പ്രവാസികളും, ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും – അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പാനല്‍ ചര്‍ച്ച നടത്തി

07:49 pm 29/3/2017 ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡാ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ACLU (American Civil Liberties Union) ബ്രോവാര്‍ഡ് കൗണ്ടി പ്രസിഡന്റ് അലക്‌സ് പാട്രിക് ജോണ്‍സണും മറ്റ് മൂന്ന് അറ്റോര്‍ണിമാരും ചേര്‍ന്ന് സമകാലീന പ്രധാന വിഷയമായ “പ്രവാസികളും എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും” എന്ന വിഷയത്തെപ്പറ്റി ഗഹനമായ പാനല്‍ ചര്‍ച്ച മാര്‍ച്ച് 18-ന് ബ്രോവാര്‍ഡ് കൗണ്ടി ലൈബ്രറിയില്‍ വച്ച് നടത്തി. നിങ്ങളുടെ അവകാശങ്ങള്‍ അറിയുക (know your rights) എന്ന സുപ്രധാന വിഷയത്തെപ്പറ്റി അറ്റോര്‍ണിമാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയ മൂന്ന് Read more about പ്രവാസികളും, ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും – അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പാനല്‍ ചര്‍ച്ച നടത്തി[…]

കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനു അരങ്ങൊരുങ്ങുന്നു; ഡാളസ് ശുഭാരംഭം വിജയം

07:46 pm 29/3/2017 ഹ്യുസ്റ്റന്‍: ഡിട്രോയിറ്റില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വന്‍ഷനു മുന്നോടിയായി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടന്ന ശുഭാരംഭ പരിപാടികള്‍ അവസാന ഘട്ടത്തിലേക്കു കടന്നു. കഴിഞ്ഞ കണ്‍വെന്‍ഷന്‍ നടന്ന ഡാളസ്സില്‍ നടന്ന ശുഭാരംഭത്തില്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു. ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന് പദ്മനാഭന്‍ നമ്പുതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കെ എച്ച്.എസ് ഡാളസ് മുന്‍ പ്രസിഡന്റ് ഗോപാല പിള്ളക്കു ആദ്യ രജിസ്‌ട്രേഷന്‍ Read more about കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനു അരങ്ങൊരുങ്ങുന്നു; ഡാളസ് ശുഭാരംഭം വിജയം[…]

ജന്മദിനമാഘോഷിച്ചത് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി

07:37 pm 29/3/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: ഇന്ത്യന്‍ വംശജരായ ഡോ. കിരണ്‍ പട്ടേല്‍, ഡോ. പല്ലവി പട്ടേല്‍ എന്നിവര്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫ്‌ലോറിഡാ ലോക്കല്‍ ആശുപത്രിക്ക് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി മാതൃകയായി. ഫ്‌ലോറിഡാ കറോള്‍വുഡ്‌സ് കാത്ത് ലാമ്പിന്റെ നവീകരണത്തിനുവേണ്ടി 21 മില്യണ്‍ ഡോളറിന്റെ ചെലവ് പ്രതീക്ഷിക്കുന്നതിലേക്കാണ് ഇന്ത്യന്‍ ദമ്പതിമാരായ ഡോക്ടറന്മാര്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്. ജന്മദിനത്തിന് മറ്റുള്ളവരില്‍ നിന്നും സമ്മാനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ജന്മദിനത്തിന് മറ്റുള്ളവര്‍ക്ക് സംഭാവന Read more about ജന്മദിനമാഘോഷിച്ചത് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി[…]

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ സുവനീര്‍ കിക്ക് ഓഫ്

07:36 pm 29/3/2017 – ജോജോ കോട്ടൂര്‍ ഫിലഡല്‍ഫിയ : ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ സുവനീര്‍ 2017 പുറത്തിറക്കുന്നു. സമകാലീന സാഹിത്യ സൃഷ്ടികളും ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഉള്‍പ്പെടുത്തുന്നതിനു പുറമേ പ്രവാസി മലയാളികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട വാണിജ്യ സ്ഥാപനങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങള്‍കൂടി ഈ സുവനീറില്‍ ഉണ്ടായിരിക്കുന്നതാണ്. ഈ സുവനീറിനു പിന്നില്‍ ആര്‍വിപി സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, ഫണ്ട് റെയ്‌സിങ്ങ് ചെയര്‍മാന്‍ അനിയന്‍ Read more about ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ സുവനീര്‍ കിക്ക് ഓഫ്[…]

ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈനില്‍ അറിയാം

07:34 pm 29/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഗള്‍ഫ് എയര്‍ വിമാന യാത്രകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് വിമാനങ്ങളുടെ സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈന്‍ ആയി അറിയുന്നതിനുള്ള സംവിധാനം വരുന്നു. വിമാനങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ ആയി നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഓ.എ.ജിയുമായി കൈകോര്‍ത്താണ് ഈ സംവിധാനം കൊണ്ട ുവരുന്നത്. ഇത് താമസിയാതെ നിലവില്‍ വരും. ഗള്‍ഫ് എയറിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും വിമാനത്തിന്റെ സ്റ്റാറ്റസ് അറിയാം. ഈ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് വിമാനങ്ങളുടെ അപ്പപ്പോള്‍ ഉള്ള വിവരങ്ങള്‍ Read more about ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈനില്‍ അറിയാം[…]

മത്തായി മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച ; സംസ്കാരം ശനിയാഴ്ച

07:33 pm 29/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റന്‍: ദീര്‍ഘവര്‍ഷങ്ങളായി ഹൂസ്റ്റനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ലാ കാവുംഭാഗം കുന്നപ്ര പണിക്കര്‍ വീട്ടില്‍ മത്തായി മാത്യു (71) നിര്യാതനായി. ഭാര്യ : സാറാമ്മ മാത്യു പെരുമ്പാവൂര്‍ വെങ്കോല മല്യത്ത് കുടുംബാംഗമാണ്. മക്കള്‍ : ബിന്ദു ഐസക്ക് (ഓസ്റ്റിന്‍), റോയി മാത്യു(ഹൂസ്റ്റന്‍). മരുമകന്‍ : ടോണി ഐസക്ക് (ഓസ്റ്റിന്‍). കൊച്ചുമക്കള്‍ : അയന്‍, അലിന. സഹോദരങ്ങള്‍ : പരേതയായ അമ്മിണി, കുഞ്ഞുമോള്‍ ജോയിക്കുട്ടി(ഹൂസ്റ്റന്‍), ലീലാ ബാബു(ഹൂസ്റ്റന്‍). പൊതുദര്‍ശനം മാര്‍ച്ച് 31 ന് Read more about മത്തായി മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച ; സംസ്കാരം ശനിയാഴ്ച[…]

ഐ.എന്‍.എ.ഐ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് അവാര്‍ഡ് ദാനം നടത്തുന്നു

09:27 am 29/3/2017 – ഷിജി അലക്‌സ് ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് ഈവര്‍ഷത്തെ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലുള്ള നഴ്‌സുമാരേയും, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളേയും അവാര്‍ഡ് നല്‍കി ആദരിക്കുന്നു. അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2017 ഏപ്രില്‍ 15 ആണ്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഏപ്രില്‍ 30-നു ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു നടക്കുന്ന നഴ്‌സിംഗ് ദിനാഘോഷത്തില്‍ വച്ചു പുരസ്കാരം നല്‍കുന്നതാണ്. ബെസ്റ്റ് ക്ലിനിക്കല്‍ നഴ്‌സ്, ബെസ്റ്റ് അഡ്വാന്‍സ് പ്രാക്ടീസ് നഴ്‌സ്, ബെസ്റ്റ് നഴ്‌സ് Read more about ഐ.എന്‍.എ.ഐ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് അവാര്‍ഡ് ദാനം നടത്തുന്നു[…]

സ്വപ്ന സാക്ഷാത്കാരമായി മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം സമര്‍പ്പിക്കപ്പെട്ടു

09:25 am 29/3/2017 ന്യൂയോര്‍ക്ക്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പ്രാര്‍ത്ഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ ചിരകാലാഭിലാഷമായ ഭദ്രാസന ദേവാലയം ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ കൂദാശ ചെയ്യപ്പെട്ടു. 2017 മാര്‍ച്ച് 25 ന് പരിശുദ്ധ കന്യകമറിയത്തിന്റെ വചനിപ്പ് തിരുനാളില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത, കൂടാതെ വിവിധ റീത്തുകളിലെയും രൂപതകളിലേയും നിരവധി മെത്രാപ്പോലീത്താമാരുടെയും ധാരാളം വൈദികരുടെയും അമേരിക്കയിലെയും കാനഡയിലെയും വിവിധ Read more about സ്വപ്ന സാക്ഷാത്കാരമായി മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം സമര്‍പ്പിക്കപ്പെട്ടു[…]

മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം ഏകദിന സമ്മേളനം ഡിട്രോയിറ്റില്‍

09:22 am 29/3/2017 – അലന്‍ ചെന്നിത്തല ഡിട്രോയിറ്റ്: സുവിശേഷ സേവികാ സംഘം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ മിഡ്‌വെസ്റ്റ് റീജിയണല്‍ ഏകദിന സമ്മേളനം ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ചു ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച നടത്തപ്പെടും. മാര്‍ത്തോമാ സുവിശേഷ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ പഠന സമ്മേളനത്തിന് നേതൃത്വം നല്‍കും. സേവികാസംഘം മിഡ്‌വെസ്റ്റ് റീജണല്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, റീജണല്‍ സെക്രട്ടറി സൂസന്‍ ജി. ഫിലിപ്പ്, ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. Read more about മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം ഏകദിന സമ്മേളനം ഡിട്രോയിറ്റില്‍[…]

കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 40 വര്‍ഷങ്ങള്‍ക്കുശേഷം മാര്‍പാപ്പ അയര്‍ലണ്ടിലേക്ക്

09: 20am 29/3/2017 ഡബ്ലിന്‍: അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കുന്ന ലോക കുടുംബസമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. സമ്മേളനത്തിനു മുന്നോടിയായി ഡബ്ലിന്‍ അതിരൂപത വീഡിയോ സന്ദേശം പുറത്തിറക്കി. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും പാപ്പയുടെ സന്ദര്‍ശനമെന്നു വത്തിക്കാന്റെ അയര്‍ലന്‍ഡ് അംബാസിഡര്‍ എമ്മ മാഡിഗന്‍ അഭിപ്രായപ്പെട്ടു. 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു പാപ്പാ അയര്‍ലണ്ടിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണു അവസാനമായി അയര്‍ലണ്ട് സന്ദര്‍ശിച്ചത്. അന്ന് ഡബ്ലിന്‍ ഫീനിക്‌സ് പാര്‍ക്കില്‍ 10 ലക്ഷം പേരാണ് Read more about കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 40 വര്‍ഷങ്ങള്‍ക്കുശേഷം മാര്‍പാപ്പ അയര്‍ലണ്ടിലേക്ക്[…]