മാര്‍ ഈവാനിയോസിന്റെ അറുപത്തിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

10:25am 25/7/2016 മോഹന്‍ വര്‍ഗീസ് ന്യൂയോര്‍ക്ക്: മലങ്കര കത്തോലിക്കാ പുനരൈക്യ പ്രസ്ഥാനത്തിന്റെ സമാരംഭകനായിരുന്ന ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ അറുപത്തിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ പത്താംതീയതി ഞായറാഴ്ച എല്‍മോണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചു ഭക്തിപൂര്‍വ്വം ആചരിച്ചു. ഭദ്രാസനാധ്യക്ഷന്‍ അഭി. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്ന ഓര്‍മ്മപ്പെരുന്നാള്‍ കുര്‍ബാനയ്ക്കും, ധൂപപ്രാര്‍ത്ഥനയ്ക്കും അറൂനൂറില്‍പ്പരം വിശ്വാസികള്‍ പങ്കുചേര്‍ന്നു ഓര്‍മ്മപ്പെരുന്നാള്‍ കുര്‍ബാനയില്‍ പത്ത് വൈദീകര്‍ സകാര്‍മികരായിരുന്നു. യോങ്കേഴ്‌സ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. സണ്ണി Read more about മാര്‍ ഈവാനിയോസിന്റെ അറുപത്തിമൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു[…]

മറിയാമ്മ ഉതുപ്പാന്‍ മഴുവഞ്ചേരില്‍ നിര്യാതയായി

10:23am 25/7/2016 ജിമ്മി കണിയാലി കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരില്‍ മറിയാമ്മ ഉതുപ്പാന്‍ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി . പരേത ഒളശ്ശ വെള്ളിയാന്‍ കുടുംബാംഗം ആണ്. ഏക മകള്‍ അന്നമ്മ ജോസഫ് . മരുമകന്‍ ജോസഫ് ചോരത്ത്. ചെറു മക്കള്‍ ­ ജയ്‌റോസ് & ജോനാ പതിയില്‍ ചിക്കാഗോ സൈമണ്‍ & ജോസ്‌­ലി കോയിത്തറ ഡാളസ് ജോണി & ദീപ്­തി ചോരത്ത് ഡിട്രോയിറ്റ്­ ശവ സംസ്!കാരം ജൂലൈ 26 ചൊവ്വാഴ്ച 3 ുാ Read more about മറിയാമ്മ ഉതുപ്പാന്‍ മഴുവഞ്ചേരില്‍ നിര്യാതയായി[…]

അമേരിക്കന്‍ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല മുസ്‌ലീം ഇന്ത്യന്‍ പോലീസ് ഓഫീസര്‍ക്ക്

10:22a 25/7/2016 ഇന്ത്യാനപ്പോലീസ്: ഹിന്ദു- മുസ്‌ലീം മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണം അമേരിക്കയില്‍. ഇന്‍ഡ്യാനൊപ്പൊലീസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല മുംബൈയില്‍ ജനിച്ച മുസ്‌­ലിം പൊലീസ് ഓഫിസര്‍ ലഫ്. ജാവേദ് ഖാന് ആണ്. പ്രാദേശിക പൊലീസില്‍ നിന്നുള്ള ജാവേദ് ഖാന്‍ ക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം ഡയറക്ടറാണ്. പുണെയില്‍ ജനിച്ചുവളര്‍ന്ന ഖാന് കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റുണ്ട്. കിക് ബോക്‌സിങ് ചാംപ്യനുമാണ്. ‘ഞാന്‍ എന്റെ ചുമതല നിര്‍വഹിക്കുന്നു. പ്രത്യേകമായോ അസാധാരണമായോ ഒന്നും ചെയ്യുന്നില്ല’ – ഇന്‍ഡ്യാനൊപ്പൊലീസില്‍നിന്നു ഖാന്‍ ഫോണില്‍ Read more about അമേരിക്കന്‍ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല മുസ്‌ലീം ഇന്ത്യന്‍ പോലീസ് ഓഫീസര്‍ക്ക്[…]

ചാറ്റിംഗില്‍ തുടക്കമിട്ട് ബ്ലാക്‌മെയ്‌ലിംഗ്; കൗമാരക്കാരെ കുടുക്കാന്‍ റാക്കറ്റ് സജീവം

10:20am 25/7/2016 ബാബു ചെറിയാന്‍ കോഴിക്കോട്: വിദേശ വനിതകളെ ഉപയോഗിച്ച് അശ്ലീലചാറ്റില്‍ കുടുക്കി ബ്ലാക്‌മെയ്‌ലിംഗിലൂടെ വിദ്യാര്‍ഥികളില്‍നിന്നു പണം തട്ടുന്ന സെക്‌സ് റാക്കറ്റ് കേരളത്തില്‍ സജീവമാകുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 80 കേസുകളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പത്തോളം പേര്‍ക്കും, കൊച്ചിയിലെ പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്കും പണം നഷ്ടപ്പെട്ടു. ഏതാണെ്ടല്ലാ ജില്ലകളിലുമുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ബ്ലാക്‌മെയ്‌ലിംഗിനു വഴങ്ങി രക്ഷിതാക്കളുടെ പണവും ആഭരണ വും മോഷ്ടിച്ചു മാനസിക വിഭ്രാന്തിയില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കൗണ്‍സലിംഗിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാ നഹാനി ഭയന്ന് ആരും Read more about ചാറ്റിംഗില്‍ തുടക്കമിട്ട് ബ്ലാക്‌മെയ്‌ലിംഗ്; കൗമാരക്കാരെ കുടുക്കാന്‍ റാക്കറ്റ് സജീവം[…]

അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് കോടിയേരി

12.54 AM 25-07-2016 അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് പരസ്യമായ ആഹ്വാനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാഴ്ച മുന്‍പ് സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ ആഹ്വാനം. വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി Read more about അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് കോടിയേരി[…]

കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് ചിറ്റൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം

12.33 AM 25-07-2016 കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിന് ആന്ധ്രയിലെ ചിറ്റൂര്‍ കോടതി വളപ്പിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ കോടതിവളപ്പില്‍ നടന്ന സ്‌ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്. ബോംബ് നിര്‍മാണത്തിനുപയോഗിച്ച സര്‍ക്യൂട്ട് ബോര്‍ഡും ടൈമറും വാങ്ങിയത് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം സര്‍ക്യൂട്ട് ബോര്‍ഡ് വിറ്റ കട കണ്ടെത്തിയെങ്കിലും അവിടെ സാധനങ്ങള്‍ വില്‍ക്കുന്നതിന് ബില്ല് സൂക്ഷിക്കാറില്ലെന്നത് തുടരന്വേഷണത്തിന് Read more about കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് ചിറ്റൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം[…]

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു

12.28 AM 25-07-2016 നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹം രാജിസമര്‍പ്പിച്ചത്. പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട തര്‍ക്കമാണു രാജിയില്‍ കലാശിച്ചത്. ഒമ്പതുമാസം പിന്നിട്ട ഒലിയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) പിന്‍വലിച്ചതിനെത്തുടര്‍ന്നാണു ഭരണം പ്രതിസന്ധിയിലായത്. ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു മാവോവാദിനേതാവ് പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ആരോപിച്ചു. ധാരണയിലെത്തിയിരുന്ന ഒമ്പത് കരാറുകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ച് മാവോവാദികള്‍ സര്‍ക്കാരിനുള്ള പിന്തുണയും പിന്‍വലിച്ചു. Read more about നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവച്ചു[…]

റഷ്യയ്ക്ക് ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണ വിലക്കുണ്ടാവില്ല

12.23 AM 25-07-2016 റഷ്യയ്ക്ക് ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണ വിലക്കുണ്ടാവില്ല. ഞായറാഴ്ച ചേര്‍ന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തു. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒളിമ്പിക് കമ്മിറ്റി തള്ളി. മറ്റിനങ്ങളില്‍ മത്സരിക്കുന്ന റഷ്യന്‍ അത്‌ലറ്റുകള്‍ക്കു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടവര്‍ക്ക്് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ഐഒസി വിധിച്ചു. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 68 റഷ്യന്‍ അത്‌ലറ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ലോക Read more about റഷ്യയ്ക്ക് ഒളിമ്പിക്‌സില്‍നിന്നു സമ്പൂര്‍ണ വിലക്കുണ്ടാവില്ല[…]

കാണാതായ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന

12.16 AM 25-07-2016 ചെന്നൈയില്‍നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. സമുദ്രോപരിതലത്തില്‍ ചില വസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങളാണ് വിമാനം തകര്‍ന്നതിലേക്കുള്ള സൂചനകള്‍ നല്‍കുന്നത്. ഐഎസ്ആര്‍ഒയുടെ റിസാറ്റ് ഭൂതല ഉപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയത്. ഇത് കാണാതായ വിമാനത്തിന്റെതാണോ എന്ന് പരിശോധിച്ചു വരികയാണ്. കാണാതായ വിമാനത്തില്‍ രണ്ട്് മലയാളികളടക്കം 29 പേരാണ് ഉണ്ടായിരുന്നത്.

ജര്‍മനിയില്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

12.12 AM 25-07-2016 ജര്‍മനിയില്‍ കത്തി ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. സ്റ്റഡ്ഗാര്‍ട്ടിനു സമീപം റ്യൂട്ട്‌ലിന്‍ഗനിലായിരുന്നു ആക്രമണം നടന്നത്. വഴിയിലൂടെ നടന്നുപോയവര്‍ക്കു നേര്‍ക്ക് അക്രമി കത്തിയുമായി പാഞ്ഞടുത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ സിറിയയില്‍നിന്ന് എത്തിയ അഭയാര്‍ഥിയാണെന്നു സംശയിക്കുന്നു. ആക്രമണം നടന്ന പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. ആക്രമണം നടത്തിയതിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.