ഒരു കനേഡിയന്‍ ഡയറിയുടെ- പൂജാകര്‍മ്മം കാനഡയില്‍ നിര്‍വഹിച്ചു

07:28 pm 13/10/2016 കാനഡയില്‍ നിന്നുള്ള പുതുമുഖ നടീനടന്മാര്‍ക്ക് ഒപ്പം മലയാള സിനിമയിലെ മുഖ്യധാരാ അഭിനയതാക്കളെയും കോര്‍ത്തിണക്കി എസ് ജസ്പാലിന്റെ സംവിധാനത്തില്‍ ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ശ്രീമതി സീമ ശ്രീകുമാറിന്റെ സഹസംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ പൂജാകര്‍മ്മം കാനഡയില്‍ ബ്രമശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പോള്‍ പൗലാസാണ് നായകന്‍. ചാവേര്‍പ്പട, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് പൗലോസ് പോളിന്റെ മകനാണ് പോള്‍ പൗലോസ്.കാഞ്ചീപുരത്തെ കല്യാണം, ലാസ്റ്റ് ബഞ്ച് Read more about ഒരു കനേഡിയന്‍ ഡയറിയുടെ- പൂജാകര്‍മ്മം കാനഡയില്‍ നിര്‍വഹിച്ചു[…]

ലഹരി വിമോചന ദൗത്യം നടപ്പിലാക്കുന്നതിനു സഭ പ്രതിജ്ഞാബദ്ധം: മാര്‍ത്തോമാ മെത്രാപ്പോലീത്ത

07:25 pm 13/10/2016 – പി.പി. ചെറിയാന്‍ ഡാളസ്: ലഹരി വസ്തുക്കളുടെ ലഭ്യതയും, വിനാശകരമായ സ്വാധീനവും വര്‍ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലഹരി വിമോചന ദൗത്യം ഊര്‍ജിതമായി നടപ്പിലാക്കുന്നതിനു സഭ പ്രതിജ്ഞാബദ്ധമാണെന്നു മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ റൈറ്റ് റവ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. ലഹരി, ആസക്തി തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങളോട് ക്രിയാത്മക പ്രതികരണമായാണ് മാര്‍ത്തോമാ സഭ മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാരാമണ്‍ മണല്‍പ്പുറത്തുനിന്നും തുടക്കംകുറിച്ച ലഹരിവര്‍ജ്ജന പ്രസ്ഥാനത്തിന്റെ പിന്‍തുടര്‍ച്ചയുടെ ഭാഗമായാണ് എല്ലാവര്‍ഷവും മാരാമണ്‍ കണ്‍വന്‍ഷനില്‍ Read more about ലഹരി വിമോചന ദൗത്യം നടപ്പിലാക്കുന്നതിനു സഭ പ്രതിജ്ഞാബദ്ധം: മാര്‍ത്തോമാ മെത്രാപ്പോലീത്ത[…]

രാജാ കൃഷ്ണമൂര്‍ത്തിയെ ചിക്കാഗോ ട്രൈബ്യൂണ്‍ എന്‍ഡോഴ്‌സ് ചെയ്തു

07:22 pm 13/10/2016 – പി.പി. ചെറിയാന്‍ ചിക്കാഗോ: ഇല്ലിനോയിസ് എട്ടാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് സീറ്റില്‍ നിന്നും യു.എസ്. ഹൗസിലേക്ക് മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിയെ ഷിക്കാഗോയിലെ ലീഡിംഗ് ദിനപ്പത്രമായ ഷിക്കാഗോ ട്രൈബ്യൂണ്‍ എന്‍ഡോഴ്‌സ് ചെയ്തു. പ്രസിഡന്റ് ബരാക് ഒബാമ, ഹൗസ് മൈനോരിറ്റി ലീഡര്‍ നാന്‍സി പെളോസി തുടങ്ങിയ ഡമോക്രാറ്റിക് ലീഡേഴ്‌സ് നേരത്തെ കൃഷ്ണമൂര്‍ത്തിയെ എന്‍ഡോഴ്‌സ് ചെയ്തിരുന്നു. മിഡ്‌വെസ്റ്റ് സിറ്റിയുടെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സീറ്റിനു ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥിയാണ് കൃഷ്ണ മൂര്‍ത്തിയെന്ന് ചിക്കാഗോ ട്രൈബ്യൂണില്‍ ഒക്‌ടോബര്‍ Read more about രാജാ കൃഷ്ണമൂര്‍ത്തിയെ ചിക്കാഗോ ട്രൈബ്യൂണ്‍ എന്‍ഡോഴ്‌സ് ചെയ്തു[…]

ദിവ്യധാര മ്യൂസിക്കിന്റെ സംഗീതധാര ഡാലസില്‍

07:19 pm 13/10/2016 – ജോയ് തുമ്പമണ്‍ ഡാലസ്: ഒക്‌ടോബര്‍ 16-നു വൈകിട്ട് 6 മണി മുതല്‍ ‘നിന്‍ സ്‌നേഹം പാടിടുവാന്‍’ എന്ന ക്രിസ്തീയ സംഗീത സായാഹ്നം ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ വച്ചു നടക്കുന്നതാണ്. സ്‌നേഹസാഗരമായ ശ്രീയേശുവിന്റെ ദിവ്യസ്‌നേഹത്തെ പ്രകീര്‍ത്തിക്കുന്ന ആത്മീക ഗാനങ്ങള്‍ ആലപിക്കുന്നത് ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധരായ ഗായകരാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികം നൂറുകണക്കിനു ക്രൈസ്തവ ഗാനങ്ങള്‍ ആലപിച്ച ജോസ് പ്രകാശ് നേതൃത്വം കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസ് പ്രകാശ്/എസ്.പി. ജയിംസ് (214 334 6962).

എംജി ശ്രീകുമാര്‍ & രമേഷ് പിഷാരടി സംഘം അരിസോണയില്‍ ഒക്ടോബര്‍ 09 ന്

07:17 pm 13/10/2016 – മനുനായര്‍ ഫീനിക്‌­സ് (അരിസോണ) : ഇന്ത്യന്‍ സിനിമകണ്ട നടനവിസ്മയം മലയാളിയുടെ സ്വകാര്യ അഹങ്കാരം ശ്രീ മോഹന്‍ലാല്‍, നമ്മുടെ സ്വന്തം ലാലേട്ടന്റെ മുപ്പത്തിയാറുവര്‍ഷത്തെ അഭിനയജീവിതത്തെ ആധാരമാക്കി അവതരിപ്പിക്കുന്നമെഗാഷോ “ടു ലാലേട്ടന് ബൈ ശ്രീക്കുട്ടന്‍’ ഞാറാഴ്ച ഒക്ടോബര്‍ ഒന്‍പതാംതീയതി അരിസോണ മലയാളികളുടെ മുന്നില്‍ ദൃശ്യവിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. മലയാളിയെചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതുപോലെചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധികഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ മോഹന്‍ലാലിന് മലയാളിനല്‍കുന്ന ആദരവായാണ് ഈ കലാപരിപാടി അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടി അനശ്വരമാക്കിയ മഞ്ഞില്‍ Read more about എംജി ശ്രീകുമാര്‍ & രമേഷ് പിഷാരടി സംഘം അരിസോണയില്‍ ഒക്ടോബര്‍ 09 ന്[…]

ഡൊണാൾഡ് ട്രംപ് പുതിയകുരുക്കിൽ.

12;50 pm 13/10/2016 വാഷിങ്ടൺ: സ്ത്രീകളോട് അശ്ലീല പരാമർശം നടത്തി വിവാദത്തിലായ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പുതിയകുരുക്കിൽ. തങ്ങളുടെ സമ്മതമില്ലാതെ ട്രംപ് ചുംബിച്ചതായും കടന്നുപിടിച്ചതായും ആരോപിച്ച് നാല് സ്ത്രീകൾ രംഗത്തെത്തി. വിമാനത്തിൽ വെച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നും തൻെറ വസ്ത്രം അഴിക്കാൻ ശ്രമിച്ചെന്നും ഒരു സ്ത്രീ വ്യക്തമാക്കി. 30 വർഷം മുമ്പായിരുന്നു സംഭവം. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2005 ൽ എലിവേറ്ററിനു പുറത്ത് വെച്ച് തന്നെ ചുംബിച്ചതായി മറ്റൊരു സ്ത്രീ Read more about ഡൊണാൾഡ് ട്രംപ് പുതിയകുരുക്കിൽ.[…]

അഞ്ചാമത് ക്ലാപ്പ് വോളിബോള്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 15-ന്

09:18 am 13/10/2016 – മോഹന്‍ മാവുങ്കല്‍ ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ബാള്‍ട്ടിമോറില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘ക്ലാപ്പ് വോളിബോളിന്റെ’ അഞ്ചാംവര്‍ഷ മത്സരങ്ങള്‍ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ സ്റ്റേഡിയത്തില്‍ വച്ച് ഒക്‌ടോബര്‍ 15-നു നടത്തപ്പെടും. ഒന്നാംപാദ മത്സരങ്ങള്‍ ഒക്‌ടോബര്‍ രണ്ടാംതീയതി വരെ മനോഹരമായി പര്യവസാനിച്ചു. അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്ഥലങ്ങളില്‍ നിന്നു മുപ്പതില്‍പ്പരം ടീമുകള്‍ മത്സരിക്കുന്നു. ഒന്നാം സമ്മാനം ഫലകവും 4,000 ഡോളറും, രണ്ടാം സമ്മാനം ഫലകവും 2000 ഡോളറും, മൂന്നാം സമ്മാനം ഫലകവും Read more about അഞ്ചാമത് ക്ലാപ്പ് വോളിബോള്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 15-ന്[…]

35-മത് പിസിനാക്ക് ആഗോളവ്യാപകമായ ഉണര്‍വ്വിലേക്ക്

09:16 am 13/10/2016 അറ്റ്‌ലാന്റ: 2017 ജൂണ്‍ 29 മുതല്‍ജൂലൈ 2-ാം തീയതിവരെ കൊളമ്പസ് ഒഹായോവില്‍ നടക്കുവാനിരിക്കുന്ന പിസിനാക്ക് ലോകജനതക്ക് ആത്മീയ ഉണര്‍വ്വിനും വിടുതലിനും കാരണമാകും. കഴിഞ്ഞ കാലങ്ങളില്‍ നടന്ന കോണ്‍ഫറന്‍സില്‍ നിന്നും വളരെവ്യത്യസ്തമായരീതിയിലായിരിക്കും വരുന്ന പിസിനാക്ക് നടക്കുക. മുന്നൂറ്റിഅറുപത്തഞ്ചു ദിവസങ്ങളിലെ പ്രാര്‍ത്ഥനകളും ഈ കോണ്‍ഫറന്‍സിന്റെ വന്‍ വിജയത്തിനു കാരണമാകും. മൂന്‍ നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്ററുമാര്‍, എല്ലാസ്റ്റേറ്റുകളില്‍ നിന്നുമുള്ള ഓരോ പ്രയര്‍കോര്‍ഡിനേറ്ററുമാര്‍, മറ്റനവധി ദൈവമക്കളേയും കൂടാതെ നാഷണല്‍, ലോക്കല്‍ റ്റീമുകള്‍വളരെആത്മാര്‍ത്ഥതയോട് പ്രാര്‍ത്ഥനയില്‍ പോരാടുന്നു. അമേരിക്ക കാനഡ എന്നീരാജ്യങ്ങള്‍കൂടാതെ Read more about 35-മത് പിസിനാക്ക് ആഗോളവ്യാപകമായ ഉണര്‍വ്വിലേക്ക്[…]

മാധ്യമപ്രവര്‍ത്തകര്‍ യുദ്ധം ആഗ്രഹിക്കുന്നു: നികേഷ് കുമാര്‍

09:15 am 13/10/2016 കണക്ടിക്കട്ട്: ഇന്നത്തെ പത്രക്കാര്‍ ഒരു ചെറു യുദ്ധം എങ്കിലും ഉണ്ടാകാന്‍ അറിയാതെ ആഗ്രഹിക്കുന്നവരാണ് റിപ്പോര്‍ട്ടര്‍ ടി.വി. എംഡി എം.വി. നികേഷ് കുമാര്‍. ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ മൂന്നാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കണ്‍വന്‍ഷനോടനുബന്ധിച്ച് മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നു എന്ന വിഷയത്തില്‍ നടത്തിയ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേട്ടക്കാരന്റെയും ഒറ്റുകാരുടെയും ഒരു നീതി ശാസ്ത്രമാണ് മധ്യമപ്രവര്‍ത്തകന്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലെ വിശ്വനീയത തകരുന്നതായി കാണപ്പെടുന്നത് മനപ്പൂര്‍വമല്ലെന്നും, സ്ഥാപനത്തില്‍ നിന്നും പത്രലേഖകര്‍ക്ക് കിട്ടുന്ന ഭീഷണി Read more about മാധ്യമപ്രവര്‍ത്തകര്‍ യുദ്ധം ആഗ്രഹിക്കുന്നു: നികേഷ് കുമാര്‍[…]

മിഡ്‌ലാന്‍ഡ്­ പാര്‍ക്ക്­ സെന്റ്­ സ്റ്റീഫന്‍സ് ദേവാലയത്തില്‍ ധനശേഖരണാര്‍ത്ഥം ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ മെഗാഷോ സംഘടിപ്പിക്കുന്നു –

09:13 am 13/10/2016 ജിനേഷ് തമ്പി ന്യൂജേഴ്‌­സി: ഒക്ടോബര്‍ 16-നു വൈകുന്നേരം ആറു മണിക്ക് ധനശേഖരണാര്‍ത്ഥം മിഡ് ലാന്‍ഡ്­ പാര്‍ക്ക്­ സെന്റ്­ സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ്­ ദേവാലയത്തില്‍ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങിയ സുപ്രസിദ്ധ കലാവിസ്മയം “ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍’ മെഗാഷോ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ ഗായകന്‍ എംജി. ശ്രീകുമാറും, കാണികളില്‍ ചിരിയുടെ വസന്തോത്സവം വിരിയിക്കുന്ന അനുഗ്രഹീത കലാകാരന്‍ രമേഷ് പിഷാരടിയും, പ്രസിദ്ധ അഭിനേത്രിയും പ്രമുഖ നര്‍ത്തകിയുമായ രമ്യാ നമ്പീശനും അടക്കം നിരവധി കലാപ്രതിഭകള്‍ ഈ ഷോയില്‍ Read more about മിഡ്‌ലാന്‍ഡ്­ പാര്‍ക്ക്­ സെന്റ്­ സ്റ്റീഫന്‍സ് ദേവാലയത്തില്‍ ധനശേഖരണാര്‍ത്ഥം ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ മെഗാഷോ സംഘടിപ്പിക്കുന്നു –[…]