ഷിക്കാഗോ ക്‌നാനായ നൈറ്റില്‍ ലാലു അലക്‌സ് മുഖ്യാതിഥി

06:18 am 12/11/2016

Newsimg1_32744137
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) അംഗങ്ങളുടെ സര്‍ഗ്ഗാത്മക ആവിഷ്കാരത്തിന്റെ ആഘോഷമായ ക്‌നാനായ നൈറ്റ് നവംബര്‍ 19ന് ശനിയാഴ്ച താഫ്റ്റ് ഹൈസ്കൂളില്‍ (6530 ണ. ആൃ്യിാമംൃ അ്‌ല, ഇവശരമഴീ കഘ 60631)വെച്ച് നടത്തപ്പെടുന്നതാണ്. ചലച്ചിത്ര നടന്‍ ലാലു അലക്‌സ് മുഖ്യതിഥിയായിരിക്കും. കലാസന്ധ്യ 6 മണിക്ക് ആരംഭിക്കും. കിഡ്‌സ് ക്ലബ്, കെസിജെഎല്‍, കെസിവൈഎല്‍ തുടങ്ങിയ പോഷകസംഘടനകളിലെ 150 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന വെല്‍ക്കം പ്രോഗ്രാമോടുകൂടി ക്‌നാനായ നൈറ്റിന്റെ തിരശ്ശീല ഉയരും.

മറ്റു പോഷക സംഘടനകളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. പരിപാടികളുടെ മദ്ധ്യത്തിലായിരിക്കും ഉദ്ഘാടന സമ്മേളനം നടത്തപ്പെടുന്നത്. കെസിഎസ് നിയുക്ത പ്രസിഡന്റ് ബിനു പൂത്തുറയിലിന്റെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്‌സിക്യൂട്ടീവ് / ലെജിസ്ലേറ്റീവ് /നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തുന്ന ചടങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്‌നാനായ നൈറ്റില്‍ വെച്ച് കലാപ്രതിഭ, കലാതിലകം, റൈസിംഗ് സ്റ്റാര്‍, ക്‌നാനായ ഒളിമ്പിക്‌സില്‍ എറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഫൊറോനായ്ക്കുള്ള ട്രോഫി എന്നിവ സമ്മാനിക്കും.

ക്‌നാനായ നൈറ്റ് 6 മണിക്ക് ആരംഭിക്കുന്നതിനാല്‍ കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ 5.30ന് മുമ്പായി എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപരിപാടികള്‍ക്ക് ഡെന്നി പുല്ലാപ്പള്ളില്‍ (8476449418), ജോബി ഓളിയില്‍ ( 6305208173), ജോയല്‍ ഇലക്കാട്ട് (8475322135) എന്നിവര്‍ നേതൃത്വം നല്‍കും. വിശദവിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോസ് കണിയാലി (630 728 7956), വൈസ് പ്രസിഡന്റ് റോയി നെടുംചിറ (630 806 1270), സെക്രട്ടറി ജീനോ കോതാലടിയില്‍ (847 312 8488), ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ (847 338 6872), ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (773 671 9864) എന്നിവരുമായി ബന്ധപ്പെടുക.