കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ്

8:49 pm 20/2/2017 ന്യൂഡൽഹി: മുൻ ധനമന്ത്രി പി.ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ ബാങ്കുകളിലാണ് ഈ അക്കൗണ്ടുകളെന്നും താൻ ഈ വിവരങ്ങൾ കൈമാറിയിട്ടും നിലവിലെ ധനമന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു. കാർത്തി ചിദംബരത്തിന്‍റെ പേരിലുള്ള കന്പനികളുടെയും 21 വിദേശ അക്കൗണ്ടുകളുടെയും വിവരങ്ങൾ സിബിഐക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ലഭിച്ചിട്ടും ഇതേവരെ ശക്തമായ തുടർ നടപടിയുണ്ടായില്ല. കാർത്തിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു സമൻസ് നോട്ടീസുകൾ Read more about കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ്[…]

ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിൽ വിറ്റു.

08:48 pm 20/2/2017 ന്യുയോർക്ക്: ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിൽ വിറ്റു. 243,000 യുഎസ് ഡോളർ(1.6 കോടി രൂപ) വിലയിലാണ് ഹിറ്റ്ലർ സ്വകാര്യമായി ഉപയോഗിച്ചിരുന്ന ഈ ടെലിഫോണ്‍ വിറ്റുപോയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലർ പ്രധാനപ്പെട്ട നിർദേശങ്ങൾ നൽകിയിരുന്നത് ഈ ഫോണിലൂടെയായിരുന്നു. നാസി ജർമനി തകർന്നതിനുശേഷം 1945ൽ ബെർലിനിലെ ബങ്കറിൽനിന്നാണ് ഈ ഫോണ്‍ കണ്ടെടുത്തത്. കറുത്ത നിറത്തിൽ നിർമിച്ചിരുന്ന ഫോണ്‍ പിന്നീട് ഹിറ്റ്ലറുടെ പേര് ഉൾപ്പെടുത്തി കടും ചുവപ്പ് നിറത്തിൽ പെയിന്‍റ് ചെയ്തിരുന്നു. Read more about ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിൽ വിറ്റു.[…]

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സൂത്രധാരന്‍ ഒമര്‍ ജയിലില്‍ മരിച്ചു

08:44 pm 20/2/2017 – പി.പി. ചെറിയാന്‍ നോര്‍ത്ത് കരോലിന: 1993ല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബിങ്ങിനു സൂത്രധാരത്വം വഹിച്ച ബ്ലൈന്‍ഡ് ഒമര്‍ അബ്ദുല്‍ റഹ്മാന്‍ ഫെബ്രുവരി 17 ശനിയാഴ്ച നോര്‍ത്ത് കാരലൈന പ്രിസണ്‍ ആശുപത്രിയില്‍ നിര്യാതനായി. 78 വയസ്സുള്ള ഈജിപ്ഷ്യന്‍ ക്ലറിക്ക് സ്വാഭാവിക അസുഖത്തെത്തുടര്‍ന്നാണ് മരണമടഞ്ഞതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. “”അള്ള ഷെയ്ക്ക് ഒമറിന്റെ ആത്മാവിനെ എടുത്തു” എന്നാണ് മകള്‍ ആസ്മ അബ്ദുല്‍ റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചത്. ഒസാമ ബിന്‍ ലാദനെ ലോകം അറിയുന്നതിന് Read more about വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സൂത്രധാരന്‍ ഒമര്‍ ജയിലില്‍ മരിച്ചു[…]

ജെറ്റ് എയര്‍വെയ്‌സ് വിമാനത്തെ ആകാശത്ത് വെച്ച് ജര്‍മന്‍ വ്യോമസേന വളഞ്ഞു

08:40 pm 20/2/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യന്‍ യാത്രാ വിമാനം ജെറ്റ് എയര്‍വെയ്‌സ് മുബൈ-ലണ്ടന്‍ ഫ്‌ളൈറ്റ് 118 നെ ജര്‍മ്മന്‍ വ്യോമസേന വളഞ്ഞു. സാങ്കേതിക തകരാറുകള്‍ കൊണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടതെന്ന് ജെറ്റ് എയര്‍വെയ്‌സ് പിന്നീട് സ്ഥിരീകരിച്ചു.ജര്‍മ്മനിയുടെ വ്യോമ അതിര്‍ത്തിക്കുള്ളില്‍ വെച്ചാണ് സംഭവം നടന്നത്. അകടമോ വിമാന റാഞ്ചല്‍ ശ്രമമോ ആണെന്ന് സംശയിച്ച് ഉടന്‍ ജര്‍മ്മന്‍ വ്യോമ സേനയുടെ രണ്ട് വിമാനങ്ങള്‍ ജെറ്റ് വിമാനത്തിന് Read more about ജെറ്റ് എയര്‍വെയ്‌സ് വിമാനത്തെ ആകാശത്ത് വെച്ച് ജര്‍മന്‍ വ്യോമസേന വളഞ്ഞു[…]

ഗാര്‍ലന്റ് ഐഎസ്ഡി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ജോതം സൈമണിന്

08:38 pm 20/2/2017 – പി.പി. ചെറിയാന്‍ ഡാലസ്: ഗാര്‍ലന്റ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ടിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്പീച്ച് കോംപറ്റീഷനില്‍ ഏഴാം ഗ്രേഡ് വിദ്യാര്‍ഥി ജോതം സൈമണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഫൈനലിലെത്തിയ 16 വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് ജോതം സൈമണ്‍ വിജയ കിരീടമണിഞ്ഞത്. യൂണിവേഴ്‌സിറ്റി ഇന്റര്‍ സ്‌കൊലാസ്റ്റിക് ലീഗ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ ജാക്‌സണ്‍ ടെക്‌നോളജി മിഡില്‍ സ്കൂള്‍ പ്രതിനിധിയായാണ് ജോതം പങ്കെടുത്തത്. പഠനത്തിലും സംഗീത Read more about ഗാര്‍ലന്റ് ഐഎസ്ഡി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ജോതം സൈമണിന്[…]

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് അഞ്ചു വര്‍ഷം പിന്നിടുന്നു

08:36 pm 20/2/2017 – ബെന്നി പരിമണം ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ സൗത്ത് ഇന്‍ഡ്യന്‍ ബിസിനസ് സംരംഭകരുടെ ഔദ്യോഗിക സംഘടനയായ സൗത്ത് ഇന്‍ഡ്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വിജയകരമായ അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇന്‍ഡ്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഊര്‍ജ്ജസ്വലമായ മുന്നേറ്റം കാഴ്ച വച്ച സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ഓഫ് കൊമേഴ്‌സ്, ബിസിനസ് മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്‍ഭരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇതിനകം നൂറ്റി അമ്പതോളം ബിസിനസ് സംരംഭകര്‍ അംഗമായിട്ടുള്ള സംഘടന Read more about സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് അഞ്ചു വര്‍ഷം പിന്നിടുന്നു[…]

സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് –

08:34 pm 20/2/2017 പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: സൗത്ത് വെസ്്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ചാപ്പലിന്റെ ധനശേഖരണാര്‍ഥം നടത്തിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്‌ െഫബ്രുവരി 18 ശനിയാഴ്ച നടന്നു. രാവിലെ ഉര്‍ശലം അരമനയില്‍ ഭദ്രാസന മെത്രപ്പൊലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ റാഫിള്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ.രാജു ദാനിയേല്‍ സ്വാഗതം ആശംസിച്ചു. നറുക്കെടുപ്പിന്റെ ഉദ്ഘാടനം മാര്‍ യൗസേബിയേസ് നിര്‍വഹിച്ചു. ഒന്നാം സമ്മാനം മേഴ്‌സിഡസ് Read more about സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് –[…]

നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുന്നു.

8:00 pm 20/2/2017 തൃശൂര്‍: കൊലപാതകമെന്നോ, ആത്മഹത്യയെന്നോ സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുന്നു. കൊലപാതകമാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളില്ളെന്ന് വ്യക്തമാക്കി അന്വേഷണം അവസാനിപ്പിക്കുന്നതായി ഉടന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. അന്വേഷണം അവസാനിപ്പിച്ചതുപോലെയായിരുന്നുവെങ്കിലും, ബന്ധുക്കളുടെ ആവശ്യമനുസരിച്ച് സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് കേസ് പൊലീസും അവസാനിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ചാലക്കുടിയിലെ വീട്ടിലെ ഒൗട്ട്ഹൗസില്‍ അബോധാവസ്ഥയിലായി, ആശുപത്രിയില്‍ Read more about നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം അവസാനിപ്പിക്കുന്നു.[…]

2050-ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

06:58 pm 20/2/2017 ന്യൂയോര്‍ക്ക്: 2050ഓടെ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള പഠനറിപ്പോര്‍ട്ട്. ചൈനയായിരിക്കും ലോകത്ത് ഒന്നാമതത്തെുകയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സാമ്പത്തികമായി ഇപ്പോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ 2050ഓടെ ഏറെ പിന്നോട്ടുപോകുമെന്നും പഠനം കണക്കുകൂട്ടുന്നു. 2050ല്‍ ആഗോള സാമ്പത്തികസ്ഥിതി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യക്ക് ആശാവഹമായ റിപ്പോര്‍ട്ടുള്ളത്. 32 രാജ്യങ്ങളെയാണ് സാമ്പത്തികസ്ഥിതി അനുസരിച്ച് വിവിധ റാങ്കുകളായി തരംതിരിച്ചിരിക്കുന്നത്. സൂക്ഷ്മ സാമ്പത്തികപഠന രീതി ഉപയോഗിച്ചാണ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ മുന്‍കൂട്ടി കണക്കുകൂട്ടിയിരിക്കുന്നത്. Read more about 2050-ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയാകുമെന്ന് റിപ്പോര്‍ട്ട്[…]

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി ഒളവിൽ കഴിയുന്ന പ്രതികൾ.

06:57 pm 20/2/2017 കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി ഒളവിൽ കഴിയുന്ന പ്രതികൾ ഹൈക്കോടതിയിൽ. ​മുഖ്യപ്രതികളായ പൾസർ സുനി, മണികണ്ഡൻ, വിജീഷ്​ എന്നിവർ നൽകിയ മുൻകൂർ ജാമ്യാ​േപക്ഷയിൽ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നുമാണ്​ വാദിക്കുന്നത്​​. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഒളിവിൽ ക​ഴിയുന്ന മൂന്ന്​ ​​പ്രതികളെയും പൊലീസിന്​ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം സംഭവത്തിന്​ പിന്നിൽ മറ്റൊരു നടിയെ കുറിച്ച്​ ചില സംശയങ്ങളുണ്ടെന്ന്​ നടിയുടെ മാതാവ്​ അറിയിച്ചിട്ടുണ്ട്​. തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി Read more about നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി ഒളവിൽ കഴിയുന്ന പ്രതികൾ.[…]