ഫോമാ കണ്‍ വന്‍ഷനില്‍ ജോയ് ചെമ്മാച്ചേലിന് എന്തു കാര്യം? അനിയന്‍ ജോര്‍ജ്

02:06pm 10/7/2016
Newsimg1_80090445
ഫോമാ കണ്‍വന്‍ഷനില്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജോയ് ചെമ്മാച്ചേലിനെ കണ്ട് ഫോമയുടെ ആദ്യ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് ഒന്നു ഞെട്ടി.അതു അല്പ സമയത്തേക്കു മാത്രം .അമ്പരപ്പ് പൊട്ടിച്ചിരിക്ക് പാതയൊരുക്കി .പക്ഷെ ഇരുവര്‍ക്കും ഫ്‌ലോറിഡ അല്പം വേദന സമ്മാനിച്ച സ്ഥലമാണ് .2006 ലെ ഫൊക്കാന തെരഞ്ഞെടുപ്പിലാണ് ഫൊക്കാന പിളരുന്നത്.അന്ന് ജോയ് ചെമ്മാച്ചേലും അനിയന്‍ ജോര്‍ജുമായിരുന്നു സെക്രെട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. തമ്പിചാക്കോയുടെ പാനലില്‍ ജോയ് ചെമ്മാച്ചേലും,ശശിധരന്‍ നായരുടെ പാനലില്‍ നിന്നു അനിയന്‍ ജോര്‍ജും മത്സരിച്ചു .പക്ഷെ വലിയ ഒരു പ്രസ്ഥാനത്തിന്റെ പിളര്‍പ്പ് കൂടി ആയിരുന്നു അന്ന് അമേരിക്കന്‍ മലയാളികള്‍ കണ്ടത് .ഇന്നും അതിന്റെ വിഷമം ഇരുവര്‍ക്കുമുണ്ട് .സംഘടന ഒന്നാകാന്‍ ഇരുവരും പല ചര്‍ച്ചകളും നടത്തിയിരുന്നുവെങ്കിലും ഒന്നും ഫലവത്തായില്ല.

എന്നാല്‍ ഇന്നും ഇരുവരുടെയും സൗഹൃദത്തിന് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല.രാഷ്ട്രീയത്തിന് അപ്പുറത്തത്­ ഒരു ബന്ധം ഇരുവരും കാത്തുസൂക്ഷിക്കുന്നു . ഫോമാ കണ്‍വന്‍ഷനില്‍ ജോയ് ചെമ്മാച്ചേല്‍ എന്തിനെത്തി സംശയം പക്ഷെ അനിയന്‍ ജോര്‍ജിനില്ല .കാരണം മറ്റൊരു സൗഹൃദത്തിന്റെ വിജയം കാണാന്‍ ഉറ്റ സുഹൃത്തായി എത്തിയതാണ് ജോയ് ചെമ്മാച്ചേല്‍.ഫോമാ പ്രസിഡന്റായ ബെന്നി വാച്ചാച്ചിറയുടെ തെരഞ്ഞെടുപ്പിനും വിജയം ആഘോഷിക്കാനുമെത്തിയതാണ് ജോയ് ചെമ്മാച്ചേല്‍ .വിജയം ഉറപ്പിച്ചായിരുന്നു വരവ് എന്നു പറഞ്ഞാല്‍ തെറ്റില്ല .

അനിയന്‍ ജോര്‍ജിനും, ജോയ് ചെമ്മാച്ചേലിനും ഫൊക്കാനയിലും, ഫോമയിലും സൗഹൃദങ്ങള്‍ ഏറെ. ഇത്തരം ബന്ധങ്ങള്‍ ആണ് ഫൊക്കാനയ്ക്കും ഫോമയ്­ക്കും വേണ്ടത് .പക്ഷെ അധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നു എന്നു പറയുന്നതുപോലെ അമേരിക്കന്‍ മലയാളി സംഘടനകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു .പക്ഷെ സംഘടനകള്‍ സംഘടനകളുടെ രീതിക്കു പോകട്ടെ എന്നാണ് ഇരുവരുടെയും അഭിപ്രായം.”മനുഷ്യര്‍ക്കുവേണ്ടിയാണ് സംഘടനകള്‍ ,അല്ലാതെ മനുഷ്യര്‍ സംഘടനകള്‍ക്കു വേണ്ടിയല്ല.അതുക്കും ഒരുപാടും മേലെ ആണ് സൗഹൃദം .” ഫോമാ കണ്‍വെന്‍ഷനിലെ ഇരുവരുടെയും ഒത്തുചേരല്‍ പലര്‍ക്കും കൗതുകത്തോടൊപ്പം ഒരു സംശയവും ഉണ്ടാക്കി. ഇരുവര്‍ക്കും എത്ര വയസായി എന്ന്?