള (വൈസ് പ്രസിഡന്റുമാര്‍) ,മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് തോമസ് മാത്യൂ ജിമോന്‍) (ജോയിന്റ് സെക്രട്ടറി) , ഷാജി കല്ലൂര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍ .
സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9149871101 ടെലഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് അസോസിയേഷന് രൂപികരണ യോഗത്തില്‍ മുന്‍ പത്തനംത്തിട്ട മുന്‍സിപ്പല്‍ ചെയര്മാന് ശ്രീ .പി ,മോഹന്‍ രാജ് പങ്കെടുത്തു .