ട്രംപിന്റെ ഭരണത്തില്‍ പങ്കാളിത്തം : അപേക്ഷ സ്വീകരിക്കുന്നു –

02:53 pm 17/12/2016

പി.പി. ചെറിയാന്‍
unnamed

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണള്‍ഡ് ട്രംപിന്റെ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നും വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ സ്വീകരിക്കുന്നതായി യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്ത്യ

പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
ഡിസംബര്‍ ഏഴിന് ഡൊണള്‍ഡ് ട്രംപ് ട്രാന്‍സിഷ്യന്‍ അംഗങ്ങള്‍ക്ക് ആക്ഷന്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്. കൂടുതല്‍ ഇന്ത്യന്‍ വംശജരെ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നതായി ട്രാന്‍സിഷ്യന്‍ ടീം അറിയിച്ചു. ഇതിനെക്കുറിച്ച് സജീവ ചര്‍ച്ചകളാണ്

സ്വീകരണ ചടങ്ങിനോടനുബന്ധിച്ച് നല്‍കിയ സല്‍ക്കാരത്തിനിടെ ഉയര്‍ന്നു വന്നത്.
സൗത്ത് കാരലൈന ഗവര്‍ണര്‍ നിക്കി ഹെയ്‌ലി, സീമാ വര്‍മ, സന്ദീപ് മത്രാണി എന്നിവര്‍ക്ക് ഇതിനകം തന്നെ ഭരണത്തില്‍ മുഖ്യ പങ്കാളിത്തം നല്‍കിയിട്ടുണ്ട്. നിരവധി അപേക്ഷകളാണ് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. ആവശ്യമായ പരിശോധന നടത്തി യോഗ്യതയുള്ളവരുടെ
പേരുകള്‍ സമര്‍പ്പിക്കണമെന്ന് പിഎസി അറിയിച്ചു. തല്‍പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി trumpadmin@USINPAC.com എന്ന ഇമെയിലിലേയ്ക്ക് അയയ്ക്കണമെന്ന് സംഘടനാ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.