6:56 am 6/6/2017
റബാത്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഖെനിഫ്ര നഗരത്തിൽ ബസ് അപകടത്തിൽപ്പെട്ട് 14 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. ഇവരിൽ 20 പേരുടെ നിലഗുരുതരമാണെന്ന് ഖെനിഫ്ര ആരോഗ്യ മന്ത്രാലയം പ്രതിനിധി മുഹമ്മദ് ബർജയി പറഞ്ഞു.
മൊറോക്കോയിൽ റോഡപകട മരണം വർധിച്ചു വരികയാണ്. കഴിഞ്ഞവർഷം മാത്രം 3,593 പേർ റോഡപകടങ്ങളിൽ മരിച്ചു. ഓരോ വർഷവും 0.79 ശതമാനം വർധനവാണ് ഉണ്ടാകുന്നത്.