അമേരിക്കന്‍ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല മുസ്‌ലീം ഇന്ത്യന്‍ പോലീസ് ഓഫീസര്‍ക്ക്

10:22a 25/7/2016

Newsimg1_97361465
ഇന്ത്യാനപ്പോലീസ്: ഹിന്ദു- മുസ്‌ലീം മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണം അമേരിക്കയില്‍.
ഇന്‍ഡ്യാനൊപ്പൊലീസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല മുംബൈയില്‍ ജനിച്ച മുസ്‌­ലിം പൊലീസ് ഓഫിസര്‍ ലഫ്. ജാവേദ് ഖാന് ആണ്.

പ്രാദേശിക പൊലീസില്‍ നിന്നുള്ള ജാവേദ് ഖാന്‍ ക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം ഡയറക്ടറാണ്. പുണെയില്‍ ജനിച്ചുവളര്‍ന്ന ഖാന് കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റുണ്ട്. കിക് ബോക്‌സിങ് ചാംപ്യനുമാണ്. ‘ഞാന്‍ എന്റെ ചുമതല നിര്‍വഹിക്കുന്നു. പ്രത്യേകമായോ അസാധാരണമായോ ഒന്നും ചെയ്യുന്നില്ല’ – ഇന്‍ഡ്യാനൊപ്പൊലീസില്‍നിന്നു ഖാന്‍ ഫോണില്‍ പറഞ്ഞു.

2001ല്‍ ആണ് ഖാന്‍ ഇന്‍ഡ്യാനയില്‍ താമസമാക്കിയത്– യുഎസിലേക്കു കുടിയേറിയതിനു പിറ്റേവര്‍ഷം. ഇക്കാലത്ത് ഇതൊരു ശക്തമായ സന്ദേശമാണു നല്‍കുന്നതെന്നു ക്ഷേത്ര നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖ ഇന്ത്യന്‍–അമേരിക്കന്‍ ഡോ. മോഹന്‍ റസ്ദാന്‍ പറഞ്ഞു.

ഖാന്റെ നിയമനവും ക്ഷേത്രത്തോടുള്ള അദ്ദേഹത്തിന്റെ കരുതലും സന്തോഷകരമാണെന്നു ക്ഷേത്ര ഭാരവാഹികള്‍ വിശദീകരിച്ചു.