ഇമെയില്‍ കങ്കണയെ കുടുക്കി; ചിത്രങ്ങള്‍ ഹൃത്വികിനെ കുരുക്കുന്നു

04:39pm 27/4/2016
1461740225_1461740225_hrithik-konkana
ബോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും ചൂടന്‍ വാര്‍ത്ത ഹൃത്വിക്‌ കങ്കണാ റാണത്ത്‌ ഉടക്കാണ്‌. പരസ്‌പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വിവാദം കൊഴുക്കുന്നതിനിടയില്‍ കഴിഞ്ഞയാഴ്‌ച ഹൃത്വികിന്‌ അയച്ചതെന്ന്‌ കരുതുന്ന ഇ മെയിലുകള്‍ കങ്കണയെ കുടുക്കിലാക്കിയിരുന്നെങ്കില്‍ ഈ ആഴ്‌ച പുറത്ത്‌ വന്ന കങ്കണയുമായുള്ള രഹസ്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഹൃത്വികിനെയും കുരുക്കി.
സംഭവത്തിന്‌ കാരണം കങ്കണയുടെ വണ്‍വേ പ്രേമമായിരുന്നെന്ന ഹൃത്വികിന്റെ ആരോപണങ്ങള്‍ സമ്പൂര്‍ണ്ണമായി തള്ളിക്കളയുന്ന കങ്കണയുമായി ഹൃത്വികിന്റെ സ്വകാര്യ ചിത്രങ്ങളാണ്‌ പുറത്തുവന്നത്‌. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രം സംഭവത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന്‌ തുല്യമായിട്ടുണ്ട്‌. വേര്‍പിരിഞ്ഞ ഭാര്യ സൂസെന്റ സാന്നിദ്ധ്യത്തില്‍ എടുക്കപ്പെട്ട ഈ ചിത്രമായിരുന്നു ഹൃത്വിക്‌ -സൂസെന്‍ ബന്ധം ഇല്ലാതാകാന്‍ ആദ്യ കാരണം ഇതാണെന്നുമാണ്‌ മാധ്യമ സംസാരം.
നടന്‍ അര്‍ജുന്‍ റാംപാലിന്റെ 2010 ഡിസംബര്‍ 4 ന്‌ നടന്ന പാര്‍ട്ടിയിലായിരുന്നു ഈ ചിത്രം എടുക്കപ്പെട്ടതെന്നും പാര്‍ട്ടിയില്‍ സൂസെനും കങ്കണയും ഹൃത്വിക്കുമുള്ള ചിത്രത്തില്‍ സൂസെനെ ഹൃത്വിക്‌ നിര്‍ബ്ബന്ധിച്ച്‌ നിര്‍ത്തുകയായിരുന്നെന്നുമാണ്‌ സംസാരം. ഇതിന്‌ ശേഷമാണ്‌ ഹൃത്വികിനും സൂസെനും ഇടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌. ഇതിന്‌ പിന്നാലെ ക്രിഷ്‌ 3 നിടയില്‍ കങ്കണയുമായുള്ള ഹൃത്വികിന്റെ അടുപ്പത്തെ തുടര്‍ന്നാണ്‌ സൂസെന്‍ താരത്തെ വിട്ടുപോയെന്നും പറയുന്നു.
അതിനിടയില്‍ കങ്കണ ഒന്നും ചിന്തിക്കാതെയാണ്‌ ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തതെന്നും ഈ ചിത്രം പിന്നീട്‌ കങ്കണ തന്നെ ന്യായീകരിക്കാന്‍ ഉപയോഗിക്കുകയായിരുന്നെന്നുമാണ്‌ ഹൃത്വിക്കിന്റെ കേന്ദ്രങ്ങള്‍ പറയുന്നത്‌. അനേകം സുഹൃത്തുക്കള്‍ എത്തിയ ഈ പാര്‍ട്ടിയില്‍ എല്ലാവരും പരസ്‌പരം ആശ്‌ളേഷിക്കുകയും ചിത്രങ്ങള്‍ക്ക്‌ പോസ്‌ ചെയ്യുകയുമുണ്ടായെന്നും ഇവര്‍ പറയുന്നു.
– See more at: http://www.mangalam.com/cinema/chit-chat/429530#sthash.uxPKjlKI.dpuf