സൗദി; കരാര്‍ കുടിശിക നല്‍കും

02.56 Am 12/11/2016
saudi_760x400 (1)
സൗദിയില്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികൾക്കുള്ള കുടിശ്ശിക തുക നല്‍കാന്‍ തീരുമാനം. സർക്കാർ നൽകാനുള്ള കുടിശിക തുക മൂന്നാഴ്ചക്കകം നൽകുമെന്ന് ധന മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചു.
സര്‍ക്കാര്‍ പദ്ദതികള്‍ ഏറ്റെടുത്ത പല കമ്പനികളും തൊഴിലാളികള്‍ക്കു ശമ്പളം പോലും നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരുന്നു.വിവിധ കമ്പനികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക തുക മൂന്നാഴ്ചക്കകം നൽകുമെന്ന് ധന മന്ത്രാലയ വ്യത്തങ്ങള്‍ അറിയിച്ചത്. കുടിശിക തീർത്തു നൽകുന്നതുമൂലം പല കമ്പനികളുടെയും പ്രതിസന്ധിക്കു പരിഹാരമാകും. കരാര്‍ കമ്പനികൾ വിവിധ പദ്ദതികളുടെ പേരില്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കുകയും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും ചെയ്ത വകയിലുള്ള നഷ്ടപരിഹാരവും സർക്കാർ നൽകും.
കൂടാതെ വിവിധ സാമഗ്രികൾ ഇറക്കു മതി ചെയ്തതിന്റെ പേരില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നല്‍കാനുള്ള പണവും നല്‍കും. രാജ്യത്തെ കരാര്‍ കമ്പനികള്‍ക്കുള്ള കുടിശിക കൊടുത്തു തീര്‍ക്കുന്നതിനു കഴിഞ്ഞ ദിവസം ചേര്‍ന്ന സാമ്പത്തിക സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന മേഖലയില്‍ നിന്നും പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കാത്തതിനാല്‍ പല വന്‍കിട കരാറുകളും നിര്‍ത്തിവെക്കാനും സാമ്പത്തിക സമിതി സല്‍മാന്‍ രാജാവിനോട് സുപാര്‍ശ ചെയ്തിരുന്നു. ഇത് വഴി ഒരു ട്രില്ല്യന്‍ റിയാല്‍ പൊതു ഗജനാവിലേക്കു തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.