ശ്രീകുമാരന്‍ തമ്പിക്ക് വള്ളത്തോള്‍ പുരസ്കാരം

08:56 am 12/09/2016 തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയുടെ നാണ്യോപഹാരവും കീര്‍ത്തിഫലകവുമാണ് പുരസ്കാരം. ആര്‍. രാമചന്ദ്രന്‍ നായര്‍, പി. നാരായണക്കുറുപ്പ്, പ്രഫ. സി.ജി. രാജഗോപാല്‍, ഡോ.എ.എം. വാസുദേവന്‍ പിള്ള, ഡോ.എ. മോഹനാക്ഷന്‍ നായര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 1966ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചാണ് അദ്ദേഹം സിനിമാലോകത്തത്തെിയത്. തുടര്‍ന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരത്തിനും Read more about ശ്രീകുമാരന്‍ തമ്പിക്ക് വള്ളത്തോള്‍ പുരസ്കാരം[…]

കെ. ബാബുവിനെതിരായ കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു

06:50 PM 11/09/2016 കൊച്ചി: കെ. ബാബുവിനെതിരായ അനധികൃത സ്വത്ത്‌സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിച്ചു. ഒരു ഡി.വൈ.എസ്.പി ഉൾപ്പെടെ നാലുപേരേകൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. എറണാകുളം വിജിലൻസ് സെൽ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വേണുഗോപാലടക്കം നാലു പേരാണ് വിപുലീകരിച്ച സംഘത്തിലുള്ളത്. അഞ്ച് സംഘങ്ങളായാണ് വിജിലന്‍സ് ഇനി കേസ് അന്വേഷിക്കുക. കേരളത്തിന് പുറത്തുപോയും സംഘം വിവരങ്ങള്‍ ശേഖരിക്കും. ഒരു സംഘം ബാബുവിന്റെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോകും. തമിഴ്‌നാട്ടിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് Read more about കെ. ബാബുവിനെതിരായ കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു[…]

തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

11;40 AM 11/09/2016 കാഞ്ഞിരപ്പള്ളി: തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന 11 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30ഓടെ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുവന്ന ഒമ്പതു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദമ്പതികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെല്ലാം 10 വയസ്സില്‍ താഴെയുള്ളവരാണ്. കെ.എസ്.ആര്‍.ടി.സി ബസിന്‍െറ പ്ളാറ്റ്ഫോമില്‍ ഇരുന്നും കിടന്നും യാത്രചെയ്യുന്ന കുട്ടികളെ കണ്ട യാത്രക്കാര്‍ ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസിനെ അറിയിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ ബസില്‍നിന്ന് കസ്റ്റഡിയിലെടുത്ത കുട്ടികളെ രാത്രി പനച്ചേപ്പള്ളിയിലുള്ള ബേബി സദനത്തില്‍ താമസിപ്പിച്ച ശേഷം ശനിയാഴ്ച ഉച്ചയോടെ Read more about തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു[…]

പാലക്കാട് ബ്രുസല്ലോസിസ് രോഗം മനുഷ്യരിലേക്കും പകര്‍ന്നെന്ന് സ്ഥിരീകരണം

11;22 pm 11/0/2016 ജന്തുജന്യ രോഗമായ ബ്രുസല്ലോസിസ് മനുഷ്യരിലേക്കും പടര്‍ന്നിരുന്നെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. മൂന്ന് മാസത്തിനിടയില്‍ പാലക്കാട് നാല് പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. 80 കന്നുകാലികള്‍ക്ക് രോഗബാധ കണ്ടെത്തിയ തിരുവിഴാംകുന്നിന് സമീപത്തെ അലനല്ലൂരിലാണ് ബ്രുസല്ലോസിസ് സ്ഥിരീകരിച്ച ഒരാള്‍. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ, വായുവിലൂടെയോ, രോഗാണുവാഹിയായ മൃഗത്തിന്റെ മാംസവും പാലും വേവിക്കാതെ ഉപയോഗിക്കുന്നതിലുടെയോ ആണ് രോഗം മനുഷ്യരിലേക്ക് പടരുക. ഇക്കഴിഞ്ഞ ജൂണിലാണ് രോഗ ലക്ഷണങ്ങളോടെ നാലുപേര്‍ ചികിത്സ തേടിയത്. തുകല്‍ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട Read more about പാലക്കാട് ബ്രുസല്ലോസിസ് രോഗം മനുഷ്യരിലേക്കും പകര്‍ന്നെന്ന് സ്ഥിരീകരണം[…]

കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതിനെതുടര്‍ന്ന് ആത്മഹത്യ; വില്ലേജ് ഓഫിസര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി

08:58 AM 11/09/2016 കൊല്ലം: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമമായ കടമ്പാല്‍ വില്ളേജിലേക്ക് സ്ഥലംമാറ്റിയതിനെതുടര്‍ന്ന് ആത്മഹത്യചെയ്ത വില്ളേജ് ഓഫിസര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി. കിളികൊല്ലൂര്‍ മാനവനഗര്‍ ലില്ലികോട്ടേജില്‍ പോള്‍തോമസാണ് (53) മരിച്ചത്. എന്‍.ജി.ഒ അസോസിയേഷന്‍െറ സജീവപ്രവര്‍ത്തകനായിരുന്നു പോള്‍ തോമസ്. കലക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന പോള്‍ തോമസിനെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അതിര്‍ത്തിപ്രദേശമായ കാസര്‍കോട് ജില്ലയിലെ കടമ്പാല്‍ വില്ളേജിലേക്ക് സ്ഥലംമാറ്റിയതെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഭാഷാപരമായ വ്യത്യാസം കാരണം ജോലിചെയ്യാനുള്ള ബുദ്ധിമുട്ട് മേലധികാരികളെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സര്‍വിസില്‍ ജൂനിയറായ പലരെയും കൊല്ലം Read more about കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതിനെതുടര്‍ന്ന് ആത്മഹത്യ; വില്ലേജ് ഓഫിസര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി[…]

13 വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് ഏഴു വര്‍ഷംകഠിനതടവും പിഴയും

08 55 AM 11/09/2016 തൊടുപുഴ: 13 വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് ഏഴു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയടക്കാനും കോടതി വിധി. ഇടുക്കി ജില്ലാ സ്പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍. മധുകുമാറാണ് വിധിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മാതാവ് 2011ല്‍ കട്ടപ്പന വനിതാ ഹെല്‍പ്ലൈനില്‍ പരാതി നല്‍കിയിരുന്നു. കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.എ. സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

പാലക്കാട്​ ബസും ലോറിയും കൂട്ടിയിടിച്ച്​ രണ്ടു മരണം

08:32 AM 11/09/2016 പാലക്കാട്​: പാലക്കാട്​ കഞ്ചിക്കോട് ബസ് അപകടത്തില്‍പെട്ട് രണ്ട്​ പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീർ (30) ,കർണാടക സ്വദേശി ഗിരീഷ്​ (33) എന്നിവരാണ്​ മരിച്ചത്​. അപകടത്തിൽ ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കന്യാകുമാരിയിൽ നിന്ന്​ ബംഗലൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സ് ബസ്സാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പ്പെട്ടത്. മുന്‍പില്‍ പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ്സ് ഇടിക്കുകയായിരുന്നു. യാത്രക്കാരെ വേറെ ബസ്സിലേക്ക് മാറ്റി യാത്ര പുനരാരംഭിച്ചേക്കും.

എം.കെ മുനീറിനെ രൂക്ഷമായി വിമർശിച്ച്​ സുപ്രഭാതം ദിനപത്രം

05:48 PM 10/09/2016 കോഴിക്കോട്​: ശിവസേനയുടെ ഗണേശോല്‍സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ മുഖപ്രസംഗം. മുനീര്‍ ഫാസിസത്തിന് വിധേയപ്പെട്ടെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സി.എച്ച് മുഹമ്മദ് കോയയുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന മുഖപ്രസംഗം, പിതാവിന്‍റെ പൈതൃകത്തെ ചൊല്ലിയെങ്കിലും അഭിമാനം കൊള്ളണമെന്ന് മുനീറിനോട് ആവശ്യപ്പെട്ടു. ശിവസേനയുടെ ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുനീറിന്‍റെ നടപടി ധിക്കാരപരമെന്ന് സമസ്ത കഴിഞ്ഞ ദിവസം വിമര്‍ശമുന്നയിച്ചിരുന്നു. അതിന് പിറകെയാണ് സമസ്തയുടെ മുഖപത്രത്തില്‍ Read more about എം.കെ മുനീറിനെ രൂക്ഷമായി വിമർശിച്ച്​ സുപ്രഭാതം ദിനപത്രം[…]

കോണ്‍ഗ്രസ് നേതാവ് ആര്‍. ഇന്ദുചൂഡന്‍ അന്തരിച്ചു

05:44 PM 10/09/2016 പത്തനംതിട്ട: ഡി.സി.സി വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍. ഇന്ദുചൂഡന്‍ (58) അന്തരിച്ചു. നട്ടെല്ലിന് ക്ഷേതമേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍െറ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നതിനും നിരവധി പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നതിനും ആര്‍.ഇന്ദുചൂഡനെന്ന ജനകീയനായ നേതാവിനു കഴിഞ്ഞു. പരേതനായ കോട്ടൂരത്തേ് രാഘവന്‍നായരുടെയും അധ്യാപികയായ തങ്കമ്മയുടെയും മകനായി ജനിച്ച ഇന്ദുചൂഡന്‍ കെ.എസ്.യു പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്കത്തെുന്നത്. ഓമല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായി വര്‍ഷങ്ങളോളം Read more about കോണ്‍ഗ്രസ് നേതാവ് ആര്‍. ഇന്ദുചൂഡന്‍ അന്തരിച്ചു[…]

ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല -കടകംപള്ളി സുരേന്ദ്രൻ

01;26 PM 10/09/2016 തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നിരോധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മതത്തിന്‍റെയും ആരാധനാലയ പരിസരത്തും ആയുധപരിശീലനം അനുവദിക്കില്ല. ക്ഷേത്ര പരിസരം ഇതിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളുടെയും വിശ്വാസത്തിന്‍റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങളെന്നും‍. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാനും സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാക്കാനും അനുവദിക്കില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ ഇതരസംഘടനകളുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കാന്‍ മന്ത്രിസഭാ യോഗത്തിലും തീരുമാനിച്ചിരുന്നു.