16 വര്‍ഷത്തിനു ശേഷം ഇന്ദുചൂഢന്‍ വീണ്ടും; ആവേശത്തിരയില്‍ ആരാധകര്‍

Narasimham_(film)

16 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഢന്‍ വിണ്ടുമെത്തിയപ്പോള്‍ ആ വരവിനെ ആഘോഷമാക്കി ആരാധകര്‍. മോഹന്‍ലാല്‍ ആരാധകരുടെ ആവശ്യപ്രകാരം മോഹന്‍ലാല്‍ നായകനായ നരസിംഹം ഇന്നലെ തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് തിയേറ്ററുകളില്‍ ലഭിച്ചത്.
ആരാധകരുടെ നേതൃത്വത്തില്‍ ആറ് ജില്ലകളിലെ ഓരോ തിയേറ്ററുകളിലാണ് റിപ്പബ്ലിക് ദിനത്തില്‍ നരസിംഹം വീണ്ടും പ്രദര്‍ശനത്തിന് എത്തിയത്. എറണാകുളം സവിത, ആലപ്പുഴ സാസ് ശാന്തി, തൃശൂര്‍ രാംദാസ്, കോട്ടയം അനുപമ, കണ്ണൂര്‍ എന്‍.എസ്, പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു പ്രദര്‍ശനം നടന്നത്.