കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന്

08:27 am 19/11/2016

Newsimg1_39661300
ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 3-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസ് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ വച്ചു നടത്തുന്നതാണ്.

ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് ക്രിസ്തുമസ് ദൂത് നല്‍കുന്നതാണ്. ഡാളസിലെ 23-ഓളം പള്ളികളുടെ കൂട്ടായ്മയാണ് കേരളാ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ സംയുക്ത ക്രിസ്തുമസ് കരോളിനു നേതൃത്വം നല്‍കുന്നത് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയാണ്.

റവ.ഫാ. രാജു ദാനിയേല്‍ (പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ (സെക്രട്ടറി), ജിജി തോമസ് മാത്യു (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.