ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോർട്ട്.

01:49 pm 4/10/2016 തിരുവനന്തപുരം: ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോർട്ട്. പ്രശ്‌ന പരിഹാരത്തിനായി ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയില്‍വെച്ച് വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, ഏഷ്യനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാധ്യമ പ്രതിനിധി സംഘം Read more about ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോർട്ട്.[…]

മലയാളി ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു.

01;44 pm 4/10/2016 പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു; ബംഗലൂരുവിലായിരുന്നു അന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഫ്ളോറന്‍സ് ബിനാലെയില്‍ വെള്ളിമെഡല്‍ നേടി. കര്‍ണാടക സര്‍ക്കാരിന്റെ ഉന്നത ബഹുമതിയായ വെങ്കടപ്പ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. 2012ല്‍ കേരള സര്‍ക്കാര്‍ രാജാ രവിവര്‍മ പുരസ്ക്കാരം നല്‍കി ആദരിച്ചു . സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഇസ്ലാംപൂര്‍ മോസ്ക്കില്‍ നടക്കും.

ഇന്ന് ദേശീയ ആനദിനം.

09:27 am 4/10/2016 തൃശൂര്‍: ഇന്ന് ദേശീയ ആനദിനം. കേരളത്തില്‍ പക്ഷെ ആനദിനം സംബന്ധിച്ച് വനംവകുപ്പിന് പ്രത്യേക ധാരണയൊന്നുമില്ല. ജില്ലകളില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ദിനം ആചരിക്കുമെന്നാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസ് അറിയിച്ചത്. എന്നാല്‍, ആചരണം സംബന്ധിച്ച് വനംവകുപ്പ് മാര്‍ഗരേഖയൊന്നും നല്‍കിയിട്ടില്ല. ഒക്ടോബര്‍ നാല് ദേശീയ ആനദിനമായി ആചരിക്കാന്‍ 2004ല്‍ കേന്ദ്ര എലിഫെന്‍റ് പ്രോജക്ട് ആണ് ഉത്തരവിട്ടത്. അതിന്‍െറ ഉദ്ഘാടനം പൂരത്തിന്‍െറ നാടെന്ന കേള്‍വിയുള്ള തൃശൂരിലാണ് നടത്തിയത്. 2005ല്‍ ദിനാചരണത്തിന് ഗുരുവായൂര്‍ ദേവസ്വം Read more about ഇന്ന് ദേശീയ ആനദിനം.[…]

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന നേതൃത്വത്തിന്‍െറ വിമര്‍ശം

09:23 am 4/10/2016 തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണകാലത്ത് പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് നേതൃത്വം നല്‍കിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന നേതൃത്വത്തിന്‍െറ വിമര്‍ശം. പയ്യന്നൂരിലെ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് നേതൃത്വം നല്‍കിയ ജയരാജന്‍െറ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റാണ് വിലയിരുത്തിയത്. ഇതടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വായിച്ചു. തുടര്‍ന്ന് വിമര്‍ശം ഉള്‍ക്കൊള്ളുന്നതായി ജയരാജന്‍ യോഗത്തില്‍ വ്യക്തമാക്കി. Read more about സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന നേതൃത്വത്തിന്‍െറ വിമര്‍ശം[…]

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു

09;19 am 4/10/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. ഫീസ് കുറക്കാന്‍ ചില കോളജ് മാനേജ്മെന്‍റുകള്‍ സന്നദ്ധത അറിയിച്ചതോടെ ചൊവ്വാഴ്ച മുഖ്യമന്ത്രി നേരിട്ട് അവരുമായി ചര്‍ച്ച നടത്തിയേക്കും. സ്വാശ്രയ കോളജുകളില്‍ ഫീസ് കുറക്കാന്‍ സാധ്യത തെളിഞ്ഞാല്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ ഫീസിലും സര്‍ക്കാറിന് കുറവ് വരുത്തേണ്ടിവരും. ഫീസ് കുറക്കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ മാനേജ്മെന്‍റുകളുമായി ചര്‍ച്ചനടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി Read more about സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു[…]

സര്‍ക്കാറിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

01:12 pm 3/10/2016 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഉപദേശം നല്‍കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയും ഘടകങ്ങളും അറിഞ്ഞ ശേഷം എന്തുതരം ഉപദേശം നല്‍കണമെന്ന് തീരുമാനിക്കും. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായ ശേഷം ആദ്യമായി കേരളത്തിലെത്തിയതായിരുന്നു ഗീത ഗോപിനാഥ്. രാവിലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐ.എ.എസും ആഭ്യന്തര സെക്രട്ടറി നളിനി Read more about സര്‍ക്കാറിന്‍റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.[…]

സര്‍ക്കാരിനെ വെട്ടിലാക്കിയ വി എസ് പിന്നീട് മലക്കം മറിഞ്ഞു

09:39 am 3/10/2016 തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയെന്ന് വിഎസ്. എംഎല്‍എമാരുടെ നിരാഹാര സമരം ഒത്ത് തീര്‍പ്പാക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പരാമര്‍ശം പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കിയപ്പോള്‍ വൈകീട്ട് വിഎസ് മലക്കം മറിഞ്ഞു. സ്വാശ്രയ പ്രശ്‌നത്തിലായിരുന്നില്ല തന്റെ പ്രതികരണമെന്നും തന്നെയും സര്‍ക്കാറിനെയും രണ്ട് തട്ടിലാക്കാനാണ് ശ്രമമെന്വിനും എസ് തിരുത്തിപ്പറഞ്ഞു. രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ എസ്ബിടിഎസ്ബിഐ ലയനത്തിനെതിരായ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സ്വാശ്രയപ്രശ്‌നം ഒത്തുതീര്‍പ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വി എസ് രംഗത്തെത്തിയത്. വിഎസിന്റെ വിമര്‍ശനത്തോടെ പ്രതിപക്ഷം Read more about സര്‍ക്കാരിനെ വെട്ടിലാക്കിയ വി എസ് പിന്നീട് മലക്കം മറിഞ്ഞു[…]

കൊക്കയിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു

09:36 am 3/10/2016 കാഞ്ഞാർ (തൊടുപുഴ): കാഞ്ഞാർ -വാഗമൺ റൂട്ടിൽ ഇലപ്പളളിക്ക് സമീപം കൊക്കയിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മുഹമ്മ സ്വദേശി ഷൈജു (40) ആണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.15നാണ് അപകടം സംഭവിച്ചത്. ഇരുപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ട്രാവലറിൽ നിന്നും പരിക്കേറ്റവരെ സ്ഥലത്തെത്തിയ കാഞ്ഞാർ എസ്.ഐയും സംഘവുമാണ് പുറത്ത് എടുത്തത്. മരണപെട്ട ഷൈജുവിനെ പാറക്കെട്ടുകൾക്ക് അടിയിൽ നിന്നുമാണ് Read more about കൊക്കയിലേക്ക് ടെമ്പോ ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു[…]

കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം റദ്ദാക്കി

09:30 am 3/10/2016 തിരുവനന്തപുരം: സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാതെ സ്വന്തം നിലക്ക് വിദ്യാര്‍ഥിപ്രവേശം നടത്തിയ പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പ്രവേശനടപടികളില്‍ വ്യാപകക്രമക്കേട് നടന്നെന്ന് കണ്ടത്തെിയതിനെതുടര്‍ന്നാണ് നടപടി. രണ്ട് കോളജുകളിലെയും മുഴുവന്‍ സീറ്റുകളിലേക്കും കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്താന്‍ പ്രവേശ പരീക്ഷാകമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ കോളജുകളില്‍ അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശപരീക്ഷാ കമീഷണര്‍ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്‍റിന് ഹാജരാകണം. അലോട്ട്മെന്‍റിനായി പ്രവേശപരീക്ഷാ കമീഷണര്‍ പ്രത്യേക Read more about കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം റദ്ദാക്കി[…]

കോടതികളിലെ മാധ്യമ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു

03:34 pm 2/10/2016 കോടതികളിലെ മാധ്യമ വിലക്ക് പരിഹരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നാളെ ഹൈക്കോടതി ചീഫ് ജസറ്റിസിനെ കാണും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച. കോടതികളിലെ മാധ്യമ വിലക്കിന് ഇനിയും പരിഹാരമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടരമാസമായി സംസ്ഥാനത്തെ കോടതികളില്‍ മാധ്യമ വിലക്കു തുടരുകയാണ്. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച കമ്മിറ്റി നോക്കുകുത്തിയായി. സുപ്രീംകോടതി പറഞ്ഞിട്ടും കോടതിയിലെ മീഡിയാ റൂം തുറന്നില്ല. പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില്‍ മാധ്യമ Read more about കോടതികളിലെ മാധ്യമ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു[…]