ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫ്‌ളോറിഡായില്‍ വാഹനാപകടത്തില്‍ മരിച്ചു

10:58 pm 18/2/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: ഇന്ത്യന്‍ വംശജനും, ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ കരണ്‍ കുള്ളര്‍(22) ബസ്സ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മരിച്ചു. കഴിഞ്ഞ വാരാന്ത്യം നടന്ന സംഭവത്തില്‍ 23 വയസ്സുള്ള യുവതിയെ അറസ്റ്റു ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വളരെദൂരെ തെറിച്ചു വീണ കരനെ യു.എഫ് ഷാന്റ്‌സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ആര്‍മി ഹൈസ്ക്കൂളില്‍ നിന്നും, ജെയ്ഫി യൂണിവേഴ്‌സിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. Read more about ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫ്‌ളോറിഡായില്‍ വാഹനാപകടത്തില്‍ മരിച്ചു[…]

റവ.ഡോ.സി.സി. തോമസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന് –

10:55 pm 18/2/2017 പി.പി. ചെറിയാന്‍ അയോവ: 2017 ജനുവരി 5ന് അന്തരിച്ച അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖനും, പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച പട്ടക്കാരനുമായ റവ.ഡോ.സി.സി.തോമസിന്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 18 ശനിയാഴ്ച വൈകീട്ട് 4 മണി മുതല്‍ കാലിഫോര്‍ണിയ സൗത്ത് പസഡീന ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. 1915 കേരളത്തിലെ റാന്നിയില്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കു ജനിച്ച തോമസ് ചെറുപ്രായത്തില്‍ തന്നെ പഠനത്തില്‍ അതീവ തല്‍പരനായിരുന്നു. 21 വയസ്സില്‍ മദ്രാസിലെത്തി സൗത്ത് ഇന്ത്യന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദമെടുത്തു. Read more about റവ.ഡോ.സി.സി. തോമസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന് –[…]

ടെക്‌സസ്സില്‍ ഫ്‌ളൂ പടരുന്നു

10:54 pm 18/2/2017 – പി.പി. ചെറിയാന്‍ ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഫ്‌ളൂഅതിവേഗം പടര്‍ന്നു പിടിക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. നോര്‍ത്ത് ടെക്‌സസ്സില്‍ എ, ബി ഫ്‌ളൂ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഫല്‍ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണം ദിവസം തോറും വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പു അധികൃതര്‍ വെളിപ്പെടുത്തി. ടെക്‌സസ് ഉള്‍പ്പെടെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിലും, ന്യൂയോര്‍ക്ക് സിറ്റിയിലും ഇന്‍ഫഌവന്‍സ് രോഗം വ്യാപകമാകുന്നതായും Read more about ടെക്‌സസ്സില്‍ ഫ്‌ളൂ പടരുന്നു[…]

നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ളോറിഡയില്‍ നിര്യാതനായി

10:50 pm 18/2/2017 – ജയപ്രകാശ് നായര്‍ ഫ്‌ളോറിഡ: കിടങ്ങൂര്‍ വെള്ളാഞ്ചേരില്‍ പരേതരായ ഉതുപ്പാന്‍ മറിയാമ്മ ദമ്പതികളുടെ മകന്‍ നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ളോറിഡയില്‍ ഫെബ്രുവരി 16ന് നിര്യാതനായി. ഭാര്യ മറിയാമ്മ പേരൂര്‍ പുളിക്കത്തൊട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മേരിക്കുട്ടി പ്ലാങ്കൂടത്തില്‍, ഏലിയാമ്മ മറ്റത്തില്‍പറമ്പില്‍, ആനി പാറാനിക്കല്‍, ഗ്രേസി പുത്തൂപ്പള്ളില്‍, റോയി പിണക്കുഴത്തില്‍. മരുമക്കള്‍ : ജേക്കബ്, ടൈനി, ബേബിച്ചന്‍, ടോമി, എല്‍സി. പൊതുദര്‍ശനം/മെമ്മോറിയല്‍ സര്‍വീസ്: ഫെബ്രുവരി 19 ഞായറാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 Read more about നീറിക്കാട് പിണക്കുഴത്തില്‍ തോമസ് (88) ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍-80) ന്യുയോര്‍ക്കില്‍ നിര്യാതനായി

10:43 pm 18/2/2017 ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗില്‍ താമസിക്കുന്ന വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍ 80)നിര്യാതനായി. പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും നാളെ (ഫെബ്രുവരി 18 ശനി) രാവിലെ 8:30നു യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തും. സംസ്കാരം 1:30നു റോക്ക് ലാന്‍ഡ് സെമിത്തേരിയില്‍. പരേതനായ ഈശോയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനാണു. 36 വര്‍ഷമായി യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകാംഗമാണ്. കനകപ്പലം വടക്കേടത്ത് കുടുംബാംഗം പരേതയായ സാറാമ്മയാണു ഭാര്യ. Wake and funeral service: Read more about കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍-80) ന്യുയോര്‍ക്കില്‍ നിര്യാതനായി[…]

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഫൊക്കാന ഉപയോഗിക്കും

10:41 pm 18/2/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നടത്താനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോകുന്നു. രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ പങ്കെടുക്കുന്നതാണ്. മാധ്യമ,ചലച്ചിത്ര, സാഹിത്യ,പുരസ്കാരം തുടങ്ങി നിരവധി പരിപാടികള്‍ കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടത്തും.ഫൊക്കാന കേരളം സര്‍ക്കാരുമായി ചേര്‍ന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകര്‍ഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നല്‍കി കഴിഞ്ഞു . കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കുപോലും Read more about ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയായി ഫൊക്കാന ഉപയോഗിക്കും[…]

ന്യുയോര്‍ക്കില്‍ നെല്‍കെയര്‍ എന്‍ ക്ലെക്‌സ്ആര്‍.എന്‍ പരിശീലന ക്ലാസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു

10:39 pm 18/2/2017 ന്യു യോര്‍ക്ക്: പന്ത്രണ്ടാഴ്ചത്തെ തീവ്ര പരിശീലനം നടത്തി രജിസ്‌റ്റ്രേഡ് നേഴ്‌സായി മടങ്ങാന്‍ ന്യു യോര്‍ക്ക് റോക്ക് ലാന്‍ഡില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പരീക്ഷ എഴുതും വരെ ഫുള്‍ ടെം ക്ലാസ് എന്നതും ഈ രംഗത്തെ മികച്ച അധ്യാപകരടങ്ങുന്ന ഫാക്കല്‍ട്ടി എന്നതും കോഴ്‌സിനെ വ്യത്യസ്ഥമാക്കുന്നു കാലാനുസ്രുതമായി പരിഷ്കരിച്ച കോഴ്‌സ് മെറ്റീരിയലും എടുത്തൂ പറയേണ്ടതാണ്..പലവട്ടം എന്‍ ക്ലെക്‌സ് ആര്‍.എന്‍. പരീക്ഷ എഴുതിയിട്ടും പാസാകാത്ത ഒട്ടേറെ പേര്‍ക്ക് മികച്ച കോച്ചിംഗിലൂടെ വിജയം നേടിക്കൊടുത്തപ്രൊഫ. ലവ്‌ലി വര്‍ഗീസ് നേത്രുത്വം നല്‍കുന്ന Read more about ന്യുയോര്‍ക്കില്‍ നെല്‍കെയര്‍ എന്‍ ക്ലെക്‌സ്ആര്‍.എന്‍ പരിശീലന ക്ലാസിനു രജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]

കാതറിന്‍ ജോസഫ് നിര്യാതയായി

10:36 pm 18/2/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ രാമപുരം: അമനകര താന്നിയില്‍ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ കാതറിന്‍ ജോസഫ് (94) നിര്യാതയായി. കുടക്കച്ചിറ വല്ലേല്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗം. സംസ്കാരം ഫെബ്രുവരി 21 ചൊവ്വാഴ്ച രാമപുരം സെന്റ്. അഗസ്റ്റിന്‍ ഫൊറോനാ പള്ളിയില്‍. മക്കള്‍: ഏലിക്കുട്ടി ജെയിംസ് (ഹൂസ്റ്റണ്‍) , സിസ്റ്റര്‍. ട്രീസ എംഎല്‍ എഫ് (കാഞ്ഞിരപ്പള്ളി), സി. വിക്റ്റിമ (നാഗാലാന്റ്), അഗസ്റ്റ്യന്‍ ജോസഫ് (അപ്പച്ചന്‍, ഡാളസ് ), സാലി തോമസ് (ഹൂസ്റ്റണ്‍ ), തങ്കച്ചന്‍ ജോസഫ് (ഇര്‍വിങ്,ഡാളസ് Read more about കാതറിന്‍ ജോസഫ് നിര്യാതയായി[…]

അമി ബിറ സയസ് ഹൗസ് കമ്മിറ്റിയിലേക്ക്

3:23 pm 18/2/2017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: കാലിഫോര്‍ണിയാ 7വേ കണ്‍ഗ്രഷണല്‍ ഡിസ്ട്രികറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അമി ബിറയെ(51) സയന്‍സ്, സ്‌പെയ്‌സ് ആന്റ് ടെക്‌നോളജി ഹൗസ് കമ്മിറ്റി അംഗമായി ഫെബ്രുവരി 14ന് തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ ഇതേ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അമി ബിറ മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. റാങ്കിങ്ങ് മെമ്പറായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനവും, സന്തോഷവും ഉണ്ടെന്ന് അമിബിറ പറഞ്ഞു. യു.എസ്. ഹൗസിലെ ഡമോക്രാറ്റിക്ക് പ്രതിനിധികളാണ് അമി Read more about അമി ബിറ സയസ് ഹൗസ് കമ്മിറ്റിയിലേക്ക്[…]

മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും വന്‍ വിജയം

8:44 am 18/2/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു പ്രസിഡന്റ് അനു സ്കറിയയുടെ നേതൃത്വത്തിലും, ലൈബ്രേറിയന്‍ ജയിംസ് പീറ്ററുടെ ചുമതലയിലും യൂത്ത് സേവന ദിനവും പുസ്തകമേളയും നടത്തപ്പെട്ടു. ഇത് മാപ്പിന്റെ ചരിത്ര താളികളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഒരു നൂതന പരിപാടിയാണ്. ആധുനിക കാലഘട്ടത്തില്‍ അന്യംനിന്നുപോകുന്ന വായനക്ക് ഒരു പുത്തന്‍ ഉണര്‍വ് Read more about മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും വന്‍ വിജയം[…]