‘അല’ (Art Lovers of America) ഡാളസ്, ഫ്‌ളോറിഡ, ന്യൂജേഴ്‌സി ചാപ്റ്ററുകള്‍ ആരംഭിക്കുന്നു

08:22 pm 15/11/2016
image
അമേരിക്കയിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ അലയുടെ നോര്‍ത്ത് ടെക്‌സാസ്, ഫ്‌ളോറിഡ, ന്യൂജേഴ്‌സി ചാപ്റ്ററുകള്‍ സംഘടനയുടെ നാഷണല്‍ കണ്‍വന്‍ഷന്റെ ഭാഗമായി ആരംഭിക്കുന്നു. ഫ്‌ളോറിഡ ചാപ്റ്റര്‍ മയാമിയില്‍ നവംബര്‍ 27, നോര്‍ത്ത് ടെക്‌സാസ് ചാപ്ടര്‍ ഡിസംബര്‍ മൂന്നിന് ഡാളിസിലും മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി യുടെ സാന്നിദ്ധ്യത്തില്‍ തുടക്കം കുറിക്കുകയെന്ന് അല പ്രസിഡന്റ് ഡോ. രവി പിള്ള അറിയിച്ചു. നവംബര്‍ 26ന് ന്യുയോര്‍ക്കില്‍ നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷനില്‍ ന്യുജേഴ്‌സി ചാപ്റ്ററിനും തുടക്കം കുറിക്കും. ചാപ്റ്ററുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രഹാം കളത്തില്‍ ഫ്‌ളോറിഡ-5618275896, മനോജ് മഠത്തില്‍ ഡാളസ്-469- 364-4933 , രമോഷ് നായര്‍ ന്യുജേഴ്‌സി-8622432303, ഡോ. ജേക്കബ് തോമസ്- 7184062541 എന്നിവരുമായി ബന്ധപ്പെടുക.