യൂത്ത് ലീഗ് പ്രവര്‍ത്തകന്‍െറ കൊല : അന്വേഷണത്തിന് പ്രത്യേക സംഘം

09:38 am 14/8/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാണിയപറമ്പത്ത് അസ്ലമിന്‍െറ (22)കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക സൂചനകള്‍ പൊലീസിന് ലഭിച്ചു. ആറുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറിനകം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് കൊലപാതകം നടന്ന ചാലപ്പുറം റോഡിലെ ചക്കരക്കണ്ടി മുക്ക് സന്ദര്‍ശിച്ചശേഷം ഐ.ജി ദിനചന്ദ്ര കശ്യപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമിസംഘത്തെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായും ഐ.ജി പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച സ്വര്‍ണനിറത്തിലുള്ള കെ.എല്‍ 13 ഇസെഡ് 9091 നമ്പര്‍ ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ Read more about യൂത്ത് ലീഗ് പ്രവര്‍ത്തകന്‍െറ കൊല : അന്വേഷണത്തിന് പ്രത്യേക സംഘം[…]

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്‍െറ എന്‍ജിന് തീപിടിച്ചു

09:30 am 14/8/2106 ചെറുവത്തൂര്‍ (കാസര്‍കോട്): ഓടിക്കൊണ്ടിരിക്കെ മാവേലി എക്സ്പ്രസിന്‍െറ എന്‍ജിന് തീ പിടിച്ചു. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ചെറുവത്തൂരിനടുത്ത് കാര്യങ്കോട് പാലത്തിനു മുകളിലത്തെിയപ്പോഴാണ് എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമഫലമായി തീയണച്ചു. ശനിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തേജസ്വിനി പുഴക്ക് കുറുകെയുള്ള പാലത്തിന്‍െറ മുകളിലായിരുന്നു ട്രെയിനിന്‍െറ എന്‍ജിനൊഴിച്ചുള്ള മറ്റു ഭാഗങ്ങള്‍.പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങി ഓടാതിരിക്കാന്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്‍ജിന് തീ പിടിക്കാനുള്ള കാരണം അറിവായിട്ടില്ല. Read more about ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്‍െറ എന്‍ജിന് തീപിടിച്ചു[…]

നാദാപുരത്തെ കൊലപാതകം: സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

06:15 PM 13/8/2106 തിരുവനന്തപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം വെട്ടേറ്റു മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംഭവത്തിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സിപിഎം അറിയാതെ അക്രമം നടന്നെന്ന് പറയാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച് വൈകിട്ട് 5.10ഓടെയായിരുന്നു അസ്‌ലം വെട്ടേറ്റു മരിച്ചത്. സുഹൃത്തായ പുളിയാവ് സ്വദേശി ഷാഫിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇന്നോവയിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി Read more about നാദാപുരത്തെ കൊലപാതകം: സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് കുഞ്ഞാലിക്കുട്ടി[…]

മന്ത്രിസഭ തീരുമാനം വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷണർ

06:13 PM 13/8/2106 തിരുവനന്തപുരം: മന്ത്രിസഭ യോഗതീരുമാനങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷണർ. മന്ത്രിസഭായോഗത്തിന്‍റെ അജണ്ട ഉൾപ്പടെയുള്ള എല്ലാ തീരുമാനങ്ങളും വെളിപ്പെടുത്തണമെന്നാണ് കമീഷണറുടെ ഉത്തരവ്. വിവരാവാകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യരേഖകളാണെന്നും ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു കാരണവശാലും അത് പുറത്തുവിടരുതെന്നും കേരള സെക്രട്ടേറിയറ്റ് മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് സംസ്ഥാന Read more about മന്ത്രിസഭ തീരുമാനം വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമീഷണർ[…]

കേരള കോൺഗ്രസിന്​ ആരോടും വിരോധമില്ലെന്ന്​ മാണി

05:50 pm 13/08/2016 കോട്ടയം: കേരള കോ​ൺഗ്രസിന്​ ആരോടും വിരോധമില്ലെന്നും എല്ലാവരോടും സൗമ്യവും സമഭാവനയുമാണ്​ ഉള്ളതെന്നും കേരള കോ​ൺഗ്രസ്​ ചെയർമാൻ കെ.എം മാണി. കേരള കോൺഗ്രസിനെ​ എൽ.ഡി.എഫിലേക്ക്പരോക്ഷമായി​ ക്ഷണിച്ച്​ ദേശാഭിമാനിയിൽ വന്ന മുഖപ്രസംഗത്തെ കുറിച്ച്​​ മാധ്യമ​ പ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്​നാധിഷ്​ഠിത രാഷ്​ട്രീയ നിലപാടാണ്​ തങ്ങളു​ടേത്​. എവിടെ നൻമയുണ്ടോ അവിടെ തങ്ങളുണ്ടെന്നും എടുത്ത നിലപാട്​ ശരിയാണെന്ന്​ തന്നെയാണ്​​ വിശ്വാസമെന്നും മാണി കൂട്ടിച്ചേർത്തു. യു.ഡി.എഫ്​ വിട്ടു വരുന്നവരുമായി പ്രശ്​നാധിഷ്​ഠിതമായി സഹകരിക്കുമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനും കഴിഞ്ഞ Read more about കേരള കോൺഗ്രസിന്​ ആരോടും വിരോധമില്ലെന്ന്​ മാണി[…]

മലയാളികളെ വാഴ്ത്തിയ ജസ്റ്റിസ് കട്ജുവിന് പിണറായിയുടെ നന്ദി

08: 55 am 13/8/2016 തിരുവനന്തപുരം: കേരളത്തെക്കുറിച്ചെഴുതിയ നല്ല വാക്കുകള്‍ക്ക് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍െറ നന്ദി. ദേശ-മത വ്യത്യാസമില്ലാതെ എല്ലാവരെയും സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലര്‍ത്തിയിട്ടുണ്ടെന്ന് പിണറായി മറുപടിയില്‍ വ്യക്തമാക്കി. മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്നും രാജ്യം മലയാളികളെ കണ്ടുപഠിക്കണമെന്നുമാണ് കട്ജു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. സമൂഹത്തില്‍ എല്ലാവരെയും അംഗീകരിച്ച് ജീവിക്കാനാണ് നാം പഠിക്കേണ്ടത്. അത് ഏറ്റവും ഭംഗിയായി ചെയ്യുന്നത് മലയാളികളാണ്. അക്കാര്യത്തില്‍ ഇന്ത്യയുടെ പരിച്ഛേദമാണ് കേരളമെന്നായിരുന്നു കട്ജുവന്‍െറ പോസ്റ്റ്. ദലിത് Read more about മലയാളികളെ വാഴ്ത്തിയ ജസ്റ്റിസ് കട്ജുവിന് പിണറായിയുടെ നന്ദി[…]

നെഹ്‌റുട്രോഫി ജലമേള ഇന്ന്

08: 43 am 13/8/2016 ആലപ്പുഴ: 64-ാമതു നെഹ്‌റുട്രോഫി ജലമേള ഇന്നു പുന്നമടക്കായലില്‍ നടക്കും. ഉച്ചകഴിഞ്ഞു 2.30നു കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ഇത്തവണ മത്സരത്തില്‍ 20ഉം പ്രദര്‍ശനത്തില്‍ അഞ്ചും ഉള്‍പ്പെടെ 25 ചുണ്ടന്‍വള്ളങ്ങളാണു മാറ്റുരയ്ക്കുന്നത്. ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയത്തു തുഴഞ്ഞെത്തുന്ന നാലു ചുണ്ടന്‍വള്ളങ്ങളാണു ഫൈനലില്‍ മത്സരിക്കുകയെന്നതാണ് ഇത്തവണത്തെ വള്ളംകളിയുടെ പ്രത്യേകത. ഇതു മത്സരങ്ങളുടെ വീറും വാശിയും കൂട്ടും. 41 ചെറുവള്ളങ്ങള്‍ ഉള്‍പ്പെ ടെ Read more about നെഹ്‌റുട്രോഫി ജലമേള ഇന്ന്[…]

ഹൈടെക് എ.ടി.എം തട്ടിപ്പ്: അഞ്ചാമന് തിരച്ചില്‍ ഊര്‍ജിതം

08: 41 am 13/8/2016 തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ കുറ്റസമ്മതം നടത്തി. കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്ളോറിന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍ എന്നിവര്‍ തലസ്ഥാനത്തത്തെിയെന്നും ഗബ്രിയേല്‍ സമ്മതിച്ചു. കവര്‍ച്ചക്ക് 300ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പാസ്വേഡും ശേഖരിച്ചതായും ബാങ്കിന്‍െറ സെര്‍വറില്‍നിന്ന് ചില വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചാമനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ഇയാളാണ് മുംബൈയിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതെന്ന് Read more about ഹൈടെക് എ.ടി.എം തട്ടിപ്പ്: അഞ്ചാമന് തിരച്ചില്‍ ഊര്‍ജിതം[…]

മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് ദേശാഭിമാനി മുഖപ്രസംഗം

01:16 pm 12/08/2016 തിരുവനന്തപുരം: യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് മാണി വിഭാഗത്തേയും മുസ് ലിം ലീഗ് അടക്കമുള്ള അസംതൃപ്തരായ മറ്റ് കക്ഷികളേയും ഇടതുപക്ഷ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപ്രസംഗം. ‘യു.ഡി.എഫിന്‍റെ തകര്‍ച്ചയും ഭാവികേരളവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കേരള കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞുകൊണ്ടുതന്നെ പരസ്യമായി ക്ഷണിക്കുന്നത്. ജനകീയപ്രശ്നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യു.ഡി.എഫിന്‍റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും Read more about മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് ദേശാഭിമാനി മുഖപ്രസംഗം[…]

ലാവലിന്‍ കേസ് ഒരു മാസത്തേക്ക് മാറ്റിവച്ചു

01:14 pm 12/8/2016 കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവച്ചു. സിബിഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസ് പഠിക്കാന്‍ ഒരു മാസത്തെ സമയം ചോദിച്ചത് കോടതി അനുവദിച്ചു. ജസ്റ്റീസ് കെമാല്‍പാഷയാണ് ഹര്‍ജി പരിഗണിച്ചത്.