മാധ്യമ പുരസ്കാര സമ്മേളനം വന്‍ വിജയമാകും : ഡാലസ് ഐപിസിഎന്‍എ, പിസിഎന്‍എ

01:19 pm 15/11/2016

– പി. പി. ചെറിയാന്‍
4
ഡാലസ് : നവംബര്‍ 19 ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടക്കുന്ന 2016 മാധ്യമശ്രീ പുരസ്കാര സമ്മേളനം വന്‍ വിജയമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുന്നതിന് ഡാലസ് ഐപിസിഎന്‍എ യൂണിറ്റ് തീരുമാനിച്ചു.

നവംബര്‍ 11 ന് ചാപ്റ്റര്‍ പ്രസിഡന്റ് ബിജിലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി, ഹൂസ്റ്റണ്‍ സമ്മേളനത്തിന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനുളള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. 2017 ലെ ഐപിസിഎന്‍എ നാഷണല്‍ കോണ്‍ഫറന്‍സ് ഡാലസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തണമെന്ന് നാഷണല്‍ കമ്മറ്റിയോട് ആവശ്യപ്പെടുന്ന പ്രമേയം എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്‌ഠേനെ അംഗീകരിച്ചു.

മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ നാഷണല്‍ ജോ. സെക്രട്ടറി പി. പി. ചെറിയാന്‍ യോഗത്തില്‍ വിശദീകരിച്ചു.യൂണിറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ വിലങ്ങോലില്‍, വൈസ് പ്രസിഡന്റ് ടി. സി. ചാക്കോ, എബ്രഹാം തെക്കേമുറി, സിജു ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.