ഡാളസില്‍ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു

07:45 on 31/3/2017 പി.പി. ചെറിയാന്‍ ഡാളസ്: ഡാളസിലെ ഫോര്‍ട്ട്വര്‍ത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി കന്പിയില്‍ തട്ടി രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. സഹോദരങ്ങളായ ഹോസെ ലോപ്പസ് (12), ഐശയ ലോപസ് (11) എന്നിവരാണ് മരിച്ചത്. മാര്‍ച്ച് 29ന് ഫോര്‍ട്ട്വര്‍ത്ത് ഒക് ലാന്‍ഡ് ലേക്ക് പാര്‍ക്കിനടുത്തായിരുന്നു സംഭവം. ഹൊസെ ലോപ്പസിനാണ് ആദ്യം ഷോക്കേറ്റതെന്ന് കരുതുന്നു. സഹോദരനെ രക്ഷിക്കുന്നതിനിടയിലാണ് ഐശയ്ക്കും ഷേക്കേറ്റതെന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പറഞ്ഞു. നോര്‍ത്ത് റിച്ച്‌ലാന്‍ഡ് Read more about ഡാളസില്‍ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു[…]

കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേലിന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.

07:44 pm 31/3/2017 – എ.സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിന്, ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി (എച്ച.് കെ.സി.എസ്) ന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19-ാം തീയതി ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് സ്വീകരണം നല്‍കി. എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ സെക്രട്ടറി തോമസ് കൊരട്ടിയില്‍ സ്വാഗത പ്രസംഗം നടത്തി. എച്ച്.കെ.സി.എസ് സ്പിരിച്ച്വല്‍ ഡയരക്ടര്‍ ഫാദര്‍ Read more about കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേലിന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.[…]

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ എന്‍.എസ്.എസ് വെബ്‌സൈറ്റ്

10:11 am 31/3/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: ജീവിതപങ്കാളിയെ കണ്ടെത്താന്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (എന്‍.എസ്.എസ്.ഒ.എന്‍.എ) അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത് www.matrimony4nairs.com എന്ന വെബ്‌സൈറ്റിനു മാര്‍ച്ച് രണ്ടാം തീയതി മുതല്‍ തുടക്കംകുറിച്ചു. ഇതുപോലൊരു വെബ്‌സൈറ്റ് തുടങ്ങണമെന്നുള്ളത് ചിരകാല സ്വപ്നമായിരുന്നെന്നും അത് സാക്ഷാത്കരിച്ചതില്‍ വളരെ അഭിമാനം തോന്നുന്നുവെന്നും സംഘടനാ പ്രസിഡന്റ് എം.എന്‍.സി നായര്‍ പറഞ്ഞു. ഇനിയും ഇതുപോലുള്ള വിവിധ കര്‍മ്മപദ്ധതികള്‍ക്ക് രുപരേഖ നല്‍കിവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. www.matrimony4nairs.com എന്ന വെബ്‌സൈറ്റിലുടെ സമുദായ അംഗങ്ങള്‍ക്ക് Read more about ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ എന്‍.എസ്.എസ് വെബ്‌സൈറ്റ്[…]

ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് സമ്മേളനത്തിന് ഒരുങ്ങുന്നു, ജോസ് കണിയാലി കോണ്‍ഫറന്‍സ് ചെയര്‍മാന്‍

10:07 am 31/3/2017 – ടാജ് മാത്യു ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍ സിന് ചിക്കാഗോയില്‍ അരങ്ങുണരുമ്പോള്‍ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്ന് വിസ്മയ വി ജയങ്ങളുടെ പൂരക്കാഴ്ചകളൊരുക്കിയ പരിചയ സമ്പന്നനായ ജോസ് കണിയാലിയാണ്. ആലോചനയോ പുരനാലോചനയോ ഇല്ലാതെ അനിവാര്യതയുടെ സമര്‍പ്പണം പോലെയാ ണ് കോണ്‍ഫറന്‍സ് ചെയര്‍മാനായി ജോസ് കണിയാലി തിരഞ്ഞെടുക്കപ്പെടാന്‍ കാരണ മെന്ന് ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം Read more about ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് സമ്മേളനത്തിന് ഒരുങ്ങുന്നു, ജോസ് കണിയാലി കോണ്‍ഫറന്‍സ് ചെയര്‍മാന്‍[…]

എം.എം.എ വോളിബോള്‍ മത്സരം വന്‍വിജയം

10:04 am 31/3/2017 – സുരേഷ് നായര്‍ മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എം.എംഎ) നടത്തിയ പ്രഥമ വോളിബോള്‍ മത്സരം വന്‍ വിജയമായി. ആപ്പിള്‍വാലി കമ്യൂണിറ്റി സെന്ററില്‍ നടത്തിയ മത്സരത്തില്‍ 26 പുരുഷ ടീമുകളും, 5 വനിതാ ടീമുകളും പങ്കെടുത്തു. രാവിലെ 9 മണിക്ക് തുടങ്ങിയ മത്സരം വൈകുന്നേരം 5 വരെ നീണ്ടു. എം.എം.എ പ്രസിഡന്റ് സനല്‍ പരമേശ്വരന്‍ കളിക്കാരേയും കാഴ്ചക്കാരേയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. വൈസ് പ്രസിഡന്റ് രമേശ് കൃഷ്ണന്‍ മത്സര നിയമാവലിയെക്കുറിച്ച് വിശദീകരിച്ചു. മത്സരം Read more about എം.എം.എ വോളിബോള്‍ മത്സരം വന്‍വിജയം[…]

ഫോമ കേരള കണ്‍വന്‍ഷന്‍: രാജു എബ്രഹാം രക്ഷാധികാരി, അഡ്വ. വര്‍ഗീസ് മാമ്മന്‍ കോ ഓര്‍ഡിനേറ്റര്‍

10;01 am 31/3/2017 ചിക്കാഗോ: അമേരിക്കന്‍ മലയാളികളെയും ജന്‍മനാടിന്റെ പ്രിയ മനസുകളെയും ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് ജനകീയ കൂട്ടായ്മയുടെ പതാക വഹിക്കുന്ന ഫോമയുടെ കേരള കണ്‍വന്‍ഷന്റെ രക്ഷാധികാരിയായി അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനും റാന്നി എം.എന്‍.എയുമായ രാജു എബ്രഹാമിനെ ചുമതലപ്പെടുത്തി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ. വര്‍ഗീസ് മാമ്മനാണ് കോ ഓര്‍ഡിനേറ്റര്‍. ഫോമയുടെ മുന്‍ പ്രസിഡന്റും വ്യവസായിയുമായ ജോണ്‍ ടൈറ്റസിനെ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനായി നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തെ മസ്കറ്റ് Read more about ഫോമ കേരള കണ്‍വന്‍ഷന്‍: രാജു എബ്രഹാം രക്ഷാധികാരി, അഡ്വ. വര്‍ഗീസ് മാമ്മന്‍ കോ ഓര്‍ഡിനേറ്റര്‍[…]

ഹെവന്‍ ഓഫ് ഹോപ് കൂദാശ ആര്‍ച്ച് ബിഷപ്പ് നിര്‍വ്വഹിച്ചു

09:56 pm 30/3/2017 – പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിന്നുള്ള മലയാളി വൈദികന്‍ റവ. ഫാ. പോളി തെക്കനച്ചന്റെ നേതൃത്വത്തില്‍ അംഗഹീനരേയും, ആലംബഹീനരേയും, അനാഥരേയും സംരക്ഷിക്കുന്നതിന് ഭോപ്പാലില്‍ നിന്നും 200 കിലോമീറ്റര്‍ മാറി പരസ്യ ഗ്രാമത്തില്‍ പണിതുയര്‍ത്തിയ കെട്ടിട സമുച്ചയത്തിന്റെ (ഹെവന്‍ ഓഫ് ഹോപ്പ്) കൂദാശ മാര്‍ച്ച് 21 ന് നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് റൈറ്റ് റവ. ഡോ. അബ്രഹാം നിര്‍വ്വഹിച്ചു. പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. കുര്യന്‍ കാച്ചപ്പിള്ളി കൂദാശ ചടങ്ങിന് സഹകാര്‍മ്മികത്വം വഹിച്ചു സ്ഥലം Read more about ഹെവന്‍ ഓഫ് ഹോപ് കൂദാശ ആര്‍ച്ച് ബിഷപ്പ് നിര്‍വ്വഹിച്ചു[…]

ഹെലന്‍ സക്കറിയ ലാസ്‌വേഗസില്‍ നിര്യാതയായി

09:54 pm 30/3/2017 കോട്ടയം: കളത്തിപ്പടി ആനത്താനം പ്‌ളാവുങ്കല്‍ പി.ടി.ജോര്‍ജിന്റെ മകന്‍ പരേതനായ റെജി ജോര്‍ജിന്റെ ഭാര്യ ഹെലന്‍ സക്കറിയ (42) അമേരിക്കയില്‍ ലാസ്!വേഗാസില്‍ നിര്യാതയായി. മൃതദേഹം വെള്ളിയാഴ്ച രാവിലെ എറണാകുളം പാലാരിവട്ടം പവര്‍ഹൗസ് റോഡില്‍ അഴിക്കത്തു വസതിയില്‍ കൊണ്ടുവന്ന് ശുശ്രൂഷയ്ക്കു ശേഷം 12ന് കോട്ടയം വടവാതൂര്‍ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ പള്ളിയില്‍ എത്തിക്കും. സംസ്കാരം രണ്ടിന്, കോട്ടയം അഴിക്കകത്ത് വര്‍ഗീസ് സക്കറിയയുടെ മകളാണ്.

ശനിയാഴ്ച 113-മത് സാഹിത്യ സല്ലാപത്തില്‍ യോഗ ഒരു പഠനം!

09:53 pm 30/3/2017 ഡാലസ്: ഏപ്രില്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പതിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘YOGA –– യോഗ’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ ഭാരതിയരുടെയിടയില്‍ അറിയപ്പെടുന്ന യോഗാ പണ്ഡിതരും ഗുരുക്കളുമായ ഡോ. തെരേസാ ആന്‍റണി, തോമസ് ജെ. കൂവള്ളൂര്‍ എന്നിവരായിരിക്കും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം യോഗാ ഗുരുക്കന്മാരും പഠിതാക്കളും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും ‘യോഗ’യെക്കുറിച്ചും അവ ചെയ്യുന്നതിന്‍റെ ഗുണ ദോഷങ്ങളെക്കുറിച്ചും Read more about ശനിയാഴ്ച 113-മത് സാഹിത്യ സല്ലാപത്തില്‍ യോഗ ഒരു പഠനം![…]

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്

11:27 am 30/3/2017 – പി.ഡി ജോര്‍ജ് നടവയല്‍ ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ (നിന്‍പ) ഔപചാരിക ഉദ്ഘാടനസമ്മേളനം ഏപ്രില്‍ 29ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ന്യൂയോര്‍ക്കിലെ റോയല്‍ പാലസ് ഇന്‍ഡ്യന്‍ ഓഡിറ്റോറിയത്തില്‍. എന്‍ ഐ എന്‍ പി ഏ ഏ പ്രസിഡന്റ് ഡോ. ആനി പോള്‍, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗ്രേസ് മാണി, സെക്രട്ടറി ഡോ. അനു വര്‍ഗീസ്, ട്രഷറാര്‍ പ്രസന്നാ Read more about നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്[…]