09:28 am 4/11/2016
ചിക്കാഗോ: 2018ല്‍ ചിക്കാഗോ നഗരത്തെ മലയാളികളുടെ ഉത്സവ നഗരിയാക്കുവാന്‍ തയാറെടുക്കുന്ന ഫോമായുടെ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വന്‍ഷനിലേക്ക് പങ്കെടുക്കുവാന്‍ മിഡില്‍ ഈസ്റ്റിലെ മലയാളി വ്യവസായ പ്രമുഖന് എം. എ. യൂസഫലിയെ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ജനറല്‍ സെക്രട്ടറി ജിബി തോമസ്സും നേരിട്ട് കണ്ട് ക്ഷണിച്ചു.
ന്യൂയോര്‍ക്കില്‍ വച്ചു നടത്തപ്പെട്ട അമേരിക്കന്‍ മലയാളി ടി.വി. ചാനലായ “പ്രവാസി” ചാനലിന്റെ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയതായിരുന്നു ബെന്നി വാച്ചാച്ചിറയും ജിബി തോമസ്സും.
മലയാളികള്‍ക്ക് സുപരിചിതനും, എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി 1955ല്‍ ജനിച്ച അദ്ദേഹം, തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.
26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം, 31,000ത്തോളം പേര് ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമാണ് എം.കെ. ഗ്രൂപ്പ് എം.ഡി., കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്മാന്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയാണ് യൂസഫലി. കൊച്ചിയില്‍ സ്മാര്‍ട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു.
പ്രധാനമന്ത്രിയുടെ അന്തര്‍ദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യന്‍ വികസന സമിതി രക്ഷാധികാരി, അബൂദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടര്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍,വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യ ഡെവലപ്പ്മെന്റ് ഫൗണ്ടേഷന് അംഗം, ജനുവരി 2015 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു. കേരളത്തേയും, മലയാളികളേയും പ്രകീര്‍ത്തിച്ചു പറഞ്ഞ അദ്ദേഹം, വര്‍ഷത്തിലൊരിക്കലെങ്കിലും നാട്ടില്‍ പോകണമെന്നും, കുട്ടികളെ കേരള നാട് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറയെ കേരളത്തെ കുറിച്ച് പഠിപ്പിക്കണം, ഒപ്പം തങ്ങളുടെ സ്വന്ത നാടുമായുള്ള വേരുകള്‍ അറ്റുപ്പോകാതിക്കാന് നഷ്ടമില്ലാത്ത രീതിയില്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പ്രവാസി ചാനലിന്റെ ബിനിനസ്സ് പങ്കാളികളായ ജോയി നെടിയകാല, ജോണ്‍ ടൈറ്റസ് (ഫോമാ മുന്‍ പ്രസിഡന്റ്), ബേബി ഊരാളില്‍ (ഫോമാ മുന്‍ പ്രസിഡന്റ്), സുനില്‍ െ്രെടസ്റ്റാര്‍, വര്‍ക്കി എബ്രഹാം, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, സതേണ്‍ റീജിയന് ആര്.വി.പി. ഹരി നമ്പൂതിരി, നാഷണല്‍ കമ്മറ്റി മെമ്പര്‍ സിറിയക്ക് കുര്യന് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, യൂസഫലിക്ക് ഫോമാ 2018 ചിക്കാഗോ കണ്‍വന്‍ഷനിലേക്കുള്ള ക്ഷണക്കത്ത് നല്‍കിയത്.
ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിമാരായ അനിയന് ജോര്‍ജ്, ഷാജി എഡ്വേര്‍ഡ്, ഫോമാ മുന്‍ വുമണ്‍സ് ഫോറം ചെയര്പെഴ്സണ്മാരായ കുസുമം ടൈറ്റസ്, ഗ്രേസി ജയിംസ്, മുന്‍ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, മുന്‍ പി.ആര്.ഓ. ജോസ് എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
മറ്റ് മലയാളി ബിസിനസ്സ് പ്രമുഖരായ ദിലിപ് വര്‍ഗീസ്, ശ്രീധര്‍ മേനോന്, സുനില്‍ കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ അനില്‍ അടൂര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.