എച്ച്.വണ്‍.ബി വിസക്കാരുടെ ഭാവി അനിശ്ചിതത്തില്‍

11:12 am 1/2/2017 – എബി മക്കപ്പുഴ ഡാളസ്:യു.എസിലേക്കുള്ള വിദേശത്തുള്ള ഐടി കമ്പനികളുടെ വിസ പരിമിതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എച്ച്.വണ്‍ ബി വിസക്കാരുടെ ശമ്പളം വലിയ തോതില്‍ വര്‍ധിപ്പിച്ച് യു.എസ് പാര്‍ല മെന്റില്‍ ബില്‍ അവതരിപ്പിച്ചു.ഇത് ഇന്ത്യയില്‍ നിന്നും എത്തികൊണ്ടിരിക്കുന്ന എച്ച്.വണ്‍ ബി വിസക്കരെ ബാധിക്കും. എച്ച്.വണ്‍.ബി വിസക്കാരുടെ കുറഞ്ഞ ശമ്പളം 130,000 ഡോളറായി പുനസ്ഥാപിക്കാനാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. നിലവില്‍ 40000 ഡോളര്‍ മുതല്‍ 60000 വരെയുള്ള വാര്‍ഷിക വേതനം കൊടുത്താണ് ഏജന്‍സികള്‍ അമേരിക്കയിലേക്ക് കടത്തുന്നത്. Read more about എച്ച്.വണ്‍.ബി വിസക്കാരുടെ ഭാവി അനിശ്ചിതത്തില്‍[…]

ട്രംപിന്റെ ഉത്തരവിനെ അനുകൂലിക്കാന്‍ വിസമ്മതിച്ച എ.ജിയുടെ പണിപോയി

11:10 am 1/2/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഏഴു മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കു താത്കാലിക പ്രവേശനാനുമതി നിഷേധിക്കുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ കോടതിയില്‍ അനുകൂലിക്കാന്‍ തയാറല്ല എന്നു പരസ്യമായി പ്രഖ്യാപിച്ച ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെ പിരിച്ചുവിട്ടുകൊണ്ട് ട്രംപ് ഉത്തരവിട്ടു. ജനുവരി 30-നു തിങ്കളാഴ്ച വൈകിട്ടാണ് ട്രംപിന്റെ ഉത്തരവുണ്ടായത്. ഗവണ്‍മെന്റ് തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതിനു ബാധ്യസ്ഥയായ അറ്റോര്‍ണി ജനറല്‍ തന്റെ എതിര്‍പ്പ് മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി പ്രകടിപ്പിക്കാതെ രാജിവെച്ചു പോകേണ്ടതായിരുന്നു എന്നാണ് നിയമവിദഗ്ധരുടെ Read more about ട്രംപിന്റെ ഉത്തരവിനെ അനുകൂലിക്കാന്‍ വിസമ്മതിച്ച എ.ജിയുടെ പണിപോയി[…]

ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി

11:06 am 1/2/2017 കൊച്ചി: സരിത എസ്. നായരുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും പൊതുജന മധ്യത്തില്‍ അപമാനിക്കാനും ചില സാമ്പത്തികശക്തികള്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനില്‍ മൊഴി നല്‍കി. ഇതില്‍ രാഷ്ട്രീയമില്ല. ക്രോസ് വിസ്താരത്തിനിടെ ലൈംഗിക ആരോപണം സംബന്ധിച്ച് സരിതയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തുറന്ന കോടതിയില്‍ ആളൂരിന്‍െറ ചോദ്യം ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകരെ പ്രകോപിപ്പിച്ചു. അടച്ചിട്ട മുറിയില്‍ ഉന്നയിക്കേണ്ട ചോദ്യം തുറന്ന Read more about ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി[…]

വിദേശയാത്ര ഒഴിവാക്കണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍

11:00 am 1/2/2017 – പി.പി. ചെറിയാന്‍ ഷിക്കാഗൊ: പ്രസിഡന്റ് ട്രമ്പിന്റെ പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ തല്‍ക്കാലം യാത്രമാറ്റിവെക്കണമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഇല്ലിനോയ് യൂണിവേഴ്സിറ്റി, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി, പര്ഡ്യൂ യൂണിവേഴ്സിറ്റി ഓഫ് നോട്ടര്‍ ഡാം എന്നീ യൂണിവേഴ്സിറ്റികള്‍ സംയുക്തമായാണ് അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 7 രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, സ്റ്റാഫംഗങ്ങളും എക്സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് വിദേശയാത്ര നടത്തിയാല്‍ തിരികെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള സാങ്കേതിക Read more about വിദേശയാത്ര ഒഴിവാക്കണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍[…]

മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അന്തരിച്ചു

10:07 am 1/2/2017 ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. Read more about മുന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അന്തരിച്ചു[…]

തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താൽ

04:30 pm 31/01/2017 തിരുവനന്തപുരം: ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. ബി.ജെ.പി ​​​​പ്രവർത്തകരെ പൊലീസ്​ മർദിച്ചതിൽ ​പ്രതിഷേധിച്ചാണ്​ ഹർത്താൽ. ലോ അക്കാദമി വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ റോഡ്​ ഉപരോധിക്കുന്നതി​നിടെ പൊലീസുമായി സംഘർഷമുണ്ടായിരുന്നു.

ലോ അക്കാദമി സമരത്തില്‍ സംഘര്‍ഷം

03:59 pm 31/1/2017 തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നില്‍ സംഘര്‍ഷം. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. രാവിലെ മുതല്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ചിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് ശേഷം കോളേജിനകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ്, ഇവരോട് പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ പലഭാഗത്തേക്ക് ചിതറിയോടിയ പ്രവര്‍ത്തര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും Read more about ലോ അക്കാദമി സമരത്തില്‍ സംഘര്‍ഷം[…]

ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു:നില ഗുരുതരം.

02:00 pm 31/1/2017 ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്‌ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീണത്. ഉടനെ അദ്ദേഹത്തെ ദില്ലി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവപരിചണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധി ആശുപത്രിയിലെത്തി അഹമ്മദിനെ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ Read more about ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു:നില ഗുരുതരം.[…]

കാനഡയിലെ മുസ്​ലിം പള്ളിയിലെ വെടിവെപ്പ്​: കാനഡയിൽ ഫ്രഞ്ച്​ വംശജനായ വിദ്യാർഥി പിടിയിൽ

12:21 pm 31/01/2017 ക്യൂബെക്​ സിറ്റി: കാനഡയിലെ ക്യൂബക്​സിറ്റിയിൽ മുസ്​ലിം പള്ളിയിൽ വെടിവെപ്പ്​ നടത്തി ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്​റ്റിലായ ഒരാൾക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് ​വംശജനായ കനേഡിയൻ വിദ്യാർഥി അലക്​സാന്ദ്രെ ബിസോനെത്തെക്കെതിരായാണ്​ കനേഡിയൻ പൊലീസ്​ കുറ്റം ചുമത്തിയത്​. കഴിഞ്ഞ ദിവസം അറസ്​റ്റിലായ മൊറോക്കൻ വംശജനായ മുഹമ്മദ്​ ഖാദിർ സംഭവത്തിന്​ സാക്ഷിയാണെന്നും പൊലീസ്​ അറിയിച്ചു. വെടിവെപ്പ്​ നടന്ന മുസ്​ലിം പള്ളിക്ക്​ മൂന്ന്​ കിലോമീറ്റർ അകലെയുള്ള ലാവൽ സർവകാലാശാലയിലെ പൊളിറ്റിക്കൽ സയൻസ്​ വിദ്യാർഥിയാണ്​ അലക്​സാന്ദ്രെയെന്ന്​ പ്രാദേശിക മാധ്യമങ്ങൾ Read more about കാനഡയിലെ മുസ്​ലിം പള്ളിയിലെ വെടിവെപ്പ്​: കാനഡയിൽ ഫ്രഞ്ച്​ വംശജനായ വിദ്യാർഥി പിടിയിൽ[…]

ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ പിന്നോട്ട്

12:14 pm 31/1/2017 തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ മലക്കം മറിയുന്നു. സമരത്തിലെ പ്രധാന ആവശ്യമായി നേരത്തെ നേതാക്കള്‍ ഉന്നച്ചിരുന്ന, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്നാണ് എസ്‌എഫ്‌ഐ പിന്നോട്ട് പോയത്. ലക്ഷ്മി നായര്‍ രാജി വെയ്ക്കേണ്ടതില്ലെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്. പകരം പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ മാറി നില്‍ക്കണമെന്ന് മാത്രമാണ് ഇപ്പോഴത്തെ ആവശ്യം. ഇന്ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് എസ്.എഫ്.ഐ നിലപാട് മാറ്റിയത്. Read more about ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ പിന്നോട്ട്[…]