പന്ത്രണ്ടിലേറെ സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവന്നാണ് പൊലീസ് കണ്ടെത്തിയത്.
ഒരു ഡസനിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ ഇരുപത്തിയൊന്നുകാരനെ ഇറാന്‍ തൂക്കിലേറ്റി. ഇറാന്‍ നഗരമായ ഷിരാസില്‍ ഏറെ നാളായി ഭീതി പരത്തിയ ആമിര്‍ ഡി എന്ന യുവാവിനെയാണ് ശിക്ഷിച്ചത്.
ഇറാന്‍ മാധ്യമങ്ങളില്‍ വാസെലിന്‍ മാന്‍ എന്നാണ് ആമിര്‍ ഡി അറിയപ്പെടുന്നത്. ശരീരം മുഴുവനും ഗ്രീസ് പുരട്ടിയാണ് ഇയാള്‍ വീടുകളിലെത്തിയിരുന്നത്. പന്ത്രണ്ടിലേറെ സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവന്നാണ് പൊലീസ് കണ്ടെത്തിയത്. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്താലാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഇയാളെ അറസ്റ്റുചെയ്യുന്നത്.
നഗരത്തില്‍ ഭീതി വളര്‍ത്തല്‍, ബലാല്‍സംഗം, വീടുകളില്‍ അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ ശിക്ഷിച്ചത്. ആംനസ്റ്റി ഇന്‍റനാഷണലിന്‍റെ കണക്കുപ്രകാരം കഴിഞ്ഞവര്‍ഷം മാത്രം ഇറാനില്‍ 977 പേരെയാണ് വിവിധ കേസുകളിലായി തുക്കിലേറ്റിയത്.