സൗത്ത്ലേക്ക്: ഇന്ത്യന്‍അമേരിക്കന്‍ ദമ്പതികളായ അനില്‍ കാരബന്ദ (62) നീത കാരബന്ദ (58) എന്നിവരെ സൗത്ത് ലേക്കിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഏപ്രില്‍ 12നു വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കുടുംബാംഗമാണ് ദമ്പതികള്‍ ബെഡ്റൂമില്‍ മരിച്ചുകിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. ടറന്റ് കൗണ്ടി മെഡിക്കല്‍ എക്സാമിനറാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്.
നീതയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം അനില്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ മറ്റാരേയും സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.
2013നുശേഷം ഈ സിറ്റിയില്‍ നടക്കുന്ന ആദ്യ കൊലപാതകമാണിതെന്നും പോലീസ്