കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി: ചെന്നിത്തല

02.39 PM 08/01/2017 തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്‌ഥാനം ഭരണ പ്രതിസന്ധിയിലേക്കു പോകുകയാണ്. ഉദ്യോഗസ്‌ഥരുടെ മേൽ സർക്കാരിന് നിയന്ത്രണമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് ആദ്യമായാണ് കൊലക്കേസിൽ പ്രതിയായ ഒരാൾ മന്ത്രിസ്‌ഥാനത്തിരിക്കുന്നത്. ആലപ്പുഴയിൽ ഭൂട്ടാൻ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ ഉടൻ പിടികൂടണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വി.എസ് യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി

02.31 Pm 08/01/2017 തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വി.എസ് പങ്കെടുത്തു. അതേസമയം, വി.എസിനെ സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നതിന് സംസ്‌ഥാന ഘടകത്തിന് കടുത്ത എതിർപ്പാണ് ഉള്ളത്. വിഎസിനെതിരായ റിപ്പോർട്ടിൽ നടപടിയുണ്ടാകാനാണ് സാധ്യത. രണ്ടു ദിവസമായി നടക്കുന്ന കേന്ദ്രകമ്മിറ്റിയുടെ അജൻഡയിൽ പിബി കമ്മീഷൻ റിപ്പോർട്ടും ഉൾപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസവും ചർച്ചയ്ക്കെടുത്തിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ Read more about വി.എസ് യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി[…]

അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

02.30 PM 08/01/2017 പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂരിൽ അഞ്ചു മാസം പ്രായമുള്ള കുഞ്ഞാണ് മരണത്തിനു കീഴടങ്ങിയത്. കടമ്പാറ ഈരിൽ വീരമ്മ–ശെൽവൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മുലപ്പാൽ മൂർധാവിൽ കയറിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വീരമ്മ–ശെൽവൻ ദമ്പതികളുടെ മൂന്നു കുഞ്ഞുങ്ങളും മുമ്പ് മരണപ്പെടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്‌ഥയിൽ തന്നെ നഷ്‌ടപ്പെട്ടിരുന്നു. രണ്ടു കുഞ്ഞുങ്ങൾക്കും മരണ കാരണം വിളർച്ചയാണെന്ന് കണ്ടെത്തിയിരുന്നു.

ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി.

03:51 PM 7/1/2017 തിരുവനന്തപുരം: ബന്ധു നിയമന കേസിൽ മുൻ മന്ത്രി ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ്​ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വിജിലന്‍സ് പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു. ജയരാജനു പുറമെ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി എന്നിവരാണ്​ മറ്റു പ്രതികൾ. അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) ,13(2) എന്നിവക്കുപുറമെ ഗൂഢാലോചനക്കുറ്റവും ഇവര്‍ക്കെതിരെ Read more about ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി.[…]

ടി പി കേസ് പ്രതികൾക്ക് പരോൾ നൽകില്ല

07:14 am 7/1/1017 പരോൾ നൽകണമെന്ന അപേക്ഷ ജയിൽ ഉപദേശക സമിതി തള്ളി. കൊലപാതക കേസ് പ്രതികൾക്ക് പരോൾ നൽകേണ്ടെന്ന് കമ്മറ്റി തീരുമാനം. ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി ഉൾപ്പടെ അഞ്ച് പേർക്ക് പരോൾ അനുവദിക്കുന്ന കാര്യമായിരുന്നു കമ്മറ്റി ചര്‍ച്ച ചെയ്‍തത്.

ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക് മനുഷ്യാവകാശ സംരക്ഷണ പുരസ്ക്കാരം

08:47 pm. 6/1/2017 – ഡോ.ജി. സാമുവേല്‍ കായംകുളം: മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തന രംഗത്ത് നല്‍കുന്ന സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക് മനുഷ്യാവകാശ സംരക്ഷണ പുരസ്കാരം ജനുവരി 9 ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ ജസ്റ്റിസ് പി. മോഹനദാസ് സമ്മാനിക്കും. പ്രമുഖ വിവരവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനു ,മേരി എസ്തപ്പാന്‍ , മാതൃഭൂമി റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍ , ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ അനീഷ് , തെരുവോരം മുരുകന്‍ , തുടങ്ങി വിവിധ Read more about ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക് മനുഷ്യാവകാശ സംരക്ഷണ പുരസ്ക്കാരം[…]

എന്‍ഡോസള്‍ഫാന്‍ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു

07:02 pm 6/1/2017 മംഗലാപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ബാധയുടെ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. ബെല്‍ത്തങ്ങാടിക്കടുത്ത ആലട്ക്ക ഗ്രാമത്തിലാണ് സംഭവം. 62 കാരനായ ബാബു ഗൗഡ, ഭാര്യ ഗംഗമ്മ (55), എന്‍ഡോസള്‍ഫാന്‍ ബാധിതരായ മക്കള്‍ സദാനന്ദ ഗൗഡ (32), നിത്യാനന്ദ ഗൗഡ (30) എന്നിവരെയാണ് മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ബാബുഗൗഡയുടെയും ഗംഗമ്മയുടെയും സദാനന്ദയുടെയും മൃതദേഹങ്ങള്‍ വീടിനടുത്തുള്ള കുളത്തിലാണ് കണ്ടെത്തിയത്. ഇളയ മകന്‍ നിത്യാനന്ദയുടെ മൃതദേഹം സമീപത്തെ മറ്റൊരു കുളത്തിലും കണ്ടെത്തി. മൂന്ന് ആണ്‍മക്കളാണ് ബാബു ഗൗഡയ്ക്കുള്ളത്. Read more about എന്‍ഡോസള്‍ഫാന്‍ ഇരകളായ യുവാക്കളും മാതാപിതാക്കളും ആത്മഹത്യ ചെയ്തു[…]

ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

06:55 pm 6/1/2017 തിരുവനന്തപുരം: ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. മുന്‍ ആരോഗ്യ മന്ത്രിയും എം.പിയുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാർ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്​. ബന്ധു നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വ്യവസായ വകുപ്പ്​ കൈകാര്യം​ ചെയ്​തിരുന്ന ജയരാജൻ മന്ത്രി സ്​ഥാനം രാജിവെച്ചത്​. പി.കെ ശ്രീമതി എം.പി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള Read more about ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.[…]

സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്.

06:50 pm 6/1/2017 കൊച്ചി: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. സെസ്, വിനോദ നികുതി എന്നിവ സർക്കാറിലേക്ക് അടക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ തീയേറ്ററുകളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. സിനിമാ സമരത്തില്‍ കടുംപിടുത്തം പിടിക്കുന്ന തിയേറ്റര്‍ ഉടമകളെ സമ്മര്‍ദത്തിലാക്കാനുള്ള സര്‍ക്കാറിന്‍റെ നീക്കമാണ് വിജിലന്‍സ് ഇടപെടലിന് വഴിവച്ചത്. സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലെക്‌സുകളും Read more about സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്.[…]

പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് അന്തരിച്ചു.

06:34 pm 6/1/2017 കോഴിക്കോട്: പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് (92) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ സ്വദേശമായ പൊന്നാനിയിൽ നടക്കും. സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തുമൗലവിയുടെ പുത്രനായ എം. റഷീദ് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിൽവാസം അനുവഭവിച്ചിട്ടുണ്ട്. ആർ.എ.സ്.പിയുടേയും ഫോർത്ത് ഇന്‍റർനാഷനൽ ഇന്ത്യൻ ഘടകത്തിന്‍റെയും സ്ഥാപകാംഗവും ആർ.എ.സ്.പി മുഖപത്രമായ സഖാവിന്‍റെ പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് Read more about പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് അന്തരിച്ചു.[…]