ടിപ്പു സുൽത്താൻ ജയന്തി; എതിർക്കുമെന്ന് സംഘപരിവാർ

02.39 AM 31/10/2016
image_760x400 (1)
ബംഗലുരു: ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ. കോൺഗ്രസിന്റേത് വോട്ട്ബാങ്ക് രാഷ്ട്രീയമെന്ന്ബിജെപി ആരോപിച്ചു.. പ്രതിഷേധങ്ങളെ വകവെക്കാതെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തേത് പോലെ ഈ വർഷവും നവംബർ പത്തിന് ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി ആർഎസ്എസും ബിജെപിയും രംഗത്തെത്തിക്കഴിഞ്ഞു.. ടിപ്പു മതഭ്രാന്തനായ സുൽത്താനായിരുന്നുവെന്നും ടിപ്പു ജയന്തി ആഘോഷിക്കുന്നത് കുടകിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് ബിജെപിയുടെ വാദം. എല്ലാ എതിർപ്പുകളും അവഗണിച്ചു കൊണ്ട് സർക്കാർ ടിപ്പു ജയന്തി ആഘോഷിക്കാൻ തീരുമാനിച്ചത് ന്യൂനപക്ഷ പ്രീണനത്തിന്റെ വ്യക്തമായ തെളിവാണെന്ന് ബിജെപി കുറ്റപ്പെടുപത്തി.
ടിപ്പു ജയന്തി ആഘോഷിച്ചാൽ തടയുമെന്ന് ആർഎസ്എസ് കർണാടക നേതൃത്വവും വ്യക്തമാക്കി.. ടിപ്പു സ്വാതന്ത്ര സമര സേനാനിയായിരുന്നുവെന്നും ആഘോഷങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നുമുള്ള നിലപാട് സിദ്ധരാമയ്യ ആവർത്തിച്ചിട്ടുണ്ട്.. കഴിഞ്ഞ‌ വർഷവും കർണാടക സർക്കാരിന്റെ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.. ആഘോഷത്തിനിടെ മടിക്കേരിയിലുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും രണ്ട് പേർ മരിച്ചിരുന്നു.