ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം വര്‍ണ്ണാഭമായി
04:51 pm 15/9/2016 – സുരേഷ് നായര്‍ ഫിലാഡല്‍ഫിയ: വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടുകൂടി ഫിലാഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണം ആഘോഷിച്ചു. പതിനഞ്ചില്‍പ്പരം സംഘടനകളുടെ കേന്ദ്രസംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സെന്റ് തോമസ് സീറോ മലബാര്‍ ഹാള്‍ മലയാളികളുടെ മാമാങ്കമായി മാറി. നിലവിളക്കിന്റേയും താലപ്പൊലിയുടേയും, ചെണ്ടമേളത്തിന്റേയും, അത്തപ്പൂക്കളത്തിന്റേയും സാന്നിധ്യത്തില്‍ മാവേലിമന്നനെ ആദരവോടെ എതിരേറ്റു. മഹാബലിയായി വേഷമിട്ടത് ന്യൂയോര്‍ക്കില്‍ നിന്നുള്ള അപ്പുക്കുട്ടന്‍ പിള്ളയായിരുന്നു. മഹാബലിയുടെ ആശംസയും, തിരുവാതിരയും തുടര്‍ന്ന് ഭദ്രദീപവും തെളിയിച്ചു. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ Read more about ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം വര്‍ണ്ണാഭമായി[…]










