അണ്ണാ ഡിഎംകെ പക്ഷത്തെ അണ്ണാ ഡിഎംകെ (അമ്മ )വിഭാഗം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

07:30 am 12/6/2017


ചെന്നൈ: ഒ. പനീർശെൽവത്തിന്‍റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ (പുരട്ചി തലൈവി) പക്ഷത്തെ മുതിർന്ന നേതാവ് പരിതി ഇളംവഴുതി അണ്ണാ ഡിഎംകെ (അമ്മ )വിഭാഗം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ദിനകരൻ ശക്തനായ നേതാവാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിനാകുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പരിതി ഇളംവഴുതി പറഞ്ഞു.

ശിവാജി ഗണേശനേക്കാൾ വലിയ നടൻ എന്നാണ് പനീർശെൽവത്തെ പരിതി ഇളംവഴുതി വിശേഷിപ്പിച്ചത്. ജയലളിതയുടെ ശവകുടീരത്തിനു മുന്നിൽ ഇരുന്ന് താനുൾപ്പെടെയുള്ളവരെ പനീർശെൽവം വിഡ്ഢികളാക്കുകയായിരുന്നു എന്നും ദിനകരനെ കണ്ടശേഷം ഇളംവഴുതി പറഞ്ഞു. ഡിഎംകെ മന്ത്രിയായിരുന്ന ഇളംവഴുതി 2013ലാണ് ജയലളിതയുടെ സാന്നിധ്യത്തിൽ അണ്ണാ ഡിഎംകെയിൽ ചേർന്നത്.