ഐ.എസിനെതിരായ സഖ്യം; പ്രതിരോധ മന്ത്രിമാരുടെ യോഗം സമാപിച്ചു

01:11pm 22/07/2016
download (8)
റിയാദ്: ഐ.എസിനെതിരായ സൈനിക സഖ്യ നീക്കത്തിന്‍െറ പുരോഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കയില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന യോഗം സമാപിച്ചു. വാഷിങ്ടണ്‍ ഡി.സിയിലെ വ്യോമസേന താവളത്തിലാണ് പ്രതിരോധ മന്ത്രിമാരും രാഷ്ട്ര തലവന്മാരും പങ്കെടുത്ത യോഗം നടന്നത്. ഐ.എസിനെ നേരിടുന്നതില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മന്ത്രിമാര്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങള്‍ക്ക് പുറത്തേക്ക് ഐ.എസ് എന്ന ഭീകര സംഘം വ്യാപിക്കുന്നത് തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയായി. സൗദിയെ പ്രതിനിധീകരിച്ച് രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും സംഘവുമാണ് പങ്കെടുത്തത്. സമ്മേളനം സമാപിച്ച ശേഷം പ്രതിനിധികള്‍ക്കായി അമേരിക്കന്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ഒരുക്കിയിരുന്നു. കാണികള്‍ക്ക് വന്‍ ദൃശ്യ വിരുന്നൊരുക്കിയാണ് സൈനികാഭ്യാസം സമാപിച്ചത്.