ഡാലസില്‍ സഹോദരിമാരുടെ ഐക്യകൂട്ടായ്മ

09.13 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ഡാലസ്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് ഡാലസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരേയും, 2 മണി മുതല്‍ 3 മണി വരേയും എ.ജി ഡാലസ് ചര്‍ച്ചില്‍ വച്ചു എട്ടാമത് കോണ്‍ഫറന്‍സ് നടക്കുന്നതാണ്. സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് (ഓസ്റ്റിന്‍, യു.എസ്.എ) പ്രധാന പ്രാസംഗികയായിരിക്കും. സിസ്റ്റര്‍ അന്നമ്മ വില്യംസ് നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 972 264 6808.

മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി

09.11 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ : കാനഡയിലെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് കാല്‍ നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള, മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം വന്‍ പരിപാടികളോടെ കൊടിയിറങ്ങി.. ഇനി വരാനിരിക്കുന്നത് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങളുടെ തേരോട്ടം. എറ്റോബിക്കോവിലെ മൈക്കിള്‍ പവര്‍ സ്‌കൂളിന്റെ വിശാലമായ അങ്കണത്തില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് മൂന്നിന് പൂക്കളമിട്ടതോടെ പരിപാടി ആരംഭിച്ചു. ഇരുപതില്‍ പരം ഇനങ്ങളുള്‍പ്പെട്ട വിഭവസമൃദ്ധമായ സദ്യയ്ക്ക് ശേഷം മഹാബലിയെ വരവേല്‍ക്കുന്നതിനുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയുടെ വിളംബരം Read more about മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷം കൊടിയിറങ്ങി[…]

ഷിക്കാഗോ മലയാളി അസോസിയേഷന് നവ നേതൃത്വം

01.08 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016- 18 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി രഞ്ജന്‍ ഏബ്രഹാം (പ്രസിഡന്റ്), ജിമ്മി കണിയാലി (സെക്രട്ടറി), ഫിലിപ്പ് പുത്തന്‍പുരയില്‍ (ട്രഷറര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (വൈസ് പ്രസിഡന്റ്), ജിതേഷ് ചുങ്കത്ത് (ജോയിന്റ് സെക്രട്ടറി), ഷാബു മാത്യു (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജന്‍ ഏബ്രഹാം ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിവിധ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും Read more about ഷിക്കാഗോ മലയാളി അസോസിയേഷന് നവ നേതൃത്വം[…]

മിനിസ്സോട്ടയില്‍ ഹൈന്ദവ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു

01.06 AM 08-09-2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ സനാധനധര്‍മ്മ പരിപാലനാര്‍ത്ഥം മിനിസ്സോട്ടയില്‍ കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ട എന്ന സംഘടന നിലവില്‍വന്നു. എഡിനയിലുള്ള സൗത്ത് ഡെയില്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പൊതുയോഗത്തില്‍ സുരേഷ് നായര്‍ അധ്യക്ഷതവഹിച്ചു. അതോടൊപ്പം സദസിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. ചടങ്ങില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ടയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയും ഹിന്ദു കൂട്ടായ്മയുടെ ആവശ്യകതയേയും തനതായ Read more about മിനിസ്സോട്ടയില്‍ ഹൈന്ദവ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു[…]

ഇന്ത്യന്‍ വനിത പര്‍വി പട്ടേല്‍ ജയില്‍ വിമോചിതയായി

11.50 AM 07-09-2016 പി.പി. ചെറിയാന്‍ ഇന്ത്യാനപൊലീസ് : സ്വയം ഗര്‍ഭചിദ്രത്തിന് വിധേയയായി പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ജീവനുളള കുഞ്ഞിനെ വീടിനു പുറകിലുളള ട്രാഷ് കാനില്‍ നിക്ഷേപിച്ച കേസില്‍ ഇന്ത്യന്‍ വനിത പര്‍വി പട്ടേലിന് (35) നല്‍കിയിരുന്ന 20 വര്‍ഷത്തെ തടവ് ശിക്ഷ അവസാനിപ്പിച്ചു സ്വതന്ത്രയാക്കുന്നതിന് കോടതി ഉത്തരവിട്ടു. ചൈല്‍ഡ് നെഗ് ലറ്റിന് ഓഗസ്റ്റ് 31 ന് സെന്റ് ജോസഫ്‌സ് കൗണ്ടി ജഡ്ജി 18 മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനകം 18 മാസം ശിക്ഷ അനുഭവിച്ചു കഴിഞ്ഞതായി Read more about ഇന്ത്യന്‍ വനിത പര്‍വി പട്ടേല്‍ ജയില്‍ വിമോചിതയായി[…]

ശാലോം വിക്ടറി 2016 സെപ്റ്റംബര്‍ 23- 25 തിയതികളില്‍ ടൊറന്റോയില്‍

01.29 AM 07-09-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: വിവിധ രാജ്യങ്ങളിലെ ശാലോം മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായി മാറിയ വിക്ടറി പ്രോഗ്രാം ഈവര്‍ഷം മൂന്ന് രാജ്യങ്ങളിലായി നടത്തപ്പെടും. കാനഡയില്‍ രണ്ടും അമേരിക്കയിലും അയര്‍ലന്‍ഡിലും ഓരോ പ്രോഗ്രാമുകളുമാണ് നടത്തപ്പെടുക. സെപ്റ്റംബര്‍ 23- 25 തിയതികളില്‍ ടൊറന്റോ, സെപ്തംബര്‍ 30, ഒക്ടോബര്‍ 2 തിയതികളില്‍ കാല്‍ഗരി എന്നിവയാണ് കാനഡയില്‍ ക്രമീകരിച്ചരിക്കുന്ന വിക്ടറി പ്രോഗ്രാമുകള്‍. ഒക്ടോബര്‍ 710 തിയതികളില്‍ ഷിക്കാഗോയിലും, നവംബര്‍ 11- 13 തിയതികളില്‍ അയര്‍ലണ്ടിലെ നോക്കിലും വിക്ടറി പ്രോഗ്രാം നടക്കും. Read more about ശാലോം വിക്ടറി 2016 സെപ്റ്റംബര്‍ 23- 25 തിയതികളില്‍ ടൊറന്റോയില്‍[…]

ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ എട്ട്‌നോമ്പാചരണം

01.27 AM 07-09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്ക്പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് സെപ്റ്റംബര്‍ നാലാം തിയതി ഞായറാഴ്ച്ച വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെയും ക്ലീവ്‌ലാന്‍ഡില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ ബഹുമാനപ്പെട്ട റോയി പോള്‍ അച്ചന്റെയും സാന്നിധ്യത്തില്‍ കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു. 9കാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയും മാതാവിന്റെ നാമത്തില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, പത്താം തിയതി ശനിയാഴ്ച്ച വൈകുന്നേരം 6- മണിയ്ക്ക് സന്ധ്യാപ്രാര്‍ത്ഥനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, Read more about ഓക്ക്പാര്‍ക്ക് സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ എട്ട്‌നോമ്പാചരണം[…]

ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 11, ഞായറാഴ്ച

01.25 AM 07-09-0216 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച ഓസ്വീഗോ ഈസ്റ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടുകൂടി അരങ്ങേറും. ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, കുമ്മാട്ടി, പുലികളി തുടങ്ങിയ നാടന്‍ കലാ രൂപങ്ങളുടെയും അകമ്പടിയോടു കൂടി ഉച്ചക്ക് 1:30 നു ആരംഭിക്കുന്ന ശോഭാ യാത്രയോടുകൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. തിരുവാതിര, ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍, ഷിക്കാഗോ കലാക്ഷത്ര ടീമിന്റെ പഞ്ചവാദ്യം, ചെണ്ട മേളം Read more about ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 11, ഞായറാഴ്ച[…]

ഒക്കലഹോമയില്‍ ശക്തമായ ഭൂചലനം ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

12.02 PM 06-09-2016 പി. പി. ചെറിയാന്‍ ഒക്കലഹോമ : സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 7.02ന് ഒക്കലഹോമയില്‍ ഉണ്ടായ ശക്തമായ ഭൂചനലത്തെ തുടര്‍ന്ന് ഗവര്‍ണര്‍ മേരി ഫോളിന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ അലയടികള്‍ ഷിക്കാഗോ വരെയെത്തിയിരുന്നു. 2011 നവംബറിനു ശേഷം ഇതാദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്ന് ഗവര്‍ണര്‍ ഫാളിന്‍ പറഞ്ഞു. ലിങ്കണ്‍ കൗണ്ടിയിലായിരുന്നു അത്. ഇപ്പോള്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ദുരിതത്തിലകപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സഹായം എത്തിക്കുന്നതിനാണ്. ഭൂചലനത്തെ തുടര്‍ന്ന് ഓയില്‍ മില്ലുകളുടെ Read more about ഒക്കലഹോമയില്‍ ശക്തമായ ഭൂചലനം ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു[…]

ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ രാജി പ്രഖ്യാപിച്ചു

12.01 PM 06-09-2016 പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു.33 വര്‍ഷമായി ഡാലസ് പൊലീസില്‍ സേവനം അനുഷ്ഠിക്കുന്ന ഡേവിഡ് ബ്രൗണ്‍ രാജിക്കുളള കാരണങ്ങള്‍ വ്യക്തമാക്കിയില്ല. ഒക്ടോബര്‍ 22 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. രാജിയെ കുറിച്ചു സെപ്റ്റംബര്‍ 8ന് മാധ്യമങ്ങളെ അറിയിക്കുമെന്ന് ബ്രൗണ്‍ പറഞ്ഞു. അസിസ്റ്റന്റ് ചീഫ് ഡേവിഡ് ഫ്യൂഗ്‌സ് ഇടക്കാല പൊലീസ് ചീഫായി ചുമതലയേല്ക്കും. ഡാലസില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പൊലീസ് Read more about ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ രാജി പ്രഖ്യാപിച്ചു[…]