ഇന്ത്യക്കുള്ള വിസ നടപടികൾ എളുപ്പത്തിലാക്കും: തെരേസ മേ

01.48 PM 04/11/2016
theresamaynewp_05011016
ന്യൂഡൽഹി: ഇന്ത്യക്കുള്ള വിസ നടപടികൾ എളുപ്പത്തിലാക്കുമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഇന്ത്യയുടെ നിക്ഷേപം ബ്രിട്ടനെ വൈവിധ്യമുള്ള രാജ്യമാക്കി മാറ്റിയെന്നും അവർ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റിൽ ഇന്ത്യ, സ്മാർട്ട് സിറ്റി തുടങ്ങിയ ഇന്ത്യയുടെ ബൃഹത് പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുമെന്നും മേ അറിയിച്ചു.

മൂന്നു ദിവസത്തെ ഔദ്യോകിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മേ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡന്റ് പ്രണബ് മുഖർജിയുമായും കൂടിക്കാഴ്ച നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം യൂറോപ്പിനു പുറത്ത് മേ നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തിരികെ മടങ്ങും.