ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം
09:32 am 21/9/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി നാട്ടങ്കത്തിന്‍െറ നാളുകള്‍. അരവര്‍ഷം നീളുന്ന ഹോം മാച്ചുകളുടെ പരമ്പരക്ക് വ്യാഴാഴ്ച ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരത്തോടെ തുടക്കമാകും. മാര്‍ച്ച് വരെ നീളുന്ന സീസണില്‍ ന്യൂസിലന്‍ഡിനു പുറമെ ഇംഗ്ളണ്ട്, ബംഗ്ളാദേശ്, ആസ്ട്രേലിയ ടീമുകളുമായി 13 ടെസ്റ്റുകളില്‍ ഇന്ത്യ പോരടിക്കും. 1980നു ശേഷം ആദ്യമായാണ് ഇത്ര വലിയ ഹോം സീസണ് ഇന്ത്യ വേദിയാകുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്‍െറ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഹോം മാച്ചുകള്‍ കളിച്ചതിന്‍െറ റെക്കോഡും ഇന്ത്യ സ്വന്തമാക്കും. Read more about ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം[…]










