മങ്കയുടെ ചില്‍ഡ്രന്‍സ് ഡേ ഗംഭിരമായി ആഘോഷിച്ചു

09:59am 2/5/2016

ജോയിച്ചന്‍ പുതുക്കുളം
Manka_pic1
കാലിഫോര്‍ണിയ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേ കാലിഫോര്‍ണിയ (മങ്ക) യുടെ നാലാമതു ചില്‍ഡ്രന്‍സ് ഡേ സാന്‍ഹൊസെയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സെന്ററില്‍ വച്ചു ഗംഭിരമായി ഏപ്രില്‍ 23 ന് ആഘോഷിച്ചു.

പ്രീകെ മുതല്‍ 12 ക്ലാസുകള്‍ വരെയുള്ള കു’ികള്‍ക്ക് എക്‌സിബിഷന്‍ ഇംഗ്ലീഷ് പ്രസംഗം,, ചെസ്സ്, മാത്ത് ബീ, സ്‌പെല്ലിങ്ങ് ബീ, ചിത്രരചന, മലയാളം ഗാനം, ഇംഗ്ലീഷ് ഗാനം, ഒറ്റക്കും ഗ്രൂപ്പ് ആയുമുള്ള നൃത്തം, ഫാന്‍സി ഡ്രസ്സ് എീ കലാ മല്‍സരങ്ങളില്‍ സന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ പ്രതിഭാശാലികളായ ഇരുൂറോളം കൊച്ചു കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. മങ്കയുടെ ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ടോജോ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. കലാമേളയ്ക്ക് ചുക്കാന്‍ പിടിച്ചത് മങ്ക ബോര്‍ഡ് അംഗങ്ങളായ ശ്രീജിത്ത് കറുത്തൊടി, റാണി സുനില്‍ എിവരാണ്. ഇവരുടെയും മങ്ക പ്രസിഡണ്ട് ബെന്‍സി അലക്‌സ് മാത്യു, വൈസ് പ്രസിഡണ്ട് ബീന രേമേഷ് എിവരുടേയും നേതൃത്തത്തില്‍ മങ്കയുടെ ബോര്‍ഡ് അംഗങ്ങളും, മങ്കയുടെ യുവ സംഘടനയായ കാമില്‍ (ഇഅങഥഘ) അംഗങ്ങളും ചില്‍ഡ്രന്‍സ് ഡേ വിജയിപ്പിക്കുതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു.

മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകള്‍ക്കുളള സമ്മാനദാനം കൂപ്പര്‍ടീനോ സിറ്റി വൈസ് മേയര്‍ സവിത വൈദ്യനാഥനും, ഹിലാരി ക്ലിന്റന്റെ നാഷനല്‍ ഇലക്ഷന്‍ ഫൈനാന്‍സ് കമ്മിറ്റി അംഗവുമായ അജയ് ജെയിന്‍ ബുേട്ടാറിയ, പ്രമുഖ എഴുത്തുകാരി ശ്രീദേവി കൃഷ്ണനും ചേര്‍് നിര്‍വ്വഹിച്ചു. കലാ മത്സരങ്ങളില്‍ മങ്ക സ്റ്റാര്‍സ് (കലാതിലകം) ആയി റിയാന ഡാനിഷ്, പ്രഗ്യ പ്രവീണ്‍, രൂബ ഷജീബ്,ശ്വേത നായര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.