ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനമുണ്ടായി.

09:33 am 12/6/2017

ജക്കാർത്ത: റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്തോനേഷ്യയിലെ ജാവദ്വീപാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

ഇന്തോനേഷ്യൻ ഭൂകമ്പ പഠനകേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ശക്തമായ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.