ഇന്ത്യയേയും പാകിസ്താനെയും ​ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന്​ ബോർഡ്​ ഒാഫ്​ ക്രിക്കറ്റ്​ കൺട്രോൾ ഒാഫ്​ ഇന്ത്യ

06:48 pm 1/10/2016
download (5)
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റ്​ മത്സരത്തിൽ ഇന്ത്യയേയും പാകിസ്താനെയും ​ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന്​ ബോർഡ്​ ഒാഫ്​ ക്രിക്കറ്റ്​ കൺട്രോൾ ഒാഫ്​ ഇന്ത്യ (ബി.സിസി​.െഎ) ​െഎ.സി.സി.യോട്​​ആവശ്യപ്പെട്ടു. ഇരുടീമുകളും തമ്മിൽ പ്രശ്നമുണ്ടാകുന്നത് ​ഒഴിവാക്കാനാണ്​ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് ബി.സി.സി.െഎ പ്രസിഡൻറ്​ അനുരാഗ്​ താക്കൂർ നൽകുന്ന വിശദീകരണം.

ഇന്ന്​ ചേർന്ന ബി.സി.സി​.െഎ യോഗത്തിലാണ്​ ഇക്കാര്യം ആവശ്യപ്പെടാൻ തീരുമാനമെടുത്തതെന്നും ഇൗ വിഷയം ബോർഡി​െൻറ പ്രത്യേക ജനറൽ ​യോഗത്തിൽ ചർച്ച ചെയ്തിരുന്നതായും താക്കൂർ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലെ സാഹചര്യം പരിഗണിക്കു​േമ്പാൾ മത്സരം ഗുണകരമാകില്ല. നേരത്തെ ഇന്ത്യയിലെ ധർമശാലയിൽ നടത്തേണ്ടിയിരുന്ന ട്വൻറി–20 മത്സരം സുരക്ഷാ ​പ്രശ്​നമുണ്ടായതിനെ തുടർന്ന്​ അവസാന നിമിഷം ​കൊൽക്കത്തയിലേക്ക്​ മാറ്റിയിരുന്നു. അതിനാൽ തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നാണ്​ താക്കൂർ ആവശ്യപ്പെട്ടിരിക്കുന്നത്​​.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി തത്ക്കാലം ക്രിക്കറ്റ് പരമ്പരയ്ക്ക് ഇല്ലെന്ന് ബി.സി.സി.ഐ അധ്യക്ഷൻ അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു. 2012ലാണ്​ ഇന്ത്യയും പാകിസ്താനും അവസാനമായി ക്രിക്കറ്റ് പരമ്പര കളിച്ചത്. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമായിരുന്നു അന്ന് പരമ്പരയില്‍ ഉണ്ടായിരുന്നത്.