വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം വധശിക്ഷ നടപ്പാക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കാതലിക് നേതാക്കളോട് ആവശ്യപ്പെട്ടു. വധശിക്ഷക്കെതിരെ പൊതുജനങ്ങളില്‍നിന്ന് എതിര്‍പ്പ് വര്‍ധിക്കുകയാണ്. വധശിക്ഷ നിര്‍ത്തലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.