09.20 AM 30/10/2016
ഈസ്താംബൂൾ: തുർക്കിയിലെ ഈസ്താംബൂൾ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും നാട്ടിലേക്ക് മടങ്ങണമെന്ന് അമേരിക്ക നിർദേശിച്ചു. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് തീവ്രവാദി സംഘടനകൾ ആക്രമണം നടത്താൻ ഇടയുള്ളതിനാലാണ് നിർദേശമെന്നാണ് റിപ്പോർട്ട്.
ഒരാഴ്ചക്കുള്ളിൽ ഇതു രണ്ടാം തവണയാണ് തങ്ങളുടെ പൗരന്മാർ തുർക്കി വിടണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിക്കുന്നത്. തുർക്കിയിലെ സുരക്ഷ സംബന്ധിച്ച് യുഎസിന്റെ ആശങ്ക വർധിച്ചതായാണ് കരുതുന്നത്.