ഹാനാ പോളിന്റെ അരങ്ങേറ്റം ജൂലൈ പതിനാറാം തീയതി നടത്തപ്പെട്ടു

11:31am 20/7/2016

ലാലു കുര്യാക്കോസ്.
Newsimg1_11706057
മിഷിഗണ്‍: കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹാനാ പോളിന്റെ ഭരതനാട്യ അരങ്ങേറ്റം ജൂലൈ 16-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്റ്റെര്‍ലിംങ് ഹൈറ്റ്‌സ് സിറ്റിയിലുള്ള (Sterling Heights City) വാറന്‍ കണ്‍സോളിഡേറ്റഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ (Warren Consolidated Performing Arts Center) വച്ചു നടത്തപ്പെട്ടു.

മിഷിഗണിലെ പ്രഗത്ഭ നൃത്ത അഭ്യാസ സ്കൂള്‍ ആയ അഭിനയ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യാലയത്തില്‍, ധന്യ കെ. റാവുവിന്റെ (വാണി) ശിക്ഷണത്തിലാണ് ഹാനാ നൃത്തം അഭ്യസിച്ചത്.

കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ഹാനാ, ഗുരു രാജേഷ് നായരുടെ കീഴില്‍ ചെണ്ടമേളവും അഭ്യസിച്ചുവരുന്നു.

ഹാനാ, Utica Accademy for International Studies-ല്‍ സീനിയര്‍ ആണ്.

ജിജി -ഡിംപിള്‍ ദമ്പതികളുടെ മകളാണ് ഹാനാ. (Gigi PAul Mundackal, Pothanicad) മിഷിഗണില്‍ കലാ-സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന പോള്‍ കുര്യാക്കോസ് പടിഞ്ഞാറേക്കുടിയില്‍, ആനി പോള്‍ എന്നിവരുടെ കൊച്ചുമകളാണ് ഹാനാ. ജോര്‍ജ് ഏക സഹോദരനാണ്.