കെ.എച്ച്.എന്‍.എ “ധര്‍മ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

07:40 pm 5/3/2017 കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്ധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധര്‍മ്മ ചോദ്യോത്തര മത്സരമായ “ധര്‍മ്മ ഐക്യു’വിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൈദീക ദര്‍ശനങ്ങളെപ്പറ്റിയും ഹൈന്ദവ ധര്‍മ്മത്തെപ്പറ്റിയും ഭാരതത്തെപ്പറ്റിയും കേരളത്തെപ്പറ്റിയും ഉള്ള പ്രശ്‌നോത്തരി ഓണ്‍ലൈന്‍ വഴിയാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളില്‍ വൈദീകദര്‍ശനങ്ങളെപ്പറ്റിയുള്ള പഠനം ആത്മവിശ്വാസം നേടിയെടുക്കാനും, ഹൈന്ദവധര്‍മ്മത്തെപ്പറ്റിയുള്ള പഠനം ഉയര്‍ന്ന ചിന്താഗതിയുള്ള പൗരന്മാര്‍ ആകുവാനും സഹായിക്കും എന്ന ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തില്‍ ആണ് കെ.എച്ച്.എന്‍.എ ആദ്യാത്മികവേദി ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്കൂള്‍ (9 Read more about കെ.എച്ച്.എന്‍.എ “ധര്‍മ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.[…]

ആഗോള കേരള സഭാ രൂപീകരണം പ്രഖ്യാപിച്ച ധനമന്ത്രിക്ക് അഭിവാദ്യം: ഓര്‍മ്മ

07:38 pm 5/3/2017 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: ‘വിദൂര കേരള സാംസ്കാരിക ജില്ലകള്‍’ എന്ന ഓര്‍മ്മാ നിവേദനത്തെ തുടര്‍ന്ന് ‘ആഗോള കേരള സഭാരൂപീകരണം’ പ്രഖ്യാപിച്ച കേരള ധനമന്ത്രിക്ക് ഓര്‍മ്മ ഭരണ സമിതി യോഗം അഭിവാദ്യമര്‍പ്പിച്ചു. റാന്നി എം എല്‍ ഏ രാജൂ ഏബ്രാഹം ഫിലഡല്‍ഫിയാ സന്ദര്‍ശിച്ചപ്പോള്‍ ഈ നിവേദനം കേരളാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുവാന്‍ സമര്‍പ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ശ്രദ്ധയിലേക്ക് ഈ നിവേദനം ആദ്യ വട്ടം കേരളാ സെക്രട്ട്രിയേറ്റില്‍ വച്ച് Read more about ആഗോള കേരള സഭാ രൂപീകരണം പ്രഖ്യാപിച്ച ധനമന്ത്രിക്ക് അഭിവാദ്യം: ഓര്‍മ്മ[…]

തട്ടിപ്പിനും, വെട്ടിപ്പിനും പിഴയും ജയില്‍ ശിക്ഷയും; ധാരളം ഇന്ത്യക്കാര് നിയമത്തില് കുരുങ്ങും?

07:34 pm 5/3/2017 – എബി മക്കപ്പുഴ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന കോടികളുടെ ഗ്രാന്റ് തിരിമറികള്‍ നടത്തി ഹൃസ്വകാലം കൊണ്ട് കോടിപതികളായി മാറുന്ന ഹോം ഹെല്‍ത്ത് കെയര്‍ മുതലാളിമാരുടെ വെട്ടിപ്പിന്റെ ചുരുളഴിഞ്ഞ രഹസ്യത്തെ ലോകത്തിനു കാട്ടികൊടുക്കുന്ന അനേഷണത്തിന്റെ നീണ്ട പരമ്പര ഉടന്‍ ആരംഭിക്കുന്നു. പരസ്യമായി അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുകയും, രാജ്യ നന്മക്കു വേണ്ടി എടുക്കുന്ന തീരുമാനങ്ങളെ വളച്ചു തിരിച്ചു എഴുതി കാട്ടി ഒരു ആഭാസനായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കണം. ഇന്നത്തെ സൗഭാഗ്യങ്ങള്‍ Read more about തട്ടിപ്പിനും, വെട്ടിപ്പിനും പിഴയും ജയില്‍ ശിക്ഷയും; ധാരളം ഇന്ത്യക്കാര് നിയമത്തില് കുരുങ്ങും?[…]

പരിസ്ഥിതിലോലമാക്കിയവര്‍ സംരക്ഷകരുടെ മേലങ്കിയണിയുന്നത് അപഹാസ്യം: വി.സി.സെബാസ്റ്റ്യന്‍.

07:33 pm 5/3/2017 തൊടുപുഴ: അധികാരത്തിലിരുന്ന നാളുകളില്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കി വിദേശസാമ്പത്തിക ഏജന്‍സികള്‍ക്കും ലോകപൈതൃക സമിതിക്കും തീറെഴുതിക്കൊടുത്ത് ലക്ഷക്കണക്കിന് ജനങ്ങളെ ദുഃഖദുരിതത്തിലാക്കിയവരും ഇതിന് കൂട്ടുനിന്നവരും ഇപ്പോള്‍ പശ്ചിമഘട്ടജനതയുടെ സംരക്ഷകരായി മേലങ്കിയണിഞ്ഞ് അവതരിച്ചിരിക്കുന്നത് അപഹാസ്യമാണെന്നു ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോലമാക്കി 22 ലക്ഷത്തോളം ജനങ്ങളുടെ നടുവൊടിച്ച് നടുക്കടലിലേയ്ക്ക് വലിച്ചെറിഞ്ഞത് യുപിഎ സര്‍ക്കാരാണ്. ഇക്കാലയളവില്‍ കേരളത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരും രാഷ്ട്രീയനാടകങ്ങള്‍ നടത്തി ജനങ്ങളെ വിഢികളാക്കുകയായിരുന്നു. കര്‍ഷകസംരക്ഷകരെന്നു കൊട്ടിഘോഷിച്ച കര്‍ഷകപാര്‍ട്ടികളും Read more about പരിസ്ഥിതിലോലമാക്കിയവര്‍ സംരക്ഷകരുടെ മേലങ്കിയണിയുന്നത് അപഹാസ്യം: വി.സി.സെബാസ്റ്റ്യന്‍.[…]

ഫിലാഡല്‍ഫിയാ മതബോധനസ്കൂളില്‍ ഫെയ്ത്ത്്‌ഫെസ്റ്റ് ആഘോഷം –

08:34 am 5/3/2017 ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപത 2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഇടവകകള്‍ കേന്ദ്രീകരിച്ച് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ പരിപാടികള്‍ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ മതബോധനസ്കൂള്‍ ഫെയ്ത്ത്്‌ഫെസ്റ്റ് എന്നപേരില്‍ കുട്ടികള്‍ക്കായി വിശ്വാസോത്സവം നടത്തി. വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ കുട്ടികളുടെ നൈസര്‍ഗികകലാവാസനകള്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, ബൈബിള്‍ കഥാപാത്ര അനുകരണത്തിലൂടെയും, Read more about ഫിലാഡല്‍ഫിയാ മതബോധനസ്കൂളില്‍ ഫെയ്ത്ത്്‌ഫെസ്റ്റ് ആഘോഷം –[…]

കീന്‍ 2017 പ്രവര്‍ത്തനോദ്ഘാടനവും ലോങ്ങ് ഐലന്‍ഡ് റീജിയണല്‍ മീറ്റിങ്ങും പദ്മശ്രീ ഡോ: സോമസുന്ദരന്‍ ഉത്ഘാടനം ചെയ്തു .

08:33 am 5/3/2017 ബിജു കൊട്ടാരക്കര ന്യൂയോര്‍ക്ക് : നാനോ ടെക്‌നോളജിയില്‍ പുതിയ തലമുറ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പദ്മശ്രീ ഡോ: പോനിശേരില്‍ സോമസുന്ദരന്‍. കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (ഗഋഅച) പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനവും ലോങ്ങ് ഐലന്‍ഡ് റീജിയണല്‍ മീറ്റിങ്ങും ഫെബ്രുവരി 25ന് ന്യൂ യോര്‍ക്കില്‍ ക്യുഎന്‍സിലുള്ള രാജധാനി റസ്റ്റാറെന്റില്‍ വച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെയുടെ ടെക്‌നോളജിയാണ് നാനോ, അതിനായി പുതിയ തലമുറയെ ശക്തരാക്കുവാന്‍ രക്ഷകര്‍ത്താക്കളും അവര്‍ ഉള്‍പ്പെടുന്ന കീന്‍ പോലെയുള്ള സംഘടനകളും ശ്രമിക്കണം. Read more about കീന്‍ 2017 പ്രവര്‍ത്തനോദ്ഘാടനവും ലോങ്ങ് ഐലന്‍ഡ് റീജിയണല്‍ മീറ്റിങ്ങും പദ്മശ്രീ ഡോ: സോമസുന്ദരന്‍ ഉത്ഘാടനം ചെയ്തു .[…]

മാത്യു മര്‍ത്തോമയ്ക്ക് കുറ്റ വിമുക്തനാകാന്‍ അവസരം നല്‍കി കോടതി

08:10 pm 4/3/2017 – പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും എസ്എസി കാപിറ്റല്‍ അഡ് വൈസേഴ്‌സ് പോര്‍ട്ട് പോളിയോ മാനേജരുമായിരുന്ന മാത്യു മര്‍ത്തോമയ്ക്ക് കുറ്റ വിമുക്തനാകാന്‍ കോടതി മറ്റൊരവസരം കൂടി നല്‍കി. മെയ് 9 ന് കോടതി വീണ്ടും വാദം കേള്‍ക്കും. യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സാണ് (മന്‍ഹാട്ടന്‍) മര്‍ത്തോമയ്ക്ക് മറ്റൊരു വിചാരണയ്ക്കുള്ള അവസരം നല്‍കുന്നതിന് ഉത്തരവിട്ടത്. 2008 ല്‍ അള്‍സൈമേഴ്‌സ് ഡ്രഗ്ഗിനെക്കുറിച്ചുള്ള രഹസ്യം ഉല്പാദകരായ ഇലെന്‍ കോര്‍പറേഷനില്‍ നിന്നും ചോര്‍ത്തിയെടുത്ത് എസ്എസി Read more about മാത്യു മര്‍ത്തോമയ്ക്ക് കുറ്റ വിമുക്തനാകാന്‍ അവസരം നല്‍കി കോടതി[…]

ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കില്‍

08:08 pm 4/3/2017 – പി.പി. ചെറിയാന്‍ ഒര്‍ലാന്റോ: ചലച്ചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ച ചിത്രമെന്ന പദവി ജീസസ് എന്ന ചലച്ചിത്രം സ്വന്തമാക്കി. ഫ്‌ലോറിഡായിലെ ഒര്‍ലാന്റോയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന നാഷണല്‍ റിലിജിസ് ബ്രോഡ്കാസ്റ്റേഴ്‌സ് കണ്‍വന്‍ഷനിലാണ് ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ വിവരം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടതും ജീസസ് എന്ന ചലച്ചിത്രമാണ്. 1500 ഭാഷകളില്‍ ജീസസ് ചലച്ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. എത്യോപ്യ, കെനിയ, സുഡാന്‍ തുടങ്ങിയ ഭാഷകളിലേക്കാണ് ജീസസ് Read more about ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കില്‍[…]

ഒക്ലഹോമയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ ക്യാമ്പ് മാര്‍ച്ച് 25 ന്

08:06 pm 4/3/2017 – പി.പി. ചെറിയാന്‍ തുള്‍സ (ഒക്ലഹോമ): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗ്രേറ്റര്‍ തുള്‍സ ഹിന്ദു ടെംമ്പിളുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ന് 9.30 മുതല്‍ വൈകിട്ട് നാല് വരെ ഗ്രേറ്റര്‍ തുള്‍സാ ഹിന്ദു ടെംമ്പിളിലാണ് വീസ, ഒസിഐ കാര്‍ഡ് ക്യാമ്പ് നടക്കുകയെന്ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു. യുഎസ് പാസ് പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ ഒസിഐ, വീസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് സമര്‍പ്പിക്കുന്ന പൂരിപ്പിച്ച അപേക്ഷ ഫോറവുമായി ക്യാമ്പില്‍ Read more about ഒക്ലഹോമയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ ക്യാമ്പ് മാര്‍ച്ച് 25 ന്[…]

ഡാലസ് പാര്‍ക്കുകളില്‍ പുകവലി നിരോധനം നിലവില്‍ വന്നു

08:44 am 4/3/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസ് സിറ്റിയിലെ പാര്‍ക്കുകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ പുകവലി നിരോധനം നിലവില്‍ വന്നു. 2016 നവംബര്‍ 9 മുതല്‍ ഭാഗീകമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സിറ്റി കൗണ്‍സില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പൂര്‍ണ്ണമായും പുകവലി നിരോധിക്കുന്ന നിയമം പാസ്സാക്കി. സിറ്റി ഗോള്‍ഫ് കോഴ്‌സുകളിലും ഷൂട്ടിങ്ങ് റെയ്ഞ്ചുകളിലും പുകവലിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. സ്റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സസില്‍ നിലവിലിരിക്കുന്ന പുകവലി നിയമങ്ങള്‍ തുടരുന്നതിന് ഈ നിയമം Read more about ഡാലസ് പാര്‍ക്കുകളില്‍ പുകവലി നിരോധനം നിലവില്‍ വന്നു[…]