റഷ്യന്‍ ഇടപെടല്‍ യു.എസ് ഹൗസില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യം പരാജയപ്പെട്ടു

06:58 am 19/5/2017 – പി പി ചെറിയാന്‍ വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കണ മെന്നാവശ്യപ്പെട്ടു യുഎസ് ഹൗസില്‍ വോട്ടെടുപ്പ് നടത്തുന്നതിനുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നീക്കം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പരാജയപ്പെടുത്തി. ഇന്ന് (ബുധനാഴ്ച) രാവിലെ നോര്‍ത്ത് കരോലിനായില്‍ നിന്നുള്ള റിപ്പബ്ലി ക്കന്‍ പ്രതിനിധി വാള്‍ട്ടര്‍ ജോണ്‍സിന്റെ പിന്തുണയോടെ ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ് യുഎസ് ഹൗസില്‍ ഈ വിഷയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിനിടയില്‍ യുഎസ് Read more about റഷ്യന്‍ ഇടപെടല്‍ യു.എസ് ഹൗസില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യം പരാജയപ്പെട്ടു[…]

ജോര്‍ജ് ഈപ്പന്‍ ഡാളസില്‍ നിര്യാതനായി

06:56 am 19/5/2017 – ഷാജി രാമപുരം ഡാളസ്: 1976-ല്‍ അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ പ്രമുഖനും, മാര്‍ത്തോമാ സഭ അറ്റ്‌ലാന്റാ ഇടവക സ്ഥാപകാംഗവുമായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്‍ (85) ഡാളസില്‍ നിര്യാതനായി. പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (1400 W Frankford Rd, Carrollton, Tx – 75007) നടത്തപ്പെടുന്നതും, ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഫോര്‍ട്ട് വര്‍ത്തിലുള്ള ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ (3100 White Read more about ജോര്‍ജ് ഈപ്പന്‍ ഡാളസില്‍ നിര്യാതനായി[…]

ന്യൂയോര്‍ക്കില്‍ കാണാതായ ഇന്ത്യന്‍ യുവാവിനെ കണ്ടെത്തിയില്ല; തെരച്ചില്‍ തുടരുന്നു

06:55 pm 18/5/2017 ന്യൂയോര്‍ക്ക് : കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യന്‍ യുവാവിനെ കണ്ടെത്താനായില്ല. രാം ജയകുമാര്‍ (26) എന്ന ഇന്ത്യക്കാരനെ യുഎസിലെ ബോസ്റ്റണില്‍ കാണാതായതായി പരാതി. ഒരു മണിക്കൂറിനകം വരാമെന്നു മാതാപിതാക്കളോടു പറഞ്ഞ് വെള്ളിയാഴ്ച രാത്രി കാറില്‍ പുറത്തേക്കുപോയ രാം ജയകുമാറിനെ കാണാതാവുകയായിരുന്നു. യുവാവ് സഞ്ചരിച്ച കാര്‍ പിന്നീടു പാതയോരത്ത് കണ്ടെത്തി. ഇന്ത്യന്‍–അമേരിക്കന്‍ നടി പൂര്‍ണ ജഗന്നാഥന്‍ രാം ജയകുമാര്‍ തന്റെ കസിനാണെന്നു ഫെയ്‌സ്ബുക് പോസ്റ്റില്‍ അറിയിച്ചു.

ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ഏവര്‍ക്കും സ്വാഗതം: തമ്പി ചാക്കോ

7:25 am 18/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .കൂടാതെ ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കണമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.മെയ് ഇരുപത്തി ഏഴിന് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ എല്ലാം സുഗമമായി നടക്കുന്നു .കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കണ്ടു കൊണ്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിജയപ്രദം ആയിരുന്നു.മുഖ്യമന്ത്രി ഫൊക്കാനയ്ക്കു നല്‍കിയ കേരളാ Read more about ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ഏവര്‍ക്കും സ്വാഗതം: തമ്പി ചാക്കോ[…]

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിന്

07:22 am 18/5/2017 രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് കമ്മട്ടിപ്പാടം നേടിയത്. പി.ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം കലാധരന്‍ നേടി. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍പാത എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കലാധരന് പുരസ്‌കാരം ലഭിച്ചത്. സുഭാഷിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവന്‍/ ഹോട്ടല്‍ സാല്‍വേഷന്‍ എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. ‘എ ഡെത്ത് Read more about ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിന്[…]

സുരേഷ് നായര്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്

09:05 pm 17/5/2017 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ട്രഷറര്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് സുരേഷ് നായര്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി സുനില്‍ ലാമണ്ണിലിനേയും, ട്രഷററായി സുനില്‍ തോമസിനേയും തെരഞ്ഞെടുത്തു. സുനില്‍ ലാമണ്ണില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ട്രഷറര്‍, ഫ്രണ്ട്‌സ് Read more about സുരേഷ് നായര്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്[…]

ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെത്തുന്നു

09:03 pm 17/5/2017 അമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ “ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ പ്രമുഖ നിരയെത്തുന്നു. വാര്‍ത്തകളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും അളന്നുകുറിച്ചുള്ള ചോദ്യ ശരങ്ങളിലൂടെയുമൊക്കെ മലയാളികള്‍ നിത്യവും കണ്ടും കേട്ടു പരിചിതരായ ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്), ഷാനി പ്രഭാകര്‍ (മനോരമ ന്യൂസ്), അളകനന്ദ (ഏഷ്യനെറ്റ് ന്യൂസ്), എം രാജീവ് Read more about ഇന്ത്യാ പ്രസ് ക്ലബ് ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സിന് കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെത്തുന്നു[…]

അരുണ മില്ലര്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു

09:04 pm 17/5/2017 – പി.പി. ചെറിയാന്‍ മേരിലാന്റ്: ഇന്ത്യന്‍ അമേരിക്കന്‍ അരുണാമില്ലര്‍(52) യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.2010 മുതല്‍ 15വേ ഡിസ്ട്രിക്റ്റിനെ പ്രതിനിധികരിച്ച് മേരിലാന്റ് ഹൗസില്‍ അംഗമായ അരുണ 6വേ കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ നിന്നാണ് മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നത്. നിലവിലുള്ള അംഗം ജോണ്‍ ഡിലന്‍സി(ഡമോക്രാറ്റ്) 2018 ല്‍ മേരിലാന്റ് ഗവര്‍ണര്‍ സ്്ഥാനത്ഥേക്ക് മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാലാണ് സഹ പ്രവര്‍ത്തകയായ അരുണക്ക് അവസരം ലഭിച്ചിരിക്കുന്നത്.അരുണയുടെ തിരഞ്ഞെടുപ്പു പ്രചരണവും, ഫണ്ട് സമാഹരണവും ഉടന്‍ ആരംഭിക്കും. മേരിലാന്റ് ഹൗസില്‍ Read more about അരുണ മില്ലര്‍ യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു[…]

കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയറെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിക്കുന്നു

09:01 pm 17/5/2017 – പി.പി. ചെറിയാന്‍ ലക്സിംഗ്ടണ്‍(മാസ്സചുസെറ്റ്ന്‍): മെയ് 12 മുതല്‍ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവ എന്‍ജീനിയര്‍ ശ്രീറാം ജയകുമാറിനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ചടി-ആറിഞ്ച് ഉയരവും, 120 പൗണ്ടുമുള്ള ജയകുമാറിനെ കണ്ടെത്തുന്നവര്‍ ലക്സിംഗ്ടണ്‍ പോലീസിനെ 781-862 1212 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ശ്രീറാം ജയകുമാര്‍ ഗ്രേറ്റര്‍ ബോസ്റ്റണിലെ ഒറക്കിളില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറാണ്.

ഷെല്‍മ സി. ഷാജന് പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ- പ്ലസ്

08:56 pm 17/5/2017 കുന്നംകുളം: ഐ.പി.സി. കര്‍മ്മേല്‍ മരത്തംകോട്(കുന്നംകുളം സെന്റര്‍) സഭാംഗവും ഡോ.സാജന്‍ സി. ജേക്കബിന്റെ മകളും ആയ ഷെല്‍മ സി. സാജന്‍. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടുകയുണ്ടായി. കുന്നംകുളം ബഥനി സെ.ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ യുവജനോല്‍സവത്തില്‍ മൈമിനും. ഇംഗ്ലീഷ് സ്കിറ്റിനും ഉപജില്ല ഒന്നാം സ്ഥാനവും സംസ്ഥാന യുവജനോല്‍സവത്തില്‍ A Grade ഉള്‍പ്പെട്ട മൂന്നാം സ്ഥാനവും നേടുകയുണ്ടായി. ഐ.പി.സി. സണ്‍ഡേ സ്ക്കൂള്‍ അസോസിയേഷന്റെ അവസാനമായി നടന്ന സ്കിറ്റ് മല്‍സരത്തില്‍ Read more about ഷെല്‍മ സി. ഷാജന് പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ- പ്ലസ്[…]