വധശിക്ഷ; കണക്കുകള്‍ ചൈന രഹസ്യമായി സൂക്ഷിക്കുന്നു

08:47am 8/4/2016 ലണ്ടന്‍: രാജ്യത്ത് നടത്തുന്ന വധശിക്ഷയുടെ കണക്കുകള്‍ ചൈന രഹസ്യമാക്കി സൂക്ഷിക്കുന്നതായി മനുഷ്യാവകാശ സംഘടന ആംനെസ്റ്റി. വധശിക്ഷയുടെ എണ്ണം ചൈന പുറത്തുവിടുന്നില്ലെന്നും ആംനെസ്റ്റി പറയുന്നു. വധശിക്ഷകള്‍ രാജ്യത്തിന്റെ രഹസ്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. 2015 ല്‍ ലോക രാജ്യങ്ങള്‍ വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉത്തരകൊറിയ മനുഷ്യാവകാശ സംഘടനകളുമായി ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ലോകത്ത് ഏറ്റവുമധികം ആളുകളെ വധിച്ച രാജ്യം ചൈനയാണെന്നാണ് Read more about വധശിക്ഷ; കണക്കുകള്‍ ചൈന രഹസ്യമായി സൂക്ഷിക്കുന്നു[…]

2015ല്‍ കഴുമരമേറിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന –ആംനസ്റ്റി

09:05am 07/04/2016 ന്യൂയോര്‍ക്: 2015ല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. വധശിക്ഷക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണിത്. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് 54 ശതമാനത്തോളം വര്‍ധനയാണ് വധശിക്ഷയുടെ എണ്ണത്തിലുണ്ടായത്. 1989നുശേഷം ആദ്യമായാണ് വധശിക്ഷയുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. ഇറാന്‍, പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്കാണ് വധശിക്ഷയുടെ എണ്ണം വര്‍ധിപ്പിച്ചതില്‍ 90 ശതമാനവും പങ്കുള്ളതെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. 25 രാജ്യങ്ങളില്‍ 1634 പേരെയാണ് കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റിയത്. 2014ല്‍ 22 രാജ്യങ്ങളിലായി 1061 പേരുടെ Read more about 2015ല്‍ കഴുമരമേറിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന –ആംനസ്റ്റി[…]

ഐസ് ലന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

08:33am 6/4/2016 റിക്ജാവിക്: ഐസ് ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിയോ ഗണ്‍ലോങ്‌സണ്‍ രാജിവെച്ചു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പാനമ രേഖകളില്‍ പേരു വന്നതിനെ തുടര്‍ന്നാണ് ഗണ്‍ലോങ്‌സണ്‍ രാജിവെച്ചത്. രേഖകള്‍ വെളിപ്പെട്ടതിന് ശേഷമുണ്ടാകുന്ന ആദ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റമാണ് ഗണ്‍ലോങ്‌സന്റെ രാജി. കൃഷിമന്ത്രി സിഗുറോര്‍ ഇന്‍ഗി ജൊഹാന്‍സനാണ് ദേശീയ ചാനലിലൂടെ പ്രധാനമന്ത്രി രാജിവെച്ചതായി അറിയിച്ചത്. ജൊഹാന്‍സന്‍ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നാണ് അറിയുന്നത്. മൊസാക് ഫൊണ്‍സെക എന്ന നിയമസഹായ സ്ഥാപനത്തില്‍ നിന്ന് ചോര്‍ത്തിയ രേഖയില്‍ വിന്‍ട്രിസ് എന്ന തട്ടിക്കൂട്ട് കമ്പനിയുടെ സഹഉടമയാണ് Read more about ഐസ് ലന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു[…]

മുസ്ലിം ബാലനെ യു.എസില്‍ അധ്യാപിക തീവ്രവാദിയാക്കി

09:59am 4/4/2016 ഹ്യൂസ്റ്റന്‍: യു.എസില്‍ 12കാരനായ മുസ്ലിം ബാലനെ കൂട്ടുകാര്‍ക്കിടയില്‍വെച്ച് തീവ്രവാദിയെന്നു വിളിച്ച് ആക്ഷേപിച്ചെന്ന് പരാതി. ടെക്‌സസിലെ ഫസ്റ്റ്‌കോളനി മിഡ്ല്‍ സ്‌കൂളിലെ ഏഴാം ക്‌ളാസുകാരനായ വലീദ് അബൂഷാബനാണ് അധ്യാപികയില്‍നിന്ന് ദുരനുഭവമുണ്ടായത്. പരീക്ഷ കഴിഞ്ഞ് ക്‌ളാസിലെല്ലാവരും ചേര്‍ന്ന് ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം എന്ന സിനിമ കാണുന്നതിനിടക്കാണ് സംഭവം. സിനിമയിലെ തമാശരംഗം വന്നപ്പോള്‍ വലീദ് ഉറക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതുകണ്ട അധ്യാപിക ബാലനോട് നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചിരിക്കില്ലായിരുന്നുവെന്ന് പറഞ്ഞുവത്രേ. കാരണം തിരക്കിയ വലീദിനു കിട്ടിയ മറുപടി ഇതായിരുന്നു: കാരണം Read more about മുസ്ലിം ബാലനെ യു.എസില്‍ അധ്യാപിക തീവ്രവാദിയാക്കി[…]

പാരിസ് ആക്രമണം: ‘ചാവേറാകാന്‍ സലാഹ് മനപ്പൂര്‍വം വിസമ്മതിച്ചു’

09:09am 3/4/2016 പാരിസ്: പാരിസ് ഭീകരാക്രമണത്തില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ സലാഹ് അബ്ദുസ്സലാം മനപ്പൂര്‍വം വിസമ്മതിച്ചതാണെന്ന് സഹോദരന്‍ മുഹമ്മദ് അബ്ദുസ്സലാം. ഫ്രഞ്ച് ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് അബ്ദുസ്സലാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എസ് ഗൂഢാലോചനയില്‍ പങ്കാളിയായതില്‍ പശ്ചാത്തപിച്ചിരുന്ന സലാഹ്, ചാവേറായിരുന്നുവെങ്കില്‍ പാരിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലുമേറെ വര്‍ധിക്കുമായിരുന്നുവെന്നും ഭാഗ്യവശാല്‍ അങ്ങനെ ചെയ്യാന്‍ തോന്നിയില്‌ളെന്നും പറഞ്ഞിരുന്നുവെന്ന് മുഹമ്മദ് ഓര്‍ക്കുന്നു. പാരിസ് ആക്രമണത്തിലെ മുഖ്യപ്രതിയായി മാര്‍ച്ച ് 26നാണ് ബ്രസല്‍സില്‍നിന്ന് സലാഹിനെ അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് പൗരത്വമുള്ള സലാഹ് ബ്രസല്‍സിലെ Read more about പാരിസ് ആക്രമണം: ‘ചാവേറാകാന്‍ സലാഹ് മനപ്പൂര്‍വം വിസമ്മതിച്ചു’[…]

മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍

05:36pm 2/4/2016 മോസ്‌കോ: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍. പുടിന്റെ മുഖ്യ എതിരാളിയായ കാസ്യനോവിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പുടിനുമായി അടുപ്പമുള്ള ചാനലാണ് പുറത്തുവിട്ടത്. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിക്കൊപ്പമുള്ള ദൃശ്യമാണ് പുറത്തുവന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ മിഖായില്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സഹായി കൂടിയായ യുവതിക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യമാണ് പുറത്തുവന്നത്. നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യന്‍ യുവതിയാണ് വീഡിയോയില്‍ കുടുങ്ങിയത്. തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ നതാലിയ, പുടിന്റെ കടുത്ത വിമര്‍ശകയാണ്. ഇരുവരെയും Read more about മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍[…]

പ്രതീക്ഷയുടെ ‘ഹോപ്’

09:15am 2/4/2016 ഹോപ് അന്നും ഇന്നും അബുജ: രണ്ടു മാസം മുമ്പ് നൈജീരിയന്‍ തെരുവുകളില്‍ പേരില്ലാത്ത ജീവനുള്ള മാംസപിണ്ഡം അലഞ്ഞുനടന്നിരുന്നു. പട്ടിണിയുടെ ചുഴിയില്‍പെട്ട് ദേഹം മുഴുവന്‍ പുഴുവരിച്ച് എല്ലുംതോലുമായ ആ ഇളംപൈതലിനെ മന്ത്രവാദിയെന്നാരോപിച്ച് വീട്ടുകാര്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തകയായ അന്‍ജ റിന്‍ഗ്രന്‍ ലോവന്‍ എന്ന ഡാനിഷ് യുവതിയുടെ ശ്രദ്ധയില്‍പെട്ടില്ലായിരുന്നുവെങ്കില്‍ പുഴുവരിച്ചുതീരുമായിരുന്നു അവന്റെ ജീവിതം. ജനുവരി 31നായിരുന്നു കാരുണ്യത്തിന്റെ മാലാഖസ്പര്‍ശം അന്‍ജയുടെ രൂപത്തില്‍ അവനെത്തേടിയത്തെിയത്. അന്നായിരുന്നു ഹോപ് ജനിച്ചതെന്നു പറയാം. വയറൊട്ടി എല്ലിച്ച ആ കുഞ്ഞിന് അന്ന് അന്‍ജ Read more about പ്രതീക്ഷയുടെ ‘ഹോപ്’[…]

കാര്‍ ബോംബ് സ്‌ഫോടനം; ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരുക്ക്

09:26am 1/4/2016 അങ്കാര: ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദിയാര്‍ബാക്കിറില്‍ പോലീസ് ബസിനു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. തിരക്കേറിയ ബസ് സ്‌റ്റേപ്പിന് അടുത്തായിരുന്നു സ്‌ഫോടനം നടന്നത്. ബസ് സ്‌റ്റോപ്പിന് സമീപം നിറുത്തിയിട്ടിരുന്ന കാര്‍ പോലീസ് ബസ് കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 13 പോലീസുകാര്‍ക്കും 14 സാധാരണക്കാര്‍ക്കുമാണ് പരുക്കേറ്റത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും Read more about കാര്‍ ബോംബ് സ്‌ഫോടനം; ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരുക്ക്[…]

സാവന്റം വിമാനത്താവളം തുറക്കാന്‍ തയാറെടുക്കുന്നു

01-19 AM 01-04-2016 ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ബ്രസല്‍സിലെ സാവന്റം വിമാനത്താവളം തുറക്കാന്‍ അധികൃതര്‍ തയാറെടുക്കുന്നു. അടുത്തദിവസംതന്നെ വിമാനത്താവളം തുറക്കുമെന്നാണ് സൂചന. സാങ്കേതികപരമായി വിമാനത്താവളം തുറക്കാന്‍ സജ്ജമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. ചാവേര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് മാര്‍ച്ച് 22നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളം തുറക്കുമെങ്കിലും സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സാവെന്റം വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അന്തിമ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലായെന്നു ഡൊണാള്‍ഡ് ട്രംപ്

10:06am 31/3/2016 വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനാര്‍ഥിത്വ നിര്‍ണയ പ്രൈമറികള്‍ക്കൊടുവില്‍ റിപ്പബ്‌ളിക് പാര്‍ട്ടിയുടെ നോമിനേഷന്‍ നേടുന്ന അന്തിമ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന തീരുമാനത്തില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. ട്രംപിന്റെ പ്രചാരണങ്ങളും പ്രസ്താവനകളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ഉന്നതകേന്ദ്രങ്ങളില്‍ അതൃപ്തി പടരുന്നതിനിടെ കഴിഞ്ഞദിവസം ട്രംപിന്റെ പ്രചാരണ വിഭാഗം മാനേജര്‍ റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്ത റിപ്പോര്‍ട്ട് വിവാദങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. റിപ്പബ്‌ളിക്കന്‍ ദേശീയ കമ്മിറ്റി തന്നോട് അത്യധികം മോശമായാണ് പെരുമാറുന്നതെന്നും ഈ സാഹചര്യത്തില്‍ അന്തിമ സ്ഥാനാര്‍ഥി ആരായിരുന്നാലും താന്‍ പിന്തുണ നല്‍കുന്ന പ്രശ്‌നമില്‌ളെന്നും ട്രംപ് Read more about അന്തിമ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലായെന്നു ഡൊണാള്‍ഡ് ട്രംപ്[…]