ഹിമാചൽപ്രദേശിലേക്കു തീർഥാനടത്തിനു പോയ 10 പേർ വാഹനാപകടത്തിൽ മരിച്ചു.

06;45 pm 15/6/2017

ഷിംല: പഞ്ചാബിലെ അമൃത്സറിൽനിന്നു ഹിമാചൽപ്രദേശിലേക്കു തീർഥാനടത്തിനു പോയ 10 പേർ വാഹനാപകടത്തിൽ മരിച്ചു. ഹിമാചൽപ്രദേശിലെ കങ്ങ്ഗാറ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു അപകടം. സ്വകാര്യബസ് നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. അപകടത്തിൽ 30 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് മേധാവി സൻജീവ് ഗാന്ധി പറഞ്ഞു.