ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജന്‍ പ്രസിഡന്റ് ആയി ഉഷ നാരായണന്‍, സെക്രട്ടറി ലീന ഫിലിപ്പ് –

09:20 pm 29/11/2016

ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_51128774
ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജിയെന്റെ ഭാരവാഹികള്‍ ആയി പ്രസിഡന്റ് ആയി ഉഷ നാരായണന്‍,സെക്രട്ടറി ലീന ഫിലിപ്പ്, വൈസ് പ്രസിഡന്റ് അഞ്ജനാ നായര്‍, ജോയിന്റ് സെക്രട്ടറി സോനാ നായര്‍, ട്രെഷറര്‍ പ്രിയ എലിയാത്ത് എന്നിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അറിയിച്ചു.

മിനിസോട്ടയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ഉഷ നാരായണന്‍.സെക്രട്ടറി ലീന ഫിലിപ്പ് സാംസ്കാരിക രംഗങ്ങളില്‍ തനതായ പ്രവീണിയം തെളിയിച്ച ആളാണ് ,അതോടൊപ്പം തന്നെ ഒരു കംപ്യൂട്ടര്‍ പ്രൊഫെഷണല്‍ കൂടിയാണ്.ട്രെഷറര്‍ പ്രിയ എലിയാത്ത് ,വൈസ് പ്രസിഡന്റ് അഞ്ജനാ നായര്‍,ജോയിന്റ് സെക്രട്ടറി സോനാ നായര്‍ എന്നിവര്‍ അറിയപ്പെടുന്ന കലാകാരികള്‍ ആണ്.

ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനാ ചാരിറ്റി രംഗത്ത് സജീവമാകണമെന്നാണു വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. അമേരിക്കയിലും എത്രയോ പേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. ചാരിറ്റിയുടെ ഗുണം കഷ്ടപ്പെടുന്നവര്‍ക്കു ലഭിക്കണം. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങുമെന്നു ബഹുമുഖ പ്രതിഭയെന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്ണ്ടസണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.

ഇങ്ങനെയൊക്കെയെങ്കിലും വനിതകള്‍ക്ക് മലയാളി സമൂഹത്തിലും വീട്ടിലും അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നവര്‍ പറയുന്നു. പല വീടുകളിലും വനിതകളാണ് കൂടുതല്‍ സമ്പാദിക്കുന്നതും. എന്നാലും അവര്‍ക്ക് അംഗീകാരമോ അവകാശമോ ഇല്ല. ഇതു മലയാളി സമൂഹത്തിന്റെ പ്രത്യേകതയാണ്. പുരുഷന്‍ ഇന്ന രീതിയിലും സ്ത്രീ ഇന്ന രീതിയിലും പ്രവര്‍ത്തിക്കണമെന്ന ചിന്താഗതി നിലനില്‍ക്കുന്നു. ഇതിനൊരു മാറ്റം വേണമെന്ന് മിനിസോട്ട റീജിയെന്റെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ചില സംഘടനകള്‍ മത സംഘടനകള്‍ ,ചിലത് ജാതിസംഘടനകള്‍ ഒക്കെയാണ്.ഇത്തരം സംഘടനകളില്‍ നിന്നും സാമുഹ്യാസാംസ്കാരിക സംഘടനകളെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ മതേതര ബോധമാണ്.സമുഹത്തിലെ എല്ലാ ആളുകള്‍ക്കും കടന്നുവന്നിരിക്കാന്‍ ഒരിടം .മലയാളികളുടെ ഒരു സംഘടിതശക്തിയായി മാറാന്‍ ഇന്നുവരെ സാധിച്ചതാണ് ഫൊക്കാനയുടെ വിജയം.അമേരിക്കന്‍ മലയാളികളുടെ ചിന്താഗതി മനസ്സിലാക്കി പ്രവര്ത്തിക്കാന്‍ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്.