കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

06:30 pm 12/5/2017

കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വൈകുന്നേരം നാലോടെയാണ് കക്കൻപാറയിൽ ചൂരക്കാട് ബിജു (34) പയ്യന്നൂരിന് സമീപം പാലക്കോട് പാലത്തിന് സമീപം വെട്ടേറ്റ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.