മാപ്പിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10­ന്

11:34am 3/8/2016

Newsimg1_93733640
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 10­ന് ശനിയാഴ്ച രാവിലെ 11 മണിമുതല്‍ ഫിലഡല്‍ഫിയയിലെ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ട് ഫിലഡല്‍ഫിയയിലെ ഏറ്റവും വലിയ ഓണാഘോഷമാണ് മാപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ളത്­. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഈ ഉത്സവത്തിന്റെ തനിമയും മഹത്വവും ഒട്ടും ചോര്‍ന്നു പോകാതെയുള്ള ആഘോഷപരിപാടികള്‍ക്കാണ് രൂപം നല്‍കുന്നത്.

വിഭവ സമൃദ്ധമായ ഓണസദ്യ, ഗാനമേള, വിവധ നൃത്ത­നൃത്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വര്‍ണ്ണ വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍, തായമ്പക, തിരുവാതിരകളി, ഓണപ്പൂക്കളം, സാംസ്കാരിക നായകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുസമ്മേളനം എന്നിവ ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ജനപങ്കാളിത്തം കൊണ്ടും പരിപാടികളിലെ വൈവിധ്യം കൊണ്ടും ഈ വര്‍ഷത്തെ ഓണാഘോഷം ഗംഭീരമാക്കുവാന്‍ മാപ്പ് പ്രസിഡന്റ് ഏലിയാസ് പോള്‍, വൈസ് പ്രസിഡന്റ് ദാനിയേല്‍ പി. തോമസ്, ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി, സെക്രട്ടറി സിജു ജോണ്‍, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍, അക്കൗണ്ടന്‍റ് ജോണ്‍സണ്‍ മാത്യു, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്­കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ്­ ഏലിയാസ് പോള്‍ (267 ­262­ 0179), വൈസ് പ്രസിഡന്റ്­ ദാനിയേല്‍ തോമസ്­ (215 ­681­ 7777), ജനറല്‍ സെക്രട്ടറി ചെറിയാന്‍ കോശി (201­ 286 ­9169) സെക്രട്ടറി സിജു ജോണ്‍ (267­496­2080), ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍ (215 ­778­ 0162), അക്കൗണ്ടന്‍റ് ജോണ്‍സണ്‍ മാത്യു (215­ 740­9486) ആര്‍ട്‌സ് ചെയര്‍മാന്‍ അനു സ്കറിയ (267 ­496­ 2423) എന്നിവരുമായി ബന്ധപ്പെടുക.

സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.