8 വയസ്സുകാരി വെടിയേറ്റു മരിച്ച കേസ്സില്‍ 11 വയസ്സുകാരന് 8 വര്‍ഷം തടവ്

പി.പി.ചെറിയാന്‍
9/2/2016
8 year girl

ടെന്നസ്സി: വെടിയേറ്റു 8 വയസ്സുള്ള സഹോദരി മരിക്കാനിടയായ കേസ്സില്‍ പതിനൊന്നുകാരനെ 8 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
ഒക്ടോബര്‍ മാസമായിരുന്നു സംഭവം. രണ്ടു പേരും വീട്ടിനകത്തു കളിച്ചുകൊണ്ടിരിക്കെ, സഹോദരിയുടെ കൈവശം ഉണ്ടായിരുന്ന പപ്പിയെ നല്‍കണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ സഹോദരന്‍ ഷോട്ട് ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ സ്വീകരണ മുറിയില്‍ റ്റി.വി.കണ്ടുകൊണ്ട് ഇരിക്കയായിരുന്നു. പിതാവിന്റെ ഷോട്ട്ഗണായിരുന്നു മകന്‍ വെടിവെക്കുന്നതിനു ഉപയോഗിച്ചത്.

പതിനൊന്നുള്ള വയസ്സുള്ള കുട്ടിയുടെ പത്തൊമ്പതാം ജന്മദിനം വരെ(8 വര്‍ഷം) ജുവനയില്‍ ജയിലില്‍ കഴിയണമെന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.